Amoebic Meningoencephalitis: പിടിമുറുക്കി അമീബിക് മസ്തിഷ്കജ്വരം; അഞ്ച് പേർക്ക് കൂടി രോഗബാധ

Amoebic Meningoencephalitis in Kerala: 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങൾ.

Amoebic Meningoencephalitis: പിടിമുറുക്കി അമീബിക് മസ്തിഷ്കജ്വരം; അഞ്ച് പേർക്ക് കൂടി രോഗബാധ

Amoebic Meningoencephalitis

Published: 

17 Oct 2025 07:06 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കയുയർത്തി വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികളായ 5 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കുന്ന ഇവർ ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ സ്വദേശികളാണ്.

കഴിഞ്ഞ ദിവസം കണ്ണൂർ സ്വദേശിയായ മൂന്നു വയസുകാരന് കഴിഞ്ഞ ദിവസം രോ​ഗം സ്ഥിരീകരിച്ചിരുന്നു. കൊല്ലത്തും പാലക്കാടുമുള്ള രണ്ട് പേർക്കും രോ​ഗബാധ റിപ്പോർട്ട് ചെയ്തു. രണ്ടുദിവസം മുമ്പാണ് കടയ്ക്കൽ സ്വദേശിയായ 42 കാരൻ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്.

അതേസമയം, താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യുമോണിയയുടെ സങ്കീര്‍ണതകള്‍ മൂലമാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ മരണത്തില്‍ ചികിത്സാ പിഴവുണ്ടെന്ന് ആരോപിച്ച് പിതാവ് സനൂപ് ഡോക്ടറെ ആക്രമിച്ചത് വാര്‍ത്തയായിരുന്നു.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് എല്ലായിടങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകുന്നത്. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങൾ. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്.

 

Related Stories
Sabarimala Gold Scam: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ വന്‍ റാക്കറ്റോ? പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല
Kerala Local Body Election: പ്രചാരണത്തിന് സഖാവില്ല… പക്ഷെ ജീപ്പ് സജീവം, വാഴൂർ സോമന്റെ ഓർമ്മയിൽ തോട്ടം മേഖല
Accident Death: അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി; അപ്രതീക്ഷിത അപകടത്തിൽ നടുങ്ങി നാട്; വിങ്ങലായി സഹോദരങ്ങൾ
Minister V Sivankutty: സിനിമാ നടനിൽ നിന്ന് രാഷ്ട്രീയ പ്രവർത്തകനിലേക്ക് സുരേഷ് ​ഗോപി എത്തിയിട്ടില്ല; മന്ത്രി വി ശിവൻകുട്ടി
Rahul Mamkoottathil: രണ്ടാമത്തെ കേസില്‍ നിർണായക നടപടി; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാൻ പുതിയ അന്വേഷണസംഘം
Actress Assault case: അന്ന് ആ വ്യക്തിയുടെ സാന്നിധ്യം നടിക്ക് രക്ഷയായി; പൾസർ സുനി ആദ്യ ആക്രമണം പദ്ധതി ഇട്ടത് ഗോവയിൽ
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
ദീർഘയാത്രകൾക്കിടെ നടുവേദനയുണ്ടാകുന്നുണ്ടോ? പരിഹാരമിതാ
'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി