Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി

Son Brutally Murdered Mother In Thamarassery: തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്കു നൽകിയതെന്നാണ് അരുംകൊലയുടെ കാരണം ചോദിച്ചവരോട് പ്രതി പറഞ്ഞത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. അസുഖബാധിതയായി സഹോദരിയുടെ വീട്ടിലാണ് സുബൈദ താമസിക്കുന്നത്.

Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി

ആഷിഖും സുബൈദയും

Published: 

19 Jan 2025 | 05:45 PM

കഴിഞ്ഞ ദിവസം താമരശ്ശേരിയിൽ മയക്കമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടികൊന്നതിന്റെ ഞെട്ടലിലാണ് നാട്. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ( 50) ആണ് മകൻ ആഷിഖ് (24) വെട്ടികൊലപ്പെടുത്തിയത്. സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്കു നൽകിയതെന്നാണ് അരുംകൊലയുടെ കാരണം ചോദിച്ചവരോട് പ്രതി പറഞ്ഞത്.

ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. അസുഖബാധിതയായി സഹോദരിയുടെ വീട്ടിലാണ് സുബൈദ താമസിക്കുന്നത്. ഇവിടെയെത്തിയാണ് ആഷിഖ് സുബൈദയെ കൊലപ്പെടുത്തിയത്. അതേസമയം പോലീസ് കസ്റ്റഡിയിലെടുത്ത ഇയാൾ പോലീസ് ജീപ്പില്‍ ഇരുന്ന കൂസലില്ലാതെ മാധ്യമങ്ങള്‍ക്ക് നേരെ ചുംബനം നല്‍കി.

Also Read: ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം

മസ്തിഷ്കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം സഹോദരി ഷക്കീലയുടെ ചോയിയോട്ടെ വീട്ടിലായിരുന്നു താമസം. ഇവിടെയെത്തിയാണ് ആഷിഖ് കൊലപാതകം നടത്തിയത്. അടുത്ത വീട്ടിൽ പോയി തേങ്ങ പൊളിക്കുന്ന കൊടുവാൾ ചോദിച്ച് വാങ്ങിയ ശേഷം ഇതുപയോഗിച്ചാണ് പ്രതി കുറ്റകൃത്യം നടത്തിയത്. സുബൈദയുടെ കഴിത്തിനാണ് കുത്തേറ്റത്. ​ഗുരുതരമായി പരിക്കേറ്റ സുബൈദ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. വീട്ടിലെ ഡൈനിങ് ഹാളിൽ അമ്മയെ കഴുത്ത് അറുത്ത് കൊലപെടുത്തിയ ശേഷം രക്തംപുരണ്ട കയ്യുമായി നിന്ന ആഷിഖ് ഓടിക്കൂടിയവരോടാണ് കൊലയുടെ കാരണം വെളിപ്പെടുത്തിയത്. ലഹരിമരുന്നിന് അടിമയാണെന്നും പലതവണ ഡി–അഡിക്‌ഷൻ സെന്ററുകളിൽ ഇയാളെ പ്രവേശിപ്പിച്ചിരുന്നതായുമാണ് കുടുംബം പറയുന്നത്.

പ്ലസ്ടു പാസായ ആഷിഖിനെ തുടർന്ന് ഓട്ടോ മൊബൈല്‍ കോഴ്‌സ് പഠിക്കാന്‍ ചേർത്തിരുന്നുവെന്നും കോളേജില്‍ ചേര്‍ന്ന ശേഷം ആഷിഖ് മയക്കുമരുന്നിന് അടിമയായെന്നാണ് സുബൈദയുടെ സഹോദരി പറയുന്നത്. ലഹരിക്ക് അടിമയായ ആഷിഖ് ഇടയ്ക്ക് വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരന്നുവെന്നും ഒരു തവണ ഇത്തരത്തിൽ പ്രശ്നം ഉണ്ടാക്കി പോലീസിനെ ഏൽപിച്ചിരുന്നുവെന്നും നാട്ടുക്കാർ പറയുന്നു. ഇടയ്ക്ക് ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഒരാഴ്ച മുമ്പ് ബെംഗളൂരുവില്‍ നിന്നെത്തിയ ആഷിഖ് നാലുദിവസം മുമ്പ് കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയതായി സുബൈദയുടെ സഹോദരി പറയുന്നു. പിന്നാലെ വെള്ളിയാഴ്ചയാണ് ആഷിഖ് തിരിച്ചെത്തിയതെന്നും അപ്പോഴൊന്നും പ്രശ്നമുണ്ടായിരുന്നില്ലെന്നും സഹോദരി പറഞ്ഞു.  അതേസമയം, സുബൈദയുടെ പോസ്റ്റ്‌മോർട്ടം ഇന്നു നടക്കും.

Related Stories
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ