Kalamkaval OTT : ഉറപ്പിക്കാവോ?! കളങ്കാവൽ ഒടിടി അവകാശം ഈ പ്ലാറ്റ്ഫോമിന്
Kalamkaval OTT Release Date & Platform : ചിത്രം തിയറ്ററിൽ എത്തുന്നതിന് മുമ്പ് കളങ്കാവലിൻ്റെ ഒടിടി അവകാശം വിറ്റുപോയിരുന്നു. ഇന്ന് ഡിസംബർ അഞ്ചാം തീയതിയാണ് ചിത്രം തിയറ്ററിൽ എത്തിയത്.
മമ്മൂട്ടിയുടെ കളങ്കാവൽ സിനിമ ഇന്ന് ഡിസംബർ അഞ്ചാം തീയതി തിയറ്ററുകളിൽ എത്തി മികച്ച പ്രതികരണം ലഭിച്ചിരിക്കുകയാണ്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി, സിനിമ ആരാധകരെ ഒന്നടങ്കം ത്രിസിപ്പിച്ചിരിക്കുകയാണ്. ബോക്സ്ഓഫീസിൽ ഇനി കളങ്കാവൽ തരംഗമായിരിക്കുമെന്നുള്ള സൂചനയാണ് ആദ്യ ഷോക പൂർത്തിയാകുമ്പോൾ ലഭിക്കുന്ന സൂചന. കളങ്കാവൽ തിയറ്ററിൽ മികവ് പുലർത്തുമ്പോൾ സിനിമയുടെ ഒടിടി സംബന്ധിച്ചുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരിക്കുകയാണ്.
കളങ്കാവൽ തിയറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ സിനിമയുടെ സാറ്റ്ലൈറ്റ്, ഡിജിറ്റൽ അവകാശങ്ങൾ വിറ്റു പോയിരുന്നു. ഇതിൻ്റെ ബിസിനെസ് പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് നവംബർ 27ന് തിയറ്ററിൽ എത്താനിരുന്ന സിനിമയുടെ റിലീസ് ഡിസംബറിലേക്ക് മാറ്റിയത്. റിപ്പോർട്ടുകൾ പ്രകാരം സോണി ലിവ് ആണ് കളങ്കാവലിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി പകുതിയോടെ ചിത്രം സോണി ലിവിൽ പ്രദർശനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. സീ കേരളം ചിത്രത്തിൻ്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഇക്കാര്യങ്ങൾ കളങ്കാവൽ സിനിമയുടെ അണിയറപ്രവർത്തകരോ സ്ട്രീമിങ് പ്ലാറ്റ്ഫോ ചാനലോ സ്ഥിരീകരിച്ചിട്ടില്ല.
ALSO READ : Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തുമ്പോൾ വിനായകനാണ് നായകൻ തുല്യനായി ചിത്രത്തിൽ വേഷമിടുന്നത്. സൈനൈഡ് മോഹൻ എന്ന യഥാർഥ വ്യക്തിയെ ആസ്പദമാക്കിയാണ് കളങ്കാവൽ സിനിമ ഒരുക്കിയിരിക്കുന്നത്. നവാഗതനായ ജിതിൻ കെ ജോസാണ് ചിത്രത്തിൻ്റെ സംവിധാകൻ. കുറുപ്പ് സിനിമയുടെ രചയിതാവും കൂടിയാണ് ജിതിൻ തന്നെയാണ് കളങ്കാവലിൻ്റെ എഴുത്തും കൈകാര്യം ചെയ്തിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ചിത്രത്തിൻ്റെ രചനയിൽ ഭാഗമായിട്ടുണ്ട്. മമ്മൂട്ടിയുടെ തന്നെ സ്വന്തം സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് കളങ്കാവൽ നിർമിച്ചിരിക്കുന്നത്. എട്ട് മാസങ്ങൾക്കും ക്യാൻസർ രോഗമുക്തിക്ക് ശേഷവുമെത്തുന്ന മമ്മൂട്ടി ചിത്രമെന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്.
മമ്മൂട്ടിക്കും വിനായകനും പുറമെ 22 ഓളെ നായികമാരാണ് ചിത്രത്തിൽ വന്നു പോകുന്നത്. നടൻ ജിബിൻ ഗോപിനാഥും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഫൈസൽ അലിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. കളങ്കാവലിൻ്റെ കാതലായ സംഗീതം ഒരുക്കിട്ടുള്ളത് മുജീബ് മജീദാണ്. പ്രവീൺ പ്രഭാകറാണ് എഡിറ്റർ.