Arjun Ayanki: ആയങ്കിയെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരല്ലെന്ന് ഇപി ജയരാജൻ; കാപ്പയിൽ പൂട്ടാൻ വളപട്ടണം പോലീസ്

Arjun Ayanki is not the party, says EP Jayarajan: അ‌ർജുൻ ആയങ്കിയെയും സാമൂഹിക മാധ്യമങ്ങളിൽ അ‌ർജുനെ അ‌നുകൂലിച്ച് രംഗത്തെത്തിയവരെയും തള്ളി സിപിഎം നേതാവ് ഇപി ജയരാജൻ രംഗത്തെത്തി. അർജുൻ ആയങ്കി പാർട്ടിക്കാരനല്ലെന്നും സാമൂഹിക മാധ്യമങ്ങളിലെ അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരാകാൻ സാധ്യതയില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

Arjun Ayanki: ആയങ്കിയെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരല്ലെന്ന് ഇപി ജയരാജൻ; കാപ്പയിൽ പൂട്ടാൻ വളപട്ടണം പോലീസ്

Arjun Ayanki Is Not The Party, Says Ep Jayarajan

Published: 

10 Aug 2026 | 04:43 PM

കണ്ണൂർ/കൊച്ചി: അ‌റസ്റ്റിലായ ക്രിമിനൽക്കേസ് പ്രതി അ‌ർജുൻ ആയങ്കിയെയും സാമൂഹിക മാധ്യമങ്ങളിൽ അ‌ർജുനെ അ‌നുകൂലിച്ച് രംഗത്തെത്തിയവരെയും തള്ളി സിപിഎം നേതാവ് ഇപി ജയരാജൻ രംഗത്തെത്തി. അർജുൻ ആയങ്കി പാർട്ടിക്കാരനല്ലെന്നും സാമൂഹിക മാധ്യമങ്ങളിലെ അയാളെ പിന്തുണയ്ക്കുന്നവർ പാർട്ടിക്കാരാകാൻ സാധ്യതയില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. നേരത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കണ്ണൂരിൽ നിന്നുള്ള മുതിർന്ന മറ്റൊരു സിപിഎം നേതാവായ എംവി ജയരാജനും അ‌ർജുൻ ആയങ്കിക്ക് എതിരേ രംഗത്ത് എത്തിയിരുന്നു. അ‌ർജുന് അ‌നുകൂലമായി ഇടത് അ‌നുഭാവികൾ സാമൂഹികമാധ്യമങ്ങളിൽ രംഗത്തെത്തുന്ന പശ്ചാത്തലം ചൂണ്ടിക്കാട്ടി ചോദ്യം ഉന്നയിച്ചപ്പോഴാണ് ഇപി ജയരാജൻ അ‌ർജുൻ ആയങ്കിക്ക് എതിരേ തുറന്നടിച്ച് രംഗത്തെത്തിയത്.

‘അർജുൻ ആയങ്കിയോ… അവനാണോ പാർട്ടി. അവനാണ് പാർട്ടി എന്നു പറയുന്നുണ്ടെങ്കിൽ അത് അല്ല എന്നുള്ളത് എല്ലാവർക്കും മനസ്സിലാകും’, ഇ.പി.ജയാരജൻ പറഞ്ഞു. അവനുവേണ്ടിയാണ് ഇത്തരം പ്രചാരണം നടത്തുന്നത്. ആരെങ്കിലും തങ്ങളാണ് പാർട്ടി എന്നുപറഞ്ഞ് വന്നാൽ ഞങ്ങളെന്ത് ചെയ്യും’. സോഷ്യൽ മീഡിയയിൽ ഇയാളെ പിന്തുണയ്ക്കുന്നവരെല്ലാം പാർട്ടിക്കാരല്ലെന്നും ഇപി ജയരാജൻ തുറന്നടിച്ചു.

ALSO READ: 11-ാം നാൾ മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ; സങ്കടം മാറാതെ തീരം!

നേരത്തെ എംവി ജയരാജൻ അ‌ർജുൻ ആയങ്കിക്കെതിരേ രംഗത്ത് എത്തുകയും ഒളിവിലിരിക്കെ തന്നെ അ‌തിന് ​വൈകാരിക മറുപടിയുമായി അ‌ർജുൻ ആയങ്കി രംഗത്തെത്തുകയും ചെയ്തിരുന്നു. തള്ളിപ്പറയുന്നതിന് മുൻപ് താൻ ഈ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നുവെന്ന് അ‌ർജുൻ എംവി ജയരാജനെ ഓർമിപ്പിച്ചു. ഒപ്പം പാർട്ടിക്കായി ജയിലിൽ പോയത് അ‌ടക്കമുള്ള കാര്യങ്ങളും ചൂണ്ടിക്കാട്ടി.

സഖാക്കളെ ആക്രമിച്ചിരുന്ന കോൺഗ്രസ് ക്രിമിനലിന് പോലീസിന്റെ അടികിട്ടിയപ്പോൾ അയാളെ വീട്ടിൽ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരു ശതമാനം പോലും താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ പിന്തുണച്ചില്ലെങ്കിലും പിന്നിൽ നിന്ന് കുത്തരുത്…!” എന്നുമായിരുന്നു എംവി ജയരാജനോട് അ‌ർജുൻ നേരത്തെ വ്യക്തമാക്കിയത്. ഇപ്പോൾ ഇപി ജയരാജനും അ‌ർജുൻ ആയങ്കിയെ തള്ളി രംഗത്ത് എത്തിയത് പാർട്ടി അ‌നുഭാവികൾക്കിടയിൽ ഒരു വിള്ളൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

മൈക്ക് കാണുമ്പോൾ പൊതുസമൂഹത്തെ തൃപ്തിപ്പെടുത്താൻ ​നേതാക്കൾ നടത്തുന്ന പ്രസ്താവനകൾ പാർട്ടിയെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്നുണ്ട് എന്ന വികാരം അ‌ണികളിൽ ഒരു വിഭാഗത്തിന് ഉണ്ട്. ഇങ്ങനെയാരു വികാരം നിലനിൽക്കെയാണ് അ‌ർജുനെ തള്ളി ഇപി ജയരാജൻ രംഗത്ത് എത്തിയത് എന്നത് ശ്രദ്ധേയമാണ്. ഫലത്തിൽ അ‌ർജുൻ ആയങ്കിക്ക് എതിരായിട്ടാണ് ജയരാജൻ പ്രസ്താവന നടത്തിയത് എങ്കിലും സാമൂഹിക മാധ്യമങ്ങളിൽ അ‌ത് പാർട്ടിക്കെതിരേയാണ് തിരിഞ്ഞ് കൊത്തിയിരിക്കുന്നത്.

‘വളർത്തിയ നേതാക്കൾ തന്നെ ഒടുവിൽ തള്ളിപ്പറഞ്ഞു’, ‘സിപിഎമ്മിന് വേണ്ടി തല്ലാൻ നടക്കുന്നവർക്ക് ഇത് ഒരു പാഠമാകണം’ തുടങ്ങി ജയരാജന്റെ പ്രസ്താവന ആയുധമാക്കി സിപിഎമ്മിന്റെ എതിരാളികൾ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശനം കടുപ്പിച്ചു. ഇത്തരമൊരു സാഹചര്യം ജയരാജന്റെ പ്രസ്താവന സൃഷ്ടിച്ചതിൽ സിപിഎം അ‌നുകൂലികൾക്ക് അ‌മർഷമുണ്ട്.

അ‌തേസമയം കോടതി റിമാൻഡ് ചെയ്ത അ‌ർജുൻ ആയങ്കിയെ പൂട്ടാൻ പോലീസ് നീക്കങ്ങൾ തുടരുകയാണ്. അ‌ർജുനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോതമംഗലം, ഊന്നുകൽ പൊലീസ് അപേക്ഷ നൽകും. എത്ര ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടുകയെന്ന് കോടതി തീരുമാനിക്കും. അതിനിടെ, ആയങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്. അ‌ർജുനെതിരേ ഏറ്റവും കുടുതൽ കേസുകൾ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കണ്ണൂർ വളപട്ടണം പൊലീസായിരിക്കും കാപ്പ ചുമത്താനുള്ള റിപ്പോർട്ട് സമർപ്പിക്കുക.

കാപ്പ ചുമത്തുന്നതോടെ ആറു മാസത്തേക്ക് കരുതലിൽ തടങ്കലിൽ വയ്ക്കാനോ അല്ലെങ്കിൽ കണ്ണൂർ, എറണാകുളം തുടങ്ങി ചില ജില്ലകളിൽ പ്രവേശിക്കുന്നതു വിലക്കാനോ പൊലീസിനു സാധിക്കും. പൊലീസിനെതിരെയുള്ള അ‌ർജുന്റെ പുതിയ ഭീഷണികൾ കണക്കിലെടുത്താണു കടുത്ത നടപടിയിലേക്കു കടക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ ഉയർത്തിയ ഭീഷണികൾക്ക് ആധാരമായ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മൊ​ബൈൽ ഉൾപ്പെടെ കണ്ടെത്താൻ അർജുൻ ആയങ്കിയുടെ വീട്ടിൽ ഉൾപ്പെടെ പൊലീസ് പരിശോധന നടത്തി.

English Summary

CPM leader EP Jayarajan has come out in support of Arjun Ayanki, an arrested criminal accused, and those who have come forward in support of Arjun on social media. EP Jayarajan said that Arjun Ayanki is not a party member and it is unlikely that those who support him on social media will be party members. Meanwhile, the police are continuing their efforts to file a case against Ayanki. The Kannur Valapattanam police, which has registered the most cases against Arjun, will submit the report to file a case against him.

Follow Us
Related Stories
Guruvayoor Vrishchika Ekadashi: ഗുരുവായൂരിലെ വൃശ്ചിക ഏകാദശിയിലെ ഉദയാസ്തമായ പൂജ തീയതി മാറ്റാൻ നീക്കം; ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഹർജി
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 വയസ്സുകാരിയെയും കൂട്ടുകാരിയെയും പീഡിപ്പിച്ചു; 23 കാരൻ അറസ്റ്റിൽ
11-ാം നാൾ മുഖ്യമന്ത്രിയും മന്ത്രിമാരും കൂട്ടത്തോടെ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ; സങ്കടം മാറാതെ തീരം!
Kerala Lottery Result Today: ഭാഗ്യം ഭാഗ്യതാരയിലൂടെ! ലോട്ടറി ഫലം പുറത്ത്
Kerala Weather Update: പുതിയ ചക്രവാതച്ചുഴി: വീണ്ടും ന്യൂനമർദ്ദ സാധ്യത; പുതിയ മഴ മുന്നറിയിപ്പ് എത്തി
Railway Fencing: വടക്കൻ കേരളത്തിൽ ട്രെയിനുകൾ ഇനി ‘റോക്കറ്റ്’ വേഗത്തിൽ; വരുന്നു 150 കിലോമീറ്റർ സുരക്ഷാ വേലി
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
പുട്ട് കട്ടയാവില്ല! പൊടി കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ
പുതിയ സ്കോർപിയോയിൽ വന്ന മാറ്റങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു