5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Arjun Rescue Mision: അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജർ ഇന്നെത്തിക്കും, ഉറപ്പിക്കാൻ 5 മണിക്കൂ‌‍ർ

Arjun Rescue Mision Latest Updation: നാവികസേനയുടെ ഡൈവർമാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അതിന് ശേഷം മാത്രമാകും പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിർദേശം കൂടി കണക്കിലെടുത്താകും ജില്ലാ ഭരണകൂടം തുടർനടപടി തീരുമാനിക്കുക.

Arjun Rescue Mision: അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജർ ഇന്നെത്തിക്കും, ഉറപ്പിക്കാൻ 5 മണിക്കൂ‌‍ർ
Arjun Rescue Mision.
Follow Us
neethu-vijayan
Neethu Vijayan | Published: 20 Sep 2024 06:47 AM

ബംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ (Arjun Rescue Mision) ഇന്ന് ആരംഭിച്ചേക്കും. ഇന്ന് രാവിലെ എട്ട് മണിയോടെ ഡ്രഡ്ജർ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്ത് എത്തിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ ഡ്രഡ്ജർ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാൻ നാല്- അഞ്ച് മണിക്കൂർ വേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നാവികസേനയുടെ ഡൈവർമാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

അതിന് ശേഷം മാത്രമാകും പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിർദേശം കൂടി കണക്കിലെടുത്താകും ജില്ലാ ഭരണകൂടം തുടർനടപടി തീരുമാനിക്കുക. ഇതിനിടെ ഡ്രഡ്ജർ ബോട്ട് ഇന്നലെ രാത്രി ഗംഗാവലിയിലെ രണ്ടാമത്തെ റെയിൽ പാലം കടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. ‌രാത്രി ആയതിനാൽ പാലത്തിൻറെ വശങ്ങൾ അടക്കം കൃത്യമായി കാണുന്നതിന് തടസം ഉണ്ടായിരുന്നതാണ് ഇതിന് കാരണം.

ALSO READ: അർജുനായുള്ള തിരച്ചിൽ പുനരാംഭിക്കും; ഡ്രഡ്ജർ അടുത്തയാഴ്ച്ച എത്തിക്കും

ഇതോടെ മറ്റൊരു അപകടം ഒഴിവാക്കുന്നതിനായി രാത്രിയിൽ ഡ്രഡ്ജർ കൊണ്ട് വരേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം കമ്പനിക്ക് നിർദേശം നൽകുകയായിരുന്നു. നിലവിൽ ഗംഗാവലിപ്പുഴയിലെ ഒഴുക്ക് വളരെ കുറവാണ്. ഇന്നലെ നാവികസേന നടത്തിയ പരിശോധനയിൽ പുഴയുടെ ഒഴുക്ക് ഒരു നോട്ട് മാത്രമാണെന്ന് കണ്ടെത്തിയിരുന്നു. ഡൈവർമാർക്ക് ഇറങ്ങി മുങ്ങാൻ കഴിയുന്ന ഒഴുക്കാണ് നിലവിലുള്ളതെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.

നാവികസേന നടത്തിയ സോണാർ സിഗ്നലുകൾ വിലയിരുത്തി ശേഷം ഇന്ന് ജില്ലാ ഭരണകൂടത്തിന് വിവരം കൈമാറും. സിപി 4 എന്ന് നാവികസേന മാർക്ക് ചെയ്ത പുഴയുടെ മധ്യഭാഗത്ത് തുരുത്തിന് സമീപം ആകും ആദ്യം തെരച്ചിൽ നടത്തുക. അവിടുത്തെ നദിയുടെ അടിത്തട്ടിന്റെ സ്ഥിതി ആണ് സോണാർ പ്രധാനമായും വെച്ച് പരിശോധിക്കുന്നതും. പുഴയുടെ അടിത്തട്ടിൽ വലിയ തടസം ഉണ്ടാവാനുള്ള സാധ്യതയും കണക്ക് കൂട്ടുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്നതിൽ നിന്ന് പുഴയുടെ അടിത്തട്ടിൽ മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യതയും തള്ളികളയുന്നില്ല. ഇടക്കാലത്ത് ശക്തമായ മഴ ഗംഗാവലിയുടെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്തിരുന്നതിനാൽ മരങ്ങളും മണ്ണും അടക്കം ഒഴുകി വന്നിരിക്കാമെന്നും വിലയിരുത്തലുണ്ട്. ഈ ഭാഗത്തെ തെരച്ചിലിന് ഇങ്ങനെ വന്നടിഞ്ഞ തടസം നീക്കുന്നതാകും ആദ്യശ്രമം.

 

 

Latest News