AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diwali Special Train: ട്രെയിനിൽ വെയിറ്റിങ് ലിസ്റ്റിലുള്ളവർക്കും സീറ്റ് ഉറപ്പ്; 12 ട്രെയിനുകളിൽ ഒരോ സ്ലീപ്പർ കോച്ചു കൂടി

Extra Coaches Added In Trains: ഉത്സവ കാലത്തുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് 14 ദീർഘ ദൂര ട്രെയിനുകളിലാണ് റെയിൽവേ ഒരു അധിക സ്ലീപ്പർ കോച്ചു കൂടി ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തോടുന്ന വിവിധ ട്രെയിനുകളിൽ ടിക്കറ്റ് ക്ഷാമം രൂക്ഷമായിരിക്കെയാണ് റെയിൽവേയുടെ ആശ്വാസ പ്രഖ്യാപനം.

Diwali Special Train: ട്രെയിനിൽ വെയിറ്റിങ് ലിസ്റ്റിലുള്ളവർക്കും സീറ്റ് ഉറപ്പ്; 12 ട്രെയിനുകളിൽ ഒരോ സ്ലീപ്പർ കോച്ചു കൂടി
Diwali Special Train (പ്രതീകാത്മക ചിത്രം)Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 17 Oct 2025 | 07:20 AM

തിരുവനന്തപുരം: ‌ദീപാവലി അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാർക്ക് വീണ്ടും ആശ്വാസ വാർത്തയുമായി റെയിൽവേ. യാത്രയ്ക്ക് ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റ് ആയവരും, ടിക്കറ്റ് കിട്ടാത്തവരും ഇനി നിരാശയരാകേണ്ട. ഉത്സവ കാലത്തുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് 14 ദീർഘ ദൂര ട്രെയിനുകളിലാണ് റെയിൽവേ ഒരു അധിക സ്ലീപ്പർ കോച്ചു കൂടി ഏർപ്പെടുത്തിയിരിക്കുന്നത്. ദീപാവലി അവധിയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബെംഗളൂരു എസ്എംവിടി-കൊല്ലം പ്രത്യേക തീവണ്ടിയിൽ (06561) റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് തീർന്നെന്ന് വ്യാപകമായി പരാധി ഉയർന്നിരുന്നു.

സംസ്ഥാനത്തോടുന്ന വിവിധ ട്രെയിനുകളിൽ ടിക്കറ്റ് ക്ഷാമം രൂക്ഷമായിരിക്കെയാണ് റെയിൽവേയുടെ ആശ്വാസ പ്രഖ്യാപനം. ഉത്സവ സീസണായതിനാൽ നാട്ടിലെത്താൻ കാത്തിരിക്കുന്ന മലയാളികൾക്ക് വെല്ലുവിളിയായി ബസുകളും നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഏക ആശ്രയം ട്രെയിൻ മാത്രമെന്നിരിക്കെയാണ് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയുണ്ടായത്.

Also Read: അവസാനം അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് പോകുന്നു

സ്ലീപ്പർ കോച്ച് ഏർപ്പെടുത്തിയ ട്രെയിനുകളുടെ വിവരം

എംജിആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ(നമ്പർ 12695) സൂപ്പർ ഫാസ്റ്റ്: കോട്ടയം വഴി ഒക്ടോബർ 16, 18, 20 തീയതികളിൽ വൈകിട്ട് 3.20ന് യാത്ര തിരിക്കുന്നു.

തിരുവനന്തപുരം സെൻട്രൽ- എംജിആർ ചെന്നൈ സെൻട്രൽ(നമ്പർ 12696) സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്: ഒക്ടോബർ 17, 19, 21 തീയതികളിൽ വൈകിട്ട് 5.15ന് യാത്ര തിരിക്കുന്നു.

കാരൈക്കൽ-എറണാകുളം ജംഗ്ഷൻ (നമ്പർ 16187) എക്‌സ്പ്രസ്: ഒക്ടോബർ 17, 20 തീയതികളിൽ വൈകിട്ട് 4.15ന് യാത്ര തിരിക്കുന്നു.

എറണാകുളം ജംഗ്ഷൻ-കാരൈക്കൽ(നമ്പർ 16188) എക്‌സ്പ്രസ്: ഒക്ടോബർ 18, 21 തീയതികളിൽ രാത്രി 10.25ന് യാത്ര തിരിക്കുന്നു.

തിരുവനന്തപുരം സെൻട്രൽ-രാമേശ്വരം (നമ്പർ 16344) അമൃത എക്‌സ്പ്രസ്: ഒക്ടോബർ 16, 21 തീയതികളിൽ യാത്ര തിരിക്കുന്നു.

ഒരാമേശ്വരം- തിരുവനന്തപുരം സെൻട്രൽ(നമ്പർ 16344) അമൃത എക്‌സ്പ്രസ്: ക്ടോബർ 17, 22 തീയതികളിൽ യാത്ര തിരിക്കുന്നു.

മംഗലുരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ(നമ്പർ 16603) മാവേലി എക്‌സ്പ്രസ്: ഒക്ടോബർ 16, 18, 20 തീയതികളിൽ വൈകിട്ട് 5.40ന് യാത്ര തിരിക്കുന്നു.

തിരുവനന്തപുരം സെൻട്രൽ-മംഗലുരു സെൻട്രൽ (നമ്പർ 16604) മാവേലി എക്‌സ്പ്രസ്: ഒക്ടോബർ 17,19, 21 തീയതികളിൽ രാത്രി 7.25 ന് യാത്ര പുറപ്പെടുന്നു.

എംജിആർ ചെന്നൈ സെൻട്രൽ-ആലപ്പുഴ (നമ്പർ 22639) എക്‌സ്പ്രസ്: ഒക്ടോബർ 16, 21 തീയതികളിൽ രാത്രി 8.55 ന് യാത്ര പുറപ്പെടുന്നു.

ആലപ്പുഴ-എംജിആർ ചെന്നൈ സെൻട്രൽ (നമ്പർ 22640) എക്‌സ്പ്രസ്: ഒക്ടോബർ 17, 22 തീയതികളിൽ വൈകിട്ട് 3.20ന് യാത്ര പുറപ്പെടുന്നു.

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (12075), തിരുവനന്തപുരം-കോഴിക്കോട് (12706) ജനശതാബ്ദി എക്‌സ്പ്രസ്.: ഒക്ടോബർ 17ന് ഉച്ചയ്ക്ക് 1.45 ന് യാത്ര പുറപ്പെടുന്നു.