AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

VD Satheesan: ആർഎസ്എസ് പരിപാടിയിൽ ചാൻസലർമാർ പങ്കെടുത്തത് അന്തസ്സിന് നിരക്കാത്തത്, മാപ്പ് പറയണം! വിഡി സതീശൻ

VD Satheesan about university chancellors in rss programme:ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പൊതുജനങ്ങൾക്ക് സർവ്വകലാശാല വൈസ് ചാൻസലർ പദവിയോട് ഒരു ആധരവുണ്ട്.അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ........

VD Satheesan: ആർഎസ്എസ് പരിപാടിയിൽ ചാൻസലർമാർ പങ്കെടുത്തത് അന്തസ്സിന് നിരക്കാത്തത്, മാപ്പ് പറയണം! വിഡി സതീശൻ
V D Satheesan Image Credit source: Facebook
Ashli C
Ashli C | Published: 14 Jun 2026 | 04:07 PM

തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സന്നിഹിതനായ പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവ്വകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. ചാൻസലർമാർ പങ്കെടുത്ത വിഷയം അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.‌‌‌‌

അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ്

ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പൊതുജനങ്ങൾക്ക് സർവ്വകലാശാല വൈസ് ചാൻസലർ പദവിയോട് ഒരു ആധരവുണ്ട്.അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തതെന്നും മുഖ്യമന്ത്രി.

ആരോഗ്യ സർവ്വകലാശാല വി.സി ഡോക്ടർ മോഹൻ കുന്നുമ്മൽ, എം.ജി സർവ്വകലാശാല വി.സി ഡോക്ടർ ഡി. മാവൂത്ത്, മലയാളം സർവ്വകലാശാല വി.സിയുടെ ചുമതലയുള്ള ഡോക്ടർ സി.ആർ. പ്രസാദ് എന്നിവരാണ് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സന്നിഹിതനായ പ്രഭാഷണ പരിപാടിയിൽ പങ്കടുത്തത്.

ALSO READ:“ചെമ്പടയ്ക്ക് കാവലാൾ, ചെങ്കനൽ കണക്കൊരാൾ” പിണറായിയെ പുകഴ്ത്തി പാട്ടെഴുതിയ ജീവനക്കാരൻ്റെ സേവനം ഇനി വേണ്ടെന്ന് യു.ഡി.എഫ്

വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം.‌‌

എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത്?

അതേസമയം ഗുരുതരമായ ഈ സംഭവം ചർച്ചയായി മണിക്കൂറുകൾ പിന്നിട്ടിട്ടും മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിരുന്നില്ല. ഞായറാഴ്ച വാർത്താ സമ്മേളനം നടത്തിയ പ്രതിപക്ഷ നേതാവായ പിണറായി വിജയനും ഈ വിഷയം ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് സതീശൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം അറിയിച്ചത്. ആർഎസ്എസ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കാൻ ശ്രമിക്കുന്നതിനെ മുഖ്യമന്ത്രിയോ മന്ത്രിമാരോ യുഡിഎഫിലെ മറ്റു പക്ഷികളോ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നത് എന്ന് പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ ചോദിച്ചിരുന്നു.

ENGLISH SUMMARY

Chief Minister VD Satheesan has reacted to the incident in which three Kerala university vice chancellors attended a lecture event attended by RSS Sarsanghchalak Mohan Bhagwat. The Chief Minister said that he takes the issue of the chancellors’ participation very seriously.

Follow Us