AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: ‘ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം’; മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക്

Rahul Mamkootathil Moves Kerala High Court: തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി അപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ അഭിഭാഷകന്‍ എസ് രാജീവാണ് രാഹുലിന് വേണ്ടി ഹര്‍ജി നല്‍കിയിട്ടുള്ളത്. കേസ് ഇന്ന് തന്നെ പരി​ഗണിക്കും.

Rahul Mamkootathil: ‘ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം’; മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക്
Rahul MamkootathilImage Credit source: Rahul Mamkootathil Facebook
sarika-kp
Sarika KP | Published: 05 Dec 2025 14:04 PM

കൊച്ചി: ലൈം​ഗികപീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി അപേക്ഷ തള്ളിയതിനു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ അഭിഭാഷകന്‍ എസ് രാജീവാണ് രാഹുലിന് വേണ്ടി ഹര്‍ജി നല്‍കിയിട്ടുള്ളത്. കേസ് ഇന്ന് തന്നെ പരി​ഗണിക്കും.

ഇതോടെ രാഹുൽ തത്ക്കാലം കീഴടങ്ങിയേക്കില്ലെന്നാണ് വിവരം. അറസ്റ്റ് തടയാനുള്ള സാധ്യത തേടാനാണ് നീക്കം. താനും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്നും രാഹുല്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നതെന്നാണ് സൂചന. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. യുവതിയെ ​ഗർഭച്ഛി​ദ്രത്തിന് താന്‍ നിര്‍ബന്ധിച്ചിട്ടില്ല. തനിക്കെതിരായ പരാതി സിപിഎം-ബിജെപി ഗൂഢാലോചനയുടെ ഫലമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഹര്‍ജിയില്‍ ആരോപിക്കുന്നുവെന്നാണ് വിവരം.

Also Read:രാഹുൽ ലൈംഗിക വൈകൃതക്കാരൻ, സംഭവിച്ചത് മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്! മുഖ്യമന്ത്രി

വർഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകർന്നപ്പോൾ ബലാത്സംഗ കേസാണ് മാറ്റിയതാണെന്നും ഹര്‍ജിയിൽ ആരോപിക്കുന്നു. താനൊരു രാഷ്ട്രിയ നേതാവായതുകൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസാണിതെന്നും രാഹുൽ ഹർജിയിൽ പറയുന്നു. 2025 നവംബറിലാണ് പരാതി നൽകിയതെന്നും പരാതി നൽകാനുണ്ടായ കാലതാമസം ദുരൂഹമാണെന്നും ഹര്‍ജിയിൽ പറയുന്നു. സമാനമായ കേസുകളിലെ ഉത്തരവുകളും ഇപ്പോള്‍ ഹാജരാക്കിയിട്ടുണ്ട്. ബ്ലാക്ക് മെയിലിംഗും ആരോപിക്കുന്നുണ്ട്.

അതേസമയം യുവതി മുഖ്യമന്ത്രിക്ക് ബലാത്സം​ഗ പരാതി നൽകിയതിനു പിന്നാലെ ഒളിവിൽ പോയ രാഹുലിനെ കണ്ടെത്താൻ പോലീസിനു ഇതുവരെ സാധിച്ചിട്ടില്ല. ഒൻപതാം ദിവസവും ഒളിവിൽ തുടരുന്ന രാഹുലിനായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാഹുലിനെ ഇന്നലെ പുറത്താക്കിയിരുന്നു.