AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nisha Jose K Mani : ‘ഞാൻ മൂന്ന് പ്രസവിച്ചു, ക്യാൻസറിൻ്റെ തുടർ ചികിത്സയും നടക്കുന്നുണ്ട്’; ബോഡി ഷെയിമിങ്ങിനെതിരെ നിഷ ജോസ് കെ മാണി

Nisha Jose K Mani Body Shaming Issue : പലതവണയായി തന്നെ തടിച്ചിയെന്ന് വിളിച്ച് സോഷ്യൽ മീഡിയയിലൂടെ അതിക്ഷേപിച്ചുയെന്ന് അറിയിച്ചുകൊണ്ടാണ് നിഷ ജോസ് കെ മാണി തൻ്റെ സമൂഹമാധ്യമ പേജുകളിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Nisha Jose K Mani : ‘ഞാൻ മൂന്ന് പ്രസവിച്ചു, ക്യാൻസറിൻ്റെ തുടർ ചികിത്സയും നടക്കുന്നുണ്ട്’; ബോഡി ഷെയിമിങ്ങിനെതിരെ നിഷ ജോസ് കെ മാണി
Nisha Jose K ManiImage Credit source: Nisha Jose Facebook
jenish-thomas
Jenish Thomas | Updated On: 16 Jul 2025 15:19 PM

സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ബോഡി ഷെയിമിങ് നടത്തിയവരുടെ വിവരങ്ങൾ പങ്കുവെച്ച് രാജ്യസഭ എംപിയും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. ഇൻസ്റ്റഗ്രാമിലൂടെ തന്നെ ‘തടിച്ചി’ എന്ന് വിളിച്ചാക്ഷേപിച്ചവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളാണ് നിഷ ജോസ് കെ മാണി ഫേസ്ബുക്ക് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് കൂട്ടികളെ പ്രസവിക്കുകയും ക്യാൻസറിന് തുടർ ചികിത്സയ്ക്ക് വിധേയായിട്ടുള്ള തന്നെ അക്ഷേപിക്കുക മാത്രമല്ല ഇവർ ചെയ്യുന്നത് ഇത്തരത്തിൽ പ്രതിസന്ധികൾ നേരിടുന്ന മറ്റ് സ്ത്രീകളെയും കൂടിയാണ് ഇവർ അധിക്ഷേപിക്കുന്നതെന്ന് നിഷ ജോസ് വീഡിയോയിലൂടെ അറിയിച്ചു.

നിഷ ജോസ് കെ മാണിയുടെ വാക്കുകൾ ഇങ്ങനെ

“നീ പോടി തടിച്ചി, കേട്ടിട്ട് നിങ്ങൾക്ക് എന്താണ് തോന്നുന്നത്? ഭയങ്കര മോശമല്ലേ? ഇതൊക്കെ കാര്യമാക്കേണ്ട കാര്യമില്ലല്ലോ, പക്ഷെ ഇതൊക്കെ ഇൻസ്റ്റഗ്രാമിലെ കമൻ്റുകളാണ്. ഐ ലവ് പിസി ജോർജ് എന്ന പ്രൊഫൈൽ ചിത്രം വെച്ചിട്ടുള്ള അലൻ ജേക്കബ്സ്, ശ്രീ കൃഷ്ണ എൻ്റർടെയ്മെൻ്റ്സ് എന്നീ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്നാണ് പോടി തടിച്ചി എന്ന വിളിച്ചുകൊണ്ട് അതിക്ഷേപിച്ചത്.

നേരത്തെ പറഞ്ഞത് പോലെ കാര്യമാക്കേണ്ടതില്ല, പക്ഷെ ഇത് ഇന്ന് ഇപ്പോൾ എന്നോട് പറഞ്ഞു നാളെ എത്രയോ സ്ത്രീകളോട് ഇവർ പറയും. ഞാൻ ഇപ്പോൾ മൂന്ന് പ്രസവിച്ചു, പ്രസവം കഴിഞ്ഞാൽ മിക്കവർക്കും വണ്ണം വെക്കും, അതുപോലെ 40 കഴിഞ്ഞവരിൽ മെനോപോസ് സംഭവിക്കും, അവർക്കും പെട്ടെന്ന് വണ്ണം വെക്കാൻ സാധ്യതയേറെയാണ്. എനിക്കാണെങ്കിൽ ക്യാൻസറിന് ശേഷം ഹോർമോണൽ തെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്.

ALSO READ : School Timetable : സ്കൂൾ സമയ മാറ്റത്തിൽ പിന്നോട്ടില്ല, തീരുമാനം ഹൈക്കോടതി നിർദേശപ്രകാരം – മന്ത്രി വി ശിവൻകുട്ടി

ഈ ഹോർമോണൽ തെറാപ്പി മൂലം ഇമോഷണൽ ഇൻബാലൻസ് ഉണ്ടാകും, പ്രമേഹം വരും, വണ്ണം വെക്കും പിന്നെ ഉറക്കത്തെയും ബാധിക്കും. ചിലഘട്ടങ്ങളിൽ മാനസിക സമ്മർദ്ദ, ആത്മഹത്യ ചെയ്യാൻ തോന്നൽ തുടങ്ങിയവയിലേക്കും നയിച്ചേക്കും. ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടെന്ന് അറിഞ്ഞിട്ടാണ് ഇതിനെല്ലാം ഇറങ്ങി തിരിച്ചത്. അങ്ങനെ നിൽക്കുമ്പോഴാണ് പോടി തടിച്ചി എന്നൊക്കെ വിളിച്ചകൊണ്ട് ചിലർ ബോഡി ഷെയിമിങ്ങുമായി എത്തുന്നത്.

ഈ ബോഡി ഷെയിമിങ്ങ് അത്ര നല്ലതല്ല. ഐപിസി 509, 498 എ എന്നീ നിയമങ്ങളുടെ ഭാഗമണ്. ഈ ബോഡി ഷെയിമിങ് നടത്തുന്നത് അത്ര വലിയ ആണത്തം ആണെന്ന് പറയാനാകില്ല. എന്നെ തടിച്ചി എന്ന് വിളിക്കുന്നത് എന്നെ ആക്ഷേപിക്കുന്നതിന് തുല്യമല്ല. ഇത് പ്രസവത്തിന് ശേഷം വണ്ണം വെക്കുന്ന സ്ത്രീകളെയും അമ്മമാരെയും ആക്ഷേപിക്കുന്നതിന് തുല്യമാണ്. ക്യാൻസർ ബാധിച്ചവരെയും കളിയാക്കുന്നതിന് തുല്യമാണ്” നിഷ ജോസ് കെ മാണി ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു,

നിഷ ജോസ് കെ മാണി പങ്കുവെച്ച വീഡിയോ