KC Venugopal: ‘എങ്ങനെ അത് സംഭവിച്ചുവെന്ന് മനസിലാകുന്നില്ല, പൈലറ്റിന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്’
Air India flight emergency landing: ക്യാപ്റ്റന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. ഡിജിസിഎയെ വിവരമറിയിച്ചിട്ടുണ്ട്. വന്‍ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. ഡിജിസിഎ ഗൗരവതരമായ അന്വേഷണം നടത്തണമെന്നും കെസി വേണുഗോപാല്‍
തിരുവനന്തപുരം: വിമാനദുരന്തത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പട്ടതെന്ന് കെസി വേണുഗോപാല്‍ എംപി. വിമാനം പൊങ്ങിയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നും, സിഗ്നലിന് തകരാറുണ്ടെന്നും പറഞ്ഞത്. ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുമെന്നും അവര്‍ പറഞ്ഞു. കയറിയപ്പോള്‍ തന്നെ പതിവിന് വിപരീതമായ ടര്‍ബുലന്‍സുണ്ടായിരുന്നു. അത് കഴിഞ്ഞ് ഒരു മണിക്കൂറോളം ലാന്‍ഡ് ചെയ്യാനെടുത്തു. ഫ്യുവല്‍ കത്തിക്കാനായിരിക്കും അത്രയും സമയമെടുത്തത്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവിടെയൊരു എയര്‍ക്രാഫ്റ്റുണ്ടായിരുന്നു. എങ്ങനെ അത് സംഭവിച്ചുവെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റന്റെ സന്ദര്‍ഭോചിതമായ ഇടപെടലാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. ഡിജിസിഎയെ വിവരമറിയിച്ചിട്ടുണ്ട്. വന്‍ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. ഡിജിസിഎ ഗൗരവതരമായ അന്വേഷണം നടത്തണം. ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഇതെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.
തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 2455 വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. എംപിമാരായ കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, കെ രാധാകൃഷ്ണന്‍, കൊടിക്കുന്നില്‍ സുരേഷ്, റോബര്‍ട്ട് ബ്രൂസ് എന്നിവരടക്കം 160-ഓളം യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം ചെന്നൈയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ മറ്റൊരു വിമാനവും എത്തുകയായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.