Aroor-Thuravur Highway: യാത്രക്കാരുടെ കണ്ണീര്‍ തുടരും! അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ തുറക്കില്ലേ?

KSEB–NHAI Dispute Delays Aroor–Thuravoor Highway Launch Again: എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ മാറ്റാന്‍ കെഎസ്ഇബി ഷട്ട്ഡൗണ്‍ അനുമതി നല്‍കാത്തതാണ് നിലവില്‍ നിര്‍മാണം തടസപ്പെടുന്നതിന് കാരണമായതെന്ന് നാഷണല്‍ ഹൈവേ അധികൃതര്‍ പറയുന്നു. മൂന്നിടങ്ങളിലാണ് എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റേണ്ടത്.

Aroor-Thuravur Highway: യാത്രക്കാരുടെ കണ്ണീര്‍ തുടരും! അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ തുറക്കില്ലേ?

പ്രതീകാത്മക ചിത്രം

Published: 

13 Apr 2026 | 09:04 AM

കൊച്ചി: കൊച്ചിക്കാര്‍ ഏറെനാളായി കാത്തിരിക്കുന്ന പദ്ധതിയാണ് അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ. എന്നാല്‍ ഉദ്ഘാടനം ഇന്നുണ്ടാകും നാളെയുണ്ടാകും എന്ന് പറയുന്നതല്ലാതെ കാലതാമസം നേരിടുന്നത് തുടരുകയാണ്. വിവിധ കാരണങ്ങളാണ് എലിവേറ്റഡ് ഹൈവേ ഉദ്ഘാടനം വൈകുന്നതിന് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെക്കുന്നത്. കേരള സ്‌റ്റേറ്റ് ഇലക്ട്രിസ്റ്റി ബോര്‍ഡും (കെഎസ്ഇബി) നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും (എന്‍എച്ച്എഐ) തമ്മിലുള്ള തര്‍ക്കം കാരണമാണ് ഉദ്ഘാടനം വൈകുന്നതെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം.

അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ

ഒറ്റത്തൂണ്‍ മേല്‍പ്പാലമായാണ് അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നത്. രാജ്യത്തെ ഏറ്റവും നീളമേറിയ ഒറ്റത്തൂണ്‍ മേല്‍പ്പാലം കൂടിയാണിത്. 12.75 കിലോമീറ്ററാണ് ഇതിന്റെ ആകെ നീളം. 2,200 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.

എന്തുകൊണ്ട് വൈകുന്നു?

എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ മാറ്റാന്‍ കെഎസ്ഇബി ഷട്ട്ഡൗണ്‍ അനുമതി നല്‍കാത്തതാണ് നിലവില്‍ നിര്‍മാണം തടസപ്പെടുന്നതിന് കാരണമായതെന്ന് നാഷണല്‍ ഹൈവേ അധികൃതര്‍ പറയുന്നു. മൂന്നിടങ്ങളിലാണ് എക്‌സ്ട്രാ ഹൈ ടെന്‍ഷന്‍ ലൈനുകള്‍ മാറ്റേണ്ടത്. തുറവൂരിലെ അബാം ഹോട്ടലിന് സമീപം, അരൂര്‍ ജങ്ഷന്‍ എന്നിവിടങ്ങളില്‍ ലൈന്‍ ഷിഫിറ്റിങ്ങിനുമുള്ള ഷട്ട്ഡൗണ്‍ അനുമതി ലഭിച്ചതായി വണ്‍ ഇന്ത്യ മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ അരൂര്‍ റെസിഡന്‍സി ഹോട്ടലിന് സമീപമുള്ള ജോലികള്‍ക്ക് അനുമതി ലഭിക്കുന്നില്ലെന്നും ഇത് നാല് പ്രധാന സ്പാനുകളുടെ നിര്‍മാണം മുടങ്ങുന്നതിന് വഴിയൊരുക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ഷട്ട്ഡൗണിന് അപേക്ഷ നല്‍കിയത്. എന്നാല്‍ താത്കാലിക വൈദ്യുതി ലൈനുകള്‍ ഇട്ടതിന് ശേഷമേ അനുമതി നല്‍കൂവെന്ന നിലപാടിലാണ് കെഎസ്ഇബി, ഇതാണെങ്കിലോ കരാറില്‍ ഇല്ലതാനും.

Also Read: Kochi Elevated Highway: കൊച്ചിക്കാര്‍ക്ക് വീണ്ടും നിരാശ; എലവേറ്റഡ് ഹൈവേ ഏപ്രിലിലും തുറക്കില്ല

താത്കാലിക ലൈനുകള്‍ സ്ഥാപിച്ചതിന് ശേഷം മാത്രമേ ഷട്ട്ഡൗണ്‍ ഉണ്ടാകൂവെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. എല്ലാ ചെലവുകളും വഹിച്ച് ഷട്ട്ഡൗണിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് ഹൈവേ അധികൃതരും പറയുന്നു. ഇക്കാര്യത്തില്‍ തീരുമാനമാകാതെ ഹൈവേ അടുത്തകാലത്തൊന്നും യാത്രയ്ക്കായി തുറന്നുകൊടുക്കില്ല.

Follow Us
എങ്ങനെ ശരിയായ സണ്‍സ്‌ക്രീന്‍ തിരിച്ചറിയാം?
വിഷുവിന് ചക്ക എരിശ്ശേരി ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ...
വിഷുവിന് കണി വെക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്
ഈ പച്ചക്കറികൾ വേവിച്ചു കഴിക്കല്ലേ...
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം