Arjun Shirur Accident: മലയാളികളുടെ മനസില്‍ ഇന്നും ‘ജീവനോടെ’ അര്‍ജുന്‍; ഷിരൂര്‍ അപകടത്തിന് ഒരു വയസ്‌

One year since the Shirur accident that claimed Arjun's life: ലോറി നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനും ലോറിയും ഗംഗാവാലി പുഴയിലേക്ക് പതിച്ചത്. പിന്നീട് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും, ഷിരൂര്‍ കുന്നിലും മണ്ണിടിഞ്ഞു വീണ പ്രദേശത്തും കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ടത്തില്‍ പരിശോധന

Arjun Shirur Accident: മലയാളികളുടെ മനസില്‍ ഇന്നും ജീവനോടെ അര്‍ജുന്‍; ഷിരൂര്‍ അപകടത്തിന് ഒരു വയസ്‌

അര്‍ജുന്‍

Updated On: 

16 Jul 2025 06:40 AM

ഗംഗാവാലി പുഴ ഇന്ന് ശാന്തമാണ്. പക്ഷേ, ഒരു വര്‍ഷം മുമ്പ് ഗംഗാവാലി സമ്മാനിച്ച കണ്ണീരോര്‍മ മലയാളിയുടെ മനസില്‍ ഇന്നും ഒരു തിരമാല എന്ന പോലെ ആഞ്ഞടിക്കുകയാണ്. മലയാളികളുടെ മനസില്‍ തീരാനൊമ്പരമായി അവശേഷിച്ച അര്‍ജുന്റെ ജീവന്‍ കവര്‍ന്ന ഷിരൂര്‍ അപകടത്തിന് ഇന്ന് ഒരു വയസ്. 2024 ജൂലൈ 16നാണ് കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ (32) കാണാതാകുന്നത്. 72 ദിവസങ്ങളേറെ നീണ്ട തിരച്ചിലിനൊടുവില്‍ അദ്ദേഹത്തിന്റെ മൃതദേഹം ഗംഗാവാലിയുടെ അടിത്തട്ടില്‍ നിന്ന് കണ്ടെടുത്തു. ഒരു നാടിന്റെ മുഴുവന്‍ കണ്ണീര്‍ ഏറ്റുവാങ്ങിയാണ് അര്‍ജുന്‍ വിടപറഞ്ഞത്. സെപ്തംബര്‍ 25നായിരുന്നു അര്‍ജുന്റെ മൃതദേഹം കണ്ടെത്തുന്നത്. അപകടം നടന്നതുമുതല്‍ മൃതദേഹം കണ്ടെത്തുന്നതുവരെ ഓരോ മലയാളിയുടെയും ചിന്തകളില്‍ മുഴുവന്‍ അര്‍ജുനായിരുന്നു.

വഴിയരികില്‍ ലോറി നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനും ലോറിയും ഗംഗാവാലി പുഴയിലേക്ക് പതിച്ചത്. പിന്നീട് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും, ഷിരൂര്‍ കുന്നിലും മണ്ണിടിഞ്ഞു വീണ പ്രദേശത്തും കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ടത്തില്‍ പരിശോധന.

തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. തുടര്‍ന്നാണ് ഗംഗാവാലി പുഴയിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സര്‍ക്കാര്‍ തലത്തിലും ഇടപെടലുകളുണ്ടായി. കാര്‍വാര്‍ എംഎല്‍എയായിരുന്ന സതീഷ് കൃഷ്ണ സെയില്‍ അടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.

Read Also: Arjun Shirur Accident: 71 ദിവസത്തെ തിരച്ചിൽ, ഗംഗാവലി കവർന്ന അർജുന്റെ ജീവിതം പുസ്തകമാക്കുന്നു

കര്‍ണാടക ‘അക്വാമാന്‍’ എന്ന് അറിയപ്പെടുന്ന ഈശ്വര്‍ മാല്‍പെയും തിരച്ചിലില്‍ പങ്കെടുത്തു. നേവി, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് തുടങ്ങിയവയും പരിശോധന നടത്തി. ഒടുവില്‍ ഡ്രെഡ്ജര്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. ഗംഗാവാലിയുടെ ജലനിരപ്പില്‍ നിന്ന് 12 മീറ്റര്‍ ആഴത്തിലായിരുന്നു അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ കാബിനുള്ളിലായിരുന്നു അര്‍ജുന്റെ മൃതദേഹം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ