Traffic Updates Today: യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കുക; ഇവിടെ ട്രാഫിക് ഗുരുതരമാണ്
Angamaly Chalakkudy Traffic Update Today : 18 മണിക്കൂറാണ് മിക്ക സ്ഥലങ്ങളിലും വാഹനങ്ങൾ കാത്ത് കിടന്നത്. എറണാകുളം, തൃശ്ശൂർ വഴി യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കണം.

Angamaly Chakalludy Traffic Updates
തൃശൂർ: യാത്ര ചെയ്യുന്നവർ ഉറപ്പായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് ഇപ്പോൾ കേരളത്തിലെ റോഡുകളിൽ. ദേശിയപാതയിൽ തൃശ്ശൂർ ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. മുരിങ്ങൂർ, ചാലക്കുടി ഭാഗത്ത് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച 18 മണിക്കൂറായിരുന്നു റോഡ് കുരുങ്ങിയത്. മുരിങ്ങൂർ പാലം കയറുന്നതിന് മുൻപ് കറുകുറ്റി അത്താണി വഴി ചെറിയ വാഹനങ്ങളെ വഴി തിരിച്ച് വിട്ട് എയർപോർട്ട് ജംങ്ങഷനിലെ സിഗ്നലിൽ എത്തിക്കും.
എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാള വഴിപോട്ട, കൊമ്പൊടിഞ്ഞാമക്കൽ, അഷ്ടമിച്ചിറ വഴി എറണാകുളത്തേക്ക് പോകാം. ഗതാഗതം നിയന്ത്രിക്കുന്നതിനായി ചാലക്കുടി പോട്ട പാലത്തിന് സമീപം പോലീസുണ്ട്. മുരിങ്ങൂർ ഭാഗത്തും പാലത്തിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പാലത്തിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
പ്രധാന പ്രശ്നങ്ങൾ
തൃശൂർ – എറണാകുളം പാതയിൽ 12 കിലോമീറ്റർ ദൂരമാണ് യാത്രക്കാർ ഗതാഗതക്കുരുക്കിൽപെട്ടത്. ഇതിനുള്ള പ്രധാന കാരണം മുരിങ്ങൂർ, ചിറങ്ങര, എന്നിവിടങ്ങളിൽ അടിപ്പാത നിർമാണം നടക്കുന്നതിനാലാണ്. പലയിടത്തും റോഡ് മോശമായ അവസ്ഥയിലാണ്. പലയിടത്തും കുഴികളും ഉള്ളതിനാൽ തന്നെ യാത്ര ദുഷ്കരമാണ്. മുരിങ്ങൂർ ഭാഗത്ത് മാത്രമല്ല കുരുക്ക്. മൂവാറ്റുപുഴയിലും പ്രശ്നമാണ്.
മൂവാറ്റുപുഴയിലും പ്രശ്നം
എറണാകുളം ഭാഗത്തേക്കോ, തൃശ്ശൂർ ഭാഗത്തേക്കോ പോകുന്നവർ മൂവാറ്റുപുഴ നഗരം ടച്ച് ചെയ്യാതെ പോകുന്നതാണ് നല്ലത്. നഗരത്തിൻ്റെ നടുക്ക് ഗർത്തം രൂപപ്പെട്ടതിനാലാണ് പ്രധാന പ്രശ്നം. പണികൾ നടക്കുന്നതിനാൽ പാലം അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്തെ സ്കൂളുകൾക്കും ഗതാഗതക്കുരുക്കിൻ്റെ പശ്ചാത്തലത്തിൽ അവധി നൽകിയിട്ടുണ്ട്.