NSC vs KVP: ഒരു ലക്ഷം രൂപയ്ക്ക് ഏത് പോസ്റ്റ് ഓഫീസ് പദ്ധതി തിരഞ്ഞെടുക്കണം?
Post Office Schemes: Should You Choose NSC or KVP for Your Money?: നിലവിലെ കണക്കുകള്‍ പ്രകാരം ദേശീയ സമ്പാദ്യപത്രത്തിന് വര്‍ഷത്തില്‍ 7.7 ശതമാനം പലിശ ലഭിക്കുന്നു. കിസാന്‍ വികാസ് പത്രയ്ക്ക് 7.5 ശതമാനമാണ് പലിശ. എന്നാല്‍ പലിശനിരക്ക് മാത്രമല്ല ഇരു പദ്ധതികളെയും വ്യത്യസ്തമാക്കുന്നത്. നിക്ഷേപ കാലാവധിയും ലഭിക്കുന്ന തുകയും പരിഗണിക്കേണ്ടതുണ്ട്.
സുരക്ഷിതമായി പണം നിക്ഷേപിക്കാനും സ്ഥിരമായ വരുമാനം നേടാനും ആഗ്രഹിക്കുന്നവര്‍ക്ക് തപാല്‍ വകുപ്പിന്റെ വിവിധ സമ്പാദ്യ പദ്ധതികള്‍ പരിഗണിക്കാവുന്നതാണ്. സര്‍ക്കാര്‍ പിന്തുണയുള്ള ഇത്തരം പദ്ധതികളില്‍ പ്രധാനപ്പെട്ടവയാണ് ദേശീയ സമ്പാദ്യപത്രവും കിസാന്‍ വികാസ് പത്രയും. എന്നാല്‍ ഇവയില്‍ ഏതാണ് കൂടുതല്‍ നേട്ടം നല്‍കുക എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകാം.
നിലവിലെ കണക്കുകള്‍ പ്രകാരം ദേശീയ സമ്പാദ്യപത്രത്തിന് വര്‍ഷത്തില്‍ 7.7 ശതമാനം പലിശ ലഭിക്കുന്നു. കിസാന്‍ വികാസ് പത്രയ്ക്ക് 7.5 ശതമാനമാണ് പലിശ. എന്നാല്‍ പലിശനിരക്ക് മാത്രമല്ല ഇരു പദ്ധതികളെയും വ്യത്യസ്തമാക്കുന്നത്. നിക്ഷേപ കാലാവധിയും ലഭിക്കുന്ന തുകയും പരിഗണിക്കേണ്ടതുണ്ട്.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപ പദ്ധതിയുടെ കാലാവധി അഞ്ച് വര്‍ഷമാണ്. അതായത് അഞ്ച് വര്‍ഷത്തേക്ക് പണം മാറ്റിവെക്കാന്‍ തയാറുള്ളവര്‍ക്ക് ഈ പദ്ധതി പരിഗണിക്കാം. കിസാന്‍ വികാസ് പത്രയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ നിലവിലെ വ്യവസ്ഥകള്‍ പ്രകാരം കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുക രണ്ട് ലക്ഷമായി മാറും. എന്നാല്‍ ഇതിനായി ഒമ്പത് വര്‍ഷവും ഏഴ് മാസവും കാത്തിരിക്കണം.
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്
നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന് അഞ്ച് വര്‍ഷമാണ് കാലാവധി. നിലവിലെ നിരക്ക് അനുസരിച്ച് വര്‍ഷത്തില്‍ 7.7 ശതമാനം പലിശ ലഭിക്കും. സര്‍ക്കാര്‍ പിന്തുണയുള്ള പദ്ധതിയായതിനാല്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായി ഇത് കണക്കാക്കപ്പെടുന്നു. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നിലവിലുള്ള ആദായനികുതി നിയമങ്ങള്‍ പ്രകാരം ചില നികുതി ആനുകൂല്യങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്. എന്നാല്‍ നികുതി നിയമങ്ങള്‍ വ്യക്തിയുടെ സാഹചര്യത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നതിനാല്‍ നിക്ഷേപിക്കുന്നതിന് മുമ്പ് നിലവിലെ വ്യവസ്ഥകള്‍ പരിശോധിക്കണം.
Also Read: SIP നിർത്തേണ്ട സമയമായോ? നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ
കിസാന്‍ വികാസ് പത്ര
നിക്ഷേപത്തുക ഇരട്ടിയാകുന്നതാണ് കിസാന്‍ വികാസ് പത്രയുടെ പ്രധാന ആകര്‍ഷണം. നിലവിലെ പലിശനിരക്ക് അനുസരിച്ച് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷം രൂപയായി മാറും. എന്നാല്‍ ഇതിനായി ഏകദേശം ഒമ്പത് വര്‍ഷവും ഏഴ് മാസവും പണം നിക്ഷേപിക്കമം. അതിനാല്‍ പണം ദീര്‍ഘകാലത്തേക്ക് മാറ്റിവെക്കാന്‍ കഴിയുന്നവര്‍ക്കാണ് ഈ പദ്ധതി കൂടുതല്‍ അനുയോജ്യമായേക്കുക.
ഏതാണ് മികച്ചത്?
അഞ്ച് വര്‍ഷത്തിനുള്ളില്‍ നിക്ഷേപം തിരിച്ചെടുത്ത് ഉപയോഗിക്കണമെന്നാണ് ലക്ഷ്യമെങ്കില്‍ നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് പരിഗണിക്കാം. അതേസമയം, ദീര്‍ഘകാലത്തേക്ക് പണം മാറ്റിവെച്ച് നിക്ഷേപത്തുക ഇരട്ടിയാക്കുകയാണ് ലക്ഷ്യമെങ്കില്‍ കിസാന്‍ വികാസ് പത്ര വളരെ മികച്ചതാണ്. എല്ലാവര്‍ക്കും ഒരേ പദ്ധതി അനുയോജ്യമാകണമെന്നില്ല. മാസവരുമാനം, നിലവിലുള്ള കടബാധ്യതകള്‍, കുടുംബച്ചെലവുകള്‍, ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങള്‍, പണം ആവശ്യമാകുന്ന സമയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ച ശേഷമാണ് നിക്ഷേപം തിരഞ്ഞെടുക്കേണ്ടത്.
English Summary
NSC and KVP are government-backed Post Office savings schemes with different interest rates and maturity periods. While NSC matures in five years, KVP doubles the investment over a longer period, making the right choice dependent on the investor’s financial goals and time horizon.