Kerala April Ration Supply: ഏപ്രിൽ മാസത്തിലെ റേഷൻ വാങ്ങിയില്ലേ? ടെൻഷൻ വേണ്ട, തീയതി നീട്ടി

April Ration Supply in Kerala: ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് 5 വരെ നീട്ടിയതായി റിപ്പോർട്ടുകൾ. രണ്ട് മാസത്തെ വിഹിതം ഒരുമിച്ച് വിതരണം ചെയ്തതിൽ ചില പാകപിഴകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ചിലയിടങ്ങളിൽ ഏപ്രിലിലെ വിഹിതം കൈപ്പറ്റുന്നതിന് പകരം ഉപഭോക്താക്കൾ മേയിലെ വിഹിതമാണ് കൈപ്പറ്റിയത്. മേയിലെ വിഹിതം വാങ്ങാൻ മേയ് 30 വരെ സമയമുണ്ട്.

Kerala April Ration Supply: ഏപ്രിൽ മാസത്തിലെ റേഷൻ വാങ്ങിയില്ലേ? ടെൻഷൻ വേണ്ട, തീയതി നീട്ടി

പ്രതീകാത്മക ചിത്രം

Updated On: 

30 Apr 2026 | 04:20 PM

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഏപ്രിൽ, മേയ് മാസത്തിലെ റേഷൻ ഒരുമിച്ചാണ് വിതരണം ചെയ്തത്. ഏപ്രിൽ നാല് മുതലാണ് വിതരണം ആരംഭിച്ചത്. ഏപ്രിൽ മാസത്തെ റേഷൻ ഏപ്രിൽ നാല് മുതൽ മുപ്പത് വരെയും മേയ് മാസത്തിലെ റേഷൻ ഏപ്രിൽ 4 മുതൽ മേയ് 30 വരെയും വാങ്ങാനാണ് അവസരം നൽകിയിരുന്നത്. ഇപ്പോഴിതാ, ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് 5 വരെ നീട്ടിയതായി റിപ്പോർട്ടുകൾ.

തീയതി നീട്ടിയത് എന്ത് കൊണ്ട്?

രണ്ട് മാസത്തെ വിഹിതം ഒരുമിച്ച് വിതരണം ചെയ്തതിൽ ചില പാകപിഴകൾ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ചിലയിടങ്ങളിൽ ഏപ്രിലിലെ വിഹിതം കൈപ്പറ്റുന്നതിന് പകരം ഉപഭോക്താക്കൾ മേയിലെ വിഹിതമാണ് കൈപ്പറ്റിയത്. മേയിലെ വിഹിതം വാങ്ങാൻ മേയ് 30 വരെ സമയമുണ്ട്. എന്നാൽ ഏപ്രിലിലെ സമയം ഇന്ന് അവസാനിക്കുന്നതിനാൽ, വിഹിതം തെറ്റിച്ച് വാങ്ങിയവരെ കണ്ടെത്തി റേഷൻ നൽകാൻ 5ാം തീയതി വരെ സമയം നീട്ടിയേക്കാൻ തീരുമാനിച്ചു.

ഇ പോസ് യന്ത്രത്തിൽ വിതരണത്തിന്റെ ഭാഗമായി റേഷൻ കടക്കാർ ഏപ്രിലിന് പകരം മേയ് എന്ന് തിരഞ്ഞെടുത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. ഇങ്ങനെ മാസം മാറി റേഷൻ വാങ്ങിയ എണ്ണായിരത്തോളം കാർഡ് ഉടമകളുടെ പട്ടിക ജില്ലാ സപ്ലൈ ഓഫിസർമാർ തയാറാക്കി തങ്ങളുടെ പരിധിയിലുള്ള ഗുണഭോക്താക്കളെ റേഷൻ വ്യാപാരികളുടെ സഹായത്തോടെ വിവരം അറിയിക്കാനാണു നീക്കം.

ഏപ്രിൽ – മേയ് മാസത്തെ റേഷൻ വിഹിതം

അന്ത്യോ​ദയ അന്ന യോജന (AAY): ഏപ്രിൽ മാസ വിഹിതവും മേയ് മാസത്തിലെ മുൻകൂർ വിഹിതവും ചേർത്ത് ആകെ 60 കിലോ അരിയും നാല് കിലോ ​ഗോതമ്പും സൗജന്യമായും, ആറ് പായ്ക്കറ്റ് ആട്ട് ഏഴ് രൂപ നിരക്കിലും ലഭിക്കും.

ALSO READ: വെളിച്ചെണ്ണ ഇന്നുതന്നെ വാങ്ങിക്കോളൂ; റെക്കോഡ് വിലയിടിവ്

മുൻ​ഗണനാ വിഭാ​ഗം (PHH): രണ്ട് മാസത്തെ വിഹിതം ചേർത്ത് ഓരോ അം​ഗത്തിനും 8 കിലോ അരിയും 4 കിലോ ​ഗോതമ്പും സൗജന്യമായി ലഭിക്കും. നാല് അം​ഗങ്ങളുള്ള കാർഡിന് ​ഗോതമ്പിന് പകരം പരമാവധി എട്ട് പായ്ക്കറ്റ് ആട്ടയും, അതിൽ കൂടുതൽ അം​ഗങ്ങളുള്ള കാർഡിന് ഓരോ അം​ഗത്തിനും അധികമായി 2 കിലോ ​ഗോതമ്പും കൂടി ലഭിക്കുന്നതാണ്.

പൊതുവിഭാ​ഗം സബ്സിഡി (NPS): ഓരോ അം​ഗത്തിനും നാല് കിലോ അരി വീതം കിലോയ്ക്ക് നാല് രൂപ നിരക്കിൽ ലഭിക്കും. കൂടാതെ, ഏപ്രിൽ മേയ് മാസത്തെ അധിക വിഹിതമായി ആകെ 5 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 2 കിലോ മുതൽ 6 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം (NPS): 10 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 2 കിലോ മുതൽ ആറ് കിലോ വരെ ആട്ട 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം സ്ഥാപനം: 4 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 2 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

സിവിൽ സപ്ലൈ വകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

English Summary:

Government has decided to extend the distribution of April ration supplies until May 5. The extension comes after confusion and delays in the allocation and distribution process, which prevented many beneficiaries from receiving their entitled ration on time.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്