Air India Express Strike : എയർ ഇന്ത്യ എക്സ്പ്രസ് സമരത്തിൽ പൊലിഞ്ഞത് ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള അമൃതയുടെ ആഗ്രഹം; കേസ് കൊടുക്കുമെന്ന് കുടുംബം

Air India Express Strike Controversy : ഹൃദയാഘാതത്തെ തുടർന്നാണ് അമൃതയുടെ ഭർത്താവ് നമ്പി സുരേഷിനെ മസ്കറ്റിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

Air India Express Strike : എയർ ഇന്ത്യ എക്സ്പ്രസ് സമരത്തിൽ പൊലിഞ്ഞത് ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാനുള്ള അമൃതയുടെ ആഗ്രഹം; കേസ് കൊടുക്കുമെന്ന് കുടുംബം

Nambi Rajesh- Air Indian Express

Updated On: 

14 May 2024 | 02:24 PM

തിരുവനന്തപുരം : എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയ സംഭവത്തിൽ നഷ്ടമായത് ഒരു പ്രവാസിയുടെ അവസാനത്തെ ആഗ്രഹം. ഒമാനിൽ മരണത്തോട് മല്ലടിച്ച് കിടക്കുമ്പോൾ അവസാനമായി തൻ്റെ പ്രിയപ്പെട്ടവളെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം തിരുവനന്തപുരം സ്വദേശി നമ്പി രാജേഷ് (40) തൻ്റെ സുഹൃത്തുക്കളോട് പറഞ്ഞു. എന്നാൽ എയർ ഇന്ത്യ എക്സപ്രസ് ജീവനക്കാരുടെ അപ്രതീക്ഷിത സമരം നമ്പി രാജേഷിൻ്റെ അന്ത്യാഭിലാഷത്തെ വിഫലമാക്കി.

മെയ് ഏഴാം തീയതിയാണ് ഹൃദയാഘാതത്തെ തുടർന്ന് മസ്കറ്റിലെ ആശുപത്രിയിൽ നമ്പി രാജേഷിനെ പ്രവേശിപ്പിക്കുന്നത്. ഭാര്യയെ കാണണമെന്ന് രാജേഷ് സുഹൃത്തക്കളെ അറിയിച്ചു. വിവരം അറിഞ്ഞയുടൻ തന്നെ നമ്പി രാജേഷിൻ്റെ ഭാര്യ അമൃത സി രവി എട്ടാം തീയതി രാവിലെ എട്ട് മണിക്കുള്ള തിരുവനന്തപുരം-മസ്കറ്റ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാൽ എട്ടാം തീയതി അതിരാവിലെ  തിരുവനന്തപുരം വിമാനത്താവളത്തിൽ അമൃത എത്തിയപ്പോഴാണ് അറിയുന്നത് ജീവനക്കാരുടെ കൂട്ടയവധിയെടുക്കൽ സമരം കാരണം താൻ യാത്ര ചെയ്യാൻ പോകുന്ന വിമാനം ഉൾപ്പെടെ നിരവധി എയർ ഇന്ത്യ എക്സപ്രസ് സർവീസുകൾ റദ്ദാക്കിയെന്ന്.

ALSO READ : Air India Express Strike : വൈകിട്ട് നാല് മണിക്ക് ജോലിക്ക് കയറണം, ഇല്ലെങ്കിൽ പുറത്ത്; ജീവനക്കാരോട് അന്ത്യശാസനം നൽകി എയർ ഇന്ത്യ

ഐസിയുവിൽ കഴിയുന്ന രോഗിയായ ഭർത്താവിനെ കാണാൻ അടിയന്തരമായി മസ്കറ്റിൽ എത്തി ചേരേണ്ടതുണ്ടെന്ന് അമൃത വിമാനക്കമ്പനി അധികൃതരോട് അറിയിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. കണക്ഷെൻ ഫ്ലൈറ്റോ അല്ലെങ്കിൽ മറ്റേതെങ്കിലും സർവീസോ അടിയന്തരമായി സജ്ജമാക്കി തരണമെന്നും അമൃത ചോദിച്ചു. അടുത്ത ദിവസത്തേക്ക് ടിക്കറ്റ് നൽകാമെന്ന് മാത്രം പറഞ്ഞ വിമാനക്കമ്പനി അധികൃതർ കൈമലർത്തി. എന്നാൽ അടുത്ത ദിവസം മെയ് ഒമ്പതാം തീയതിയും സമരം തുടർന്നതിനാൽ അമൃതയ്ക്ക് ഒമാനിലേക്കുള്ള യാത്ര റദ്ദാക്കേണ്ടി വന്നു.

എന്നാൽ ഇന്നലെ മെയ് 13ന് രാവിലെ ഭർത്താവ് നമ്പി രാജേഷ് മരണമടഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസിൻ്റെ സമരത്തെ തുടർന്ന് ഭർത്താവിനെ അവസാനമായി ഒരു നോക്ക് പോലും കാണാനാകാതെ തകർന്ന് അവസ്ഥയിലാണ് അമൃതയും കുടുംബവും. തിരുവനന്തപുരം കരമന സ്വദേശിയായ മസ്കറ്റിൽ ഐടി മാനേജറായിരുന്ന മരിച്ച നമ്പി. അമൃത നഴ്സിങ് വിദ്യാർഥിനിയുമാണ്. ഇരുവർക്കും രണ്ട് മക്കളാണുള്ളത് അനികയും (യുകെജി വിദ്യാർഥിനി) നമ്പി ശൈലേഷും (പ്രീ കെജി).

ഈ അവസ്ഥയ്ക്ക് ഉത്തരവാദി വിമനക്കമ്പനിയാണ്. ടിക്കറ്റ് റീഫണ്ട് ചെയ്യാമെന്ന് മാത്രമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ പറഞ്ഞത്. വിമാനക്കമ്പനിക്കെതിരെ കേസ് കൊടുക്കമെന്ന് നമ്പി രാജേഷിൻ്റെ കുടുംബം അറിയിച്ചു.

എയർ ഇന്ത്യ എക്ല്പ്രസിൻ്റെ ക്യാബിൻ ക്യൂ ജീവനക്കാരാണ് മുന്നറിയിപ്പ് നൽകാതെ കൂട്ടയവധിയെടുത്ത സമരം ചെയ്തത്. വ്യാപകമായി വിമാനസർവീസുകൾ റദ്ദാക്കിയതോടെ 30ൽ അധികം ജീവനക്കാർക്കെതിരെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെൻ്റ് ആദ്യ നടപടിയെടുത്തിരുന്നു. സമരം ഒത്തുതീർപ്പാക്കിയതോടെ ഈ ജീവനക്കാരെ കമ്പനി തിരിച്ചെടുക്കുകയും ചെയ്തു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സപ്രസ് എഐഎക്സ് കണക്ട് തമ്മിൽ ലയിപ്പിക്കുന്നതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ജീവനക്കാരുടെ സമരം.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍