ED Attack Case:ഇ ഡി സംഘത്തെ ആക്രമിച്ച പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിയ റിപ്പോർട്ടുകൾ? പോലീസിനെതിരെ ആരോപണം
ED Attack Case:പഴയ ഫോർമാറ്റിൽ തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. അതിനാൽ ഇത് ഈ നോട്ടീസിനെ നിയമസാധ്യതയില്ല. പ്രതികളെ കോടതിയിൽ എത്തിച്ചപ്പോൾ മജിസ്ട്രേറ്റാണ് ഈ വീഴ്ച കണ്ടെത്തിയത്. പിന്നാലെ മണിക്കൂറുകൾ കൊണ്ട് പുതിയ ഫോർമാറ്റിൽ നോട്ടീസ് നൽകിക്കൊണ്ട് പോലീസ് വിവാദത്തിൽ നിന്നും ഒഴിയുകയായിരുന്നു. എന്നാൽ കോടതി ഇക്കാര്യം കണ്ടെത്തുകയാണെങ്കിൽ പെട്ടെന്ന് നൽകുന്നതിന്.........
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി സംഘത്തെ ആക്രമിച്ച സംഭവത്തിൽ പിടിയിലായ സിപിഎം പ്രവർത്തകർക്ക് ഊരി പോകാൻ എളുപ്പത്തിൽ പഴുതുകൾ ഒരുക്കിയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത് എന്ന് ആരോപണം.
മനപ്പൂർവം ആദ്യം പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് നടപടിയിൽ വീഴ്ചവരുത്തി
എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നതിന് വേണ്ടി പഴുതുകൾ തുറന്നിട്ടുകൊണ്ടാണ് റിപ്പോർട്ട് സമർപ്പിച്ചത് എന്നാണ് ആരോപണമുയരുന്നത്. മനപ്പൂർവം ആദ്യം പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് നടപടിയിൽ വീഴ്ചവരുത്തി എന്നും സംശയം ഉണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട വിവരം ബന്ധുക്കളെ അറിയിക്കുന്നതിനുള്ള ബിഎൻഎസ് 48 പ്രകാരമുള്ള ഇന്റിമേഷൻ നോട്ടീസിൽ ആണ് പഴുതകൾ ഒരുക്കിയത്.
ALSO READ:റെയ്ഡിന് പിന്നാലെ ഉണ്ടായ ആക്രമണത്തിൽ സിബിഐ അന്വേഷിക്കണം; ഇ ഡി ആവശ്യപ്പെട്ടേക്കും
പഴയ ഫോർമാറ്റിൽ തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്. അതിനാൽ ഇത് ഈ നോട്ടീസിനെ നിയമസാധ്യതയില്ല. പ്രതികളെ കോടതിയിൽ എത്തിച്ചപ്പോൾ മജിസ്ട്രേറ്റാണ് ഈ വീഴ്ച കണ്ടെത്തിയത്. പിന്നാലെ മണിക്കൂറുകൾ കൊണ്ട് പുതിയ ഫോർമാറ്റിൽ നോട്ടീസ് നൽകിക്കൊണ്ട് പോലീസ് വിവാദത്തിൽ നിന്നും ഒഴിയുകയായിരുന്നു.
ഇന്റിമേഷൻ നോട്ടീസ് പുതിയ രീതിയിലല്ല
എന്നാൽ കോടതി ഇക്കാര്യം കണ്ടെത്തുകയാണെങ്കിൽ പെട്ടെന്ന് നൽകുന്നതിന് വേണ്ടി പുതിയ ഫോർമാറ്റിൽ മറ്റൊരു നോട്ടീസ് പോലീസ് മുൻകൂട്ടി തന്നെ തയ്യാറാക്കി വച്ചിരുന്നു എന്നാണ് ആരോപണം ഉയരുന്നത്. മാത്രമല്ല പ്രതിഭാഗം അഭിഭാഷകൻ ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് അറസ്റ്റ് നടപടി ഉടനെതന്നെ റദ്ദാക്കണമെന്ന് കോടതിയോട് വാദിക്കുകയും ചെയ്തിരുന്നു.
ഇന്റിമേഷൻ നോട്ടീസ് പുതിയ രീതിയിലല്ല തയ്യാറാക്കിയത് എങ്കിൽ അറസ്റ്റ് നടപടികൾ കൃത്യമായി പാലിച്ചിട്ടില്ല എന്നും അറസ്റ്റിലെ നിയമസാധ്യതയിൽ നിന്നും വരും കേസ് പരിഗണിച്ച ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കാർത്തിക വർമ്മ കൃത്യമായ ഫോർമാറ്റിൽ നോട്ടീസ് സമർപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സിഐയുടെ നിർദ്ദേശിക്കുകയായിരുന്നു.
സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു വാദിച്ചത്
എന്നാൽ അറസ്റ്റ് റദ്ദാക്കണമെന്ന് വാദിച്ച പ്രതിഭാഗം അഭിഭാഷകൻ പുതിയ ഫോർമാറ്റിൽ മാറ്റി നൽകാൻ നിർദ്ദേശിക്കാനുള്ള പഴുത് കോടതില്ല അതിനുള്ള അധികാരമില്ല എന്നും ചൂണ്ടിക്കാട്ടി. ഇത് മറ്റൊരു സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു വാദിച്ചത്. എന്നാൽ ഈ കേസുമായി പ്രതിഭാഗം വാദിച്ച കേസിന് യാതൊരു ബന്ധവുമില്ല എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പോസിറ്റീഷൻ വാദം തുടരുകയും പ്രതികളെ റിമാൻഡ് ചെയ്യുകയും ആയിരുന്നു. ഇതോടെ പിടിയിലായ സിപിഎം പ്രവർത്തകരെ രക്ഷിക്കുന്നതിന് വേണ്ടി പോലീസ് ബോധപൂർവ്വം നോട്ടീസിൽ പിഴവ് വരുത്തി എന്ന രീതിയിലുള്ള ആരോപണങ്ങളാണ് ഉയർന്നു വരുന്നത്.
ENGLISH SUMMARY
It is alleged that the police submitted the report by creating easy loopholes for the CPM activists who were arrested in the attack on the ED team that arrived to inspect the house of opposition leader Pinarayi Vijayan.It is alleged that the report was submitted with loopholes to obtain easy bail.