APJ Abdul Kalam Scholarship: പഠിക്കാൻ പണം തടസ്സമാകില്ല, കിട്ടുന്നത് 6,000 രൂപ

APJ Abdul Kalam Scholarship, Financial Aid: വിദ്യാർത്ഥികൾക്ക് പിന്തുണയേകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ് എപിജെ അബ്ദുൾ കലാം സ്കോളർഷിപ്പ്. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം ആറായിരം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. എങ്ങനെയാണ് അപേക്ഷിക്കേണ്ടത്, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിഞ്ഞാലോ...

APJ Abdul Kalam Scholarship: പഠിക്കാൻ പണം തടസ്സമാകില്ല, കിട്ടുന്നത് 6,000 രൂപ

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 29 Apr 2026 | 11:24 AM

പഠിക്കാൻ താൽപര്യമുണ്ട്, പക്ഷേ പണമാണോ പ്രശ്നം? എന്നാൽ അതിനും പരിഹാരമുണ്ട്. വിദ്യാർത്ഥികൾക്ക് പിന്തുണയേകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന സർക്കാർ ആരംഭിച്ച എപിജെ അബ്ദുൾ കലാം സ്കോളർഷിപ്പ് ആണ് ഇവിടെ നിങ്ങളെ സഹായിക്കുന്നത്. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം ആറായിരം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. എങ്ങനെയാണ് അപേക്ഷിക്കേണ്ടത്, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിഞ്ഞാലോ…

എപിജെ അബ്ദുൾ കലാം സ്കോളർഷിപ്പ്

കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് എപിജെ അബ്ദുൾ കലാം സ്കോളർഷിപ്പ്. കേരളത്തിലെ വിവിധ മതന്യൂന പക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള ഡിപ്ലോമ വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കുന്നത്. സർക്കാർ, എയ്ഡഡ് അല്ലെങ്കിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ വിവിധ പോളിടെക്നിക് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

പദ്ധതിയുടെ ആനുകൂല്യങ്ങൾ

പദ്ധതി പ്രകാരം, തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 6,000 രൂപ സാമ്പത്തിക സഹായമാണ് ലഭിക്കുന്നത്. സർക്കാർ, എയ്ഡഡ് അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക് സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് സാമ്പത്തിക സഹായം നൽകുന്നത്. ഒറ്റത്തവണ ആനുകൂല്യമായതാണ് സ്കോളർഷിപ്പ് ലഭിക്കുന്നത്.

ALSO READ: തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം; കേരള സര്‍ക്കാരിന്റെ ഈ പദ്ധതി അറിയാമോ?

അപേക്ഷിക്കേണ്ടത് ആരെല്ലാം?

  1. കേരളത്തിൽ സ്ഥിരതാമസമാക്കിയ വ്യക്തി
  2. റെഗുലർ അല്ലെങ്കിൽ ഷെഡ്യൂൾഡ് വ്യക്തിയായിരിക്കണം.
  3. കേരളത്തിലെ അംഗീകൃത മത ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവർ ആയിരിക്കണം.
  4. സർക്കാർ, എയ്ഡഡ്, സെൽഫ് ഫിനാൻസിംഗ് പോളിടെക്നിക് കോളേജുകളിൽ നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്സിൽ പ്രവേശനം നേടിയിരിക്കണം.
  5. കുടുംബത്തിന്റെ വാർഷിക വരുമാനം എട്ട് ലക്ഷം രൂപ കവിയാൻ പാടില്ല.
  6. ബിപിഎൽ വിഭാഗത്തിൽ ഉള്ളവർക്ക് മുൻഗണന.
  7. വനിത വിദ്യാർത്ഥികൾക്ക് മുപ്പത് ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.
  8. അപേക്ഷിക്കുന്ന വ്യക്തി രണ്ടം വർഷ അല്ലെങ്കിൽ മൂന്നാം വർഷ വിദ്യാർത്ഥിയായിരിക്കണം.
  9. ദേശസാൽകൃത ബാങ്കിലോ ഷെഡ്യൂൾഡ് ബാങ്കിലോ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

  • അപേക്ഷ സർപ്പിക്കേണ്ട തീയതി പ്രഖ്യാപിക്കുമ്പോൾ ഓൺലൈനായി നിങ്ങളുടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
  • ഇതിനായി ന്യൂനപക്ഷ ക്ഷേമ ഡയറക്ടറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • സ്കോളർഷിപ്പ് ക്ലിക്ക് ചെയ്യുക. ശേഷം എപിജെ അബ്ദുൾ കലാം (APJAK) എന്നതിൽ ക്ലിക്ക് ചെയ്യുക
  • തുടർന്ന് വരുന്ന പേജിൽ നിന്ന് ഓൺലൈനായി അപേക്ഷിക്കുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • പുതിയ സ്കോളർഷിപ്പ് അപേക്ഷകർ ആദ്യം രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേശം വിശദാംശങ്ങൾ നൽകി ലോഗിൻ ചെയ്യുക.
  • രജിസ്ട്രേഷൻ ഫോമിൽ, പരീക്ഷാ വിശദാംശങ്ങൾ, വ്യക്തിഗത വിശദാംശങ്ങൾ, സ്കോളർഷിപ്പ് വിശദാംശങ്ങൾ എന്നിവ ഘട്ടം ഘട്ടമായി ശ്രദ്ധാപൂർവ്വം നൽകുക.
  • തുടർന്ന് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക. 100 കെബി വലുപ്പത്തിൽ JPEG ഫോർമാറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടത്.
  • എല്ലാ രേഖകളും അപ്‌ലോഡ് ചെയ്തതിന് ശേഷം മാത്രമേ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാവുകയുള്ളൂ.
  • ശേഷം, അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കുക.
  • രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൌട്ട് എടുത്ത ശേഷം, മറ്റ് ആവശ്യമായ രേഖകളും ചേർത്ത് നിങ്ങൾ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്.

English Summary:

Kerala State Government Launched APJ Abdul Kalam Scholarship scheme with the aim of supporting students. Selected students will receive Rs. 6,000 per year under the scheme. Let’s Check about Details Like how to apply, who can apply etc

Follow Us
Related Stories
Idukki Double Murder Case: മരത്തിൽ കയറിയിരുന്ന് പോലീസിനെ നിരീക്ഷിച്ച സജി; അമ്മയും മകനും നേരിട്ടത് കണ്ണില്ലാത്ത ക്രൂരത
Thamarassery Churam: താമരശ്ശേരി ചുരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം
Kerala Assembly Election 2026 Exit Polls: 2021-ലെ ചരിത്രം ആവർത്തിക്കുമോ? നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ ഇന്ന്
Wayanad News: സംശയം ചോദിച്ചതിന് ഡോക്ടർ ഒ പി ടിക്കറ്റ് വലിച്ചുകീറി; 9 വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ചതിന് പരാതി നൽകും
Kerala Railway Update: കോട്ടയം വഴിയുള്ള യാത്രക്കാർക്ക് തിരിച്ചടി, ഈ ട്രെയിനുകൾ ഇനി ആലപ്പുഴ വഴി; പുതിയ സ്റ്റോപ്പുകൾ അറിയാം
Kerala Weather Update: കുടയെടുത്തോണേ, വേനൽ മഴ ഉണ്ട്; അലർട്ട് ഈ ജില്ലകളിൽ, ഇന്നത്തെ കാലാവസ്ഥ
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്