AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Manju Warrier: മഞ്ജു വാര്യർ പോലും സിനിമയിൽ അക്കാര്യം നേരിടുന്നു! വെളിപ്പെടുത്തലുമായി ശാന്തികൃഷ്ണ

Shanthi Kroshna about Manju Warrier:അമ്മ സംഘടന ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ കുറിച്ചും വിവാദങ്ങളെക്കുറിച്ചും ശാന്തികൃഷ്ണ പ്രതികരിച്ചു. അമ്മ പോലെ ഒരു സംഘടനയുടെ ഇന്നത്തെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്നും ശാന്തികൃഷ്ണ പറഞ്ഞു. ഇത്തരത്തിൽ തല്ലുകൂടുന്നതും പരസ്പരം ചെളിവാരി എറിയുന്നതും നല്ലതല്ല എന്നും പലപ്പോഴും ഇത് അതിരുകടന്ന് കാണുമ്പോൾ വിഷമം തോന്നാറുണ്ട് എന്നും നടി പറയുന്നു...........

Manju Warrier: മഞ്ജു വാര്യർ പോലും സിനിമയിൽ അക്കാര്യം നേരിടുന്നു! വെളിപ്പെടുത്തലുമായി ശാന്തികൃഷ്ണ
Manju Warrier, Shanthi KrishnaImage Credit source: Social Media
Ashli C
Ashli C | Published: 10 Aug 2026 | 04:03 PM

മലയാളികളുടെ പ്രിയ നടിയാണ് ശാന്തികൃഷ്ണ. ഒരുകാലത്തെ നായിക നടിയായ താരം ഇന്നും മലയാള സിനിമയിൽ തന്റെ സാന്നിധ്യം ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അറിയിക്കുന്നു. മലയാള സിനിമയുടെ അക്കാലവും ഇക്കാലവും അനുഭവിച്ചറിഞ്ഞ നടി. സിനിമ വളർന്നുവരുന്ന കാലം തൊട്ട് സിനിമയ്ക്കൊപ്പം ചേർന്ന് ഇപ്പോൾ ആധുനിക സിനിമ രീതികളും സാഹചര്യങ്ങളും അറിയാനായ ശാന്തികൃഷ്ണ മലയാള സിനിമയിൽ അന്നും ഇന്നും ഒരേപോലെ നായിക നടിമാർ നേരിടുന്ന ഒരു പ്രശ്നത്തെയാണ് അഭിസംബോധന ചെയ്യുന്നത്.

മലയാള സിനിമയിൽ പ്രതിഫലത്തിൽ ജന്റർ വ്യത്യാസം ഒരു യാഥാർത്ഥ്യമാണെന്നാണ് ശാന്തികൃഷ്ണ പറയുന്നത്. ഇതിന് കാരണമായി സിനിമയുടെ തലപ്പത്തിരിക്കുന്നവർ പറയുന്നത് ബിസിനസ് നടക്കുന്നത് നായകനെ കേന്ദ്രീകരിച്ചാണ് എന്നാണ് പറയുന്നത് എന്നും നടി പറയുന്നു. അന്നും ഇന്നും ഇതിന് ഒരു മാറ്റവും ഇല്ലെന്നും ഇന്ന് ലേഡീസ് സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന മഞ്ജുവാര്യർ പോലും ഈ ഒരു പ്രതിസന്ധി നേരിടുന്നുണ്ട് എന്നും ശാന്തികൃഷ്ണ പറയുന്നു.

ALSO READ:പ്രണവിന്റെ വില്ലനായി ആശിഷിനെ അവതരിപ്പിക്കാൻ ആ​ഗ്രഹിച്ചിരുന്നു, വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂർ

തല്ലുകൂടുന്നതും പരസ്പരം ചെളിവാരി എറിയുന്നതും നല്ലതല്ല

കൂടാതെ അമ്മ സംഘടന ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയെ കുറിച്ചും വിവാദങ്ങളെക്കുറിച്ചും ശാന്തികൃഷ്ണ പ്രതികരിച്ചു. അമ്മ പോലെ ഒരു സംഘടനയുടെ ഇന്നത്തെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്നും ശാന്തികൃഷ്ണ പറഞ്ഞു. ഇത്തരത്തിൽ തല്ലുകൂടുന്നതും പരസ്പരം ചെളിവാരി എറിയുന്നതും നല്ലതല്ല എന്നും പലപ്പോഴും ഇത് അതിരുകടന്ന് കാണുമ്പോൾ വിഷമം തോന്നാറുണ്ട് എന്നും നടി പറയുന്നു. ഒപ്പം തന്നെ നടി ശ്വേതാ മേനോനെ കുറിച്ചും താരം പരോക്ഷമായ പരാമർശം നടത്തി. സ്ത്രീയാണെന്ന് കരുതി ഒരാളെ കണ്ണടച്ച് അനുകൂലിക്കാൻ ഒന്നും താൻ തയ്യാറാകില്ല എന്നും എല്ലാം നീതിപൂർവ്വം ആകണമെന്നാണ് ആഗ്രഹിക്കുന്നത്.

കൂടാതെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിൽ അംഗം ആകുന്നതിനുവേണ്ടി തനിക്കും ക്ഷണം ലഭിച്ചിരുന്നു എന്നാൽ തന്റെ സ്വഭാവത്തിനും വിശ്വാസങ്ങൾക്കും ചേർന്നു പോകുന്ന തരത്തിൽ ആകില്ല ആ ഒരു നേതൃത്വം ഏറ്റെടുത്താൽ എന്ന തോന്നൽ കൊണ്ടാണ് ആ ക്ഷണം സ്നേഹപൂർവ്വ നിരസിച്ചത് എന്നും ശാന്തികൃഷ്ണ പറയുന്നു. 24 ന്യൂസ് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.

ENGLISH SUMMARY

Shanthikrishna is a beloved actress of Malayalis. The actress, who was a heroine actress of the past, still makes her presence felt in Malayalam cinema through notable characters. The actress has experienced the past and present of Malayalam cinema.

Follow Us