എറണാകുളത്ത് വിഷുക്കണി കാണിക്കാൻ എത്തിയ കുട്ടികൾക്ക് നേരെ എയർഗൺ ചൂണ്ടിയയാൾക്കെതിരെ കേസ്
പനങ്ങാട് സ്വദേശിയായ ജെൽസൺ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.ഇയാളുടെ എയർഗൺ പോലീസ് കസ്റ്റഡിയിൽ എടുത്തു.പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കണി കാണിക്കാനായി കുട്ടികൾ വീട്ടിലെത്തിയപ്പോൾ ഇയാൾ ഇവർക്ക് നേരെ എയർഗൺ ചൂണ്ടുകയായിരുന്നു. ഉറങ്ങുകയായിരുന്ന കുട്ടികളെ ശല്യം ചെയ്തു എന്ന് പറഞ്ഞായിരുന്നു പ്രകോപിതനായത്. അതേസമയം എയർ ഗണ്ണിൽ.....
എറണാകുളം: പനങ്ങാട് വിഷുക്കണി കാണിക്കാൻ എത്തിയ കുട്ടികൾക്ക് നേരെ എയർഗൺ ചൂണ്ടിയ ആൾക്കെതിരെ കേസ്. പനങ്ങാട് സ്വദേശിയായ ജെൽസൺ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു.
ഇയാളുടെ എയർഗൺ പോലീസ് കസ്റ്റഡിയിൽ എടുത്തു.പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കണി കാണിക്കാനായി കുട്ടികൾ വീട്ടിലെത്തിയപ്പോൾ ഇയാൾ ഇവർക്ക് നേരെ എയർഗൺ ചൂണ്ടുകയായിരുന്നു.
ALSO READ:യൂട്യൂബ് പരീക്ഷണം പാളി; സ്റ്റീൽ പാത്രത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ പതിനാറുകാരന് ദാരുണാന്ത്യം
ഉറങ്ങുകയായിരുന്ന കുട്ടികളെ ശല്യം ചെയ്തു എന്ന് പറഞ്ഞായിരുന്നു പ്രകോപിതനായത്.അതേസമയം എയർ ഗണ്ണിൽ പെല്ലറ്റ് ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ട്.
മദ്യപാനത്തിനിടയിൽ തർക്കം; യുവാവ് സുഹൃത്തിനെ മർദ്ദിച്ചുകൊന്നു
ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിന് പിന്നാലെ ഉണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ചുകൊന്നു. സംഭവത്തിൽ ഇരട്ടയാർ സ്വദേശിയായ രാഹുൽ സണ്ണിയാണ് കൊല്ലപ്പെട്ടത് 24 വയസ്സായിരുന്നു രാഹുൽ സണ്ണിക്ക്. സംഭവത്തിൽ സുഹൃത്തായ സജയനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മർദ്ദനത്തിൽ നിലത്തുവീണ രാഹുലിനെ കഴുത്തിൽ മുറുക്കി ശാസ്ത്രം മുട്ടിച്ചും ആണ് സജയൻ കൊന്നത്. തർക്കത്തിന്റെയും മർദ്ദനത്തിന്റെയും ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തുമ്പോൾ സജയൻ രാഹുലിന്റെ മുകളിൽ കയറിയിരിക്കുന്നതാണ് കാണുന്നത്. രാഹുലിന് മർദ്ദനത്തിൽ ബോധം നഷ്ടപ്പെട്ടിരുന്നു. ഉടനെ പോലീസും നാട്ടുകാരും കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ യുവാവിനെ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടു.സംഭവത്തിൽ സുഹൃത്തായ സജയന്റെ അറസ്റ്റ് പോലീസിനെ രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 23നായിരുന്നു സംഭവം. ഇടുക്കി ഇരട്ടയാറിലെ പഴയ പഞ്ചായത്ത് ഓഫീസിന് അരികിലുള്ള കെട്ടിടത്തിലായിരുന്നു ഇരുവരും ഒന്ന് ചേർന്നതും തർക്കവും കൊലപാതകവും നടന്നത്.