AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മഴ മാറി… വീണ്ടും ചൂടോ?; വരും മണിക്കൂറിൽ ഈ ജില്ലകാർക്ക് മുന്നറിയിപ്പ്, കാലാവസ്ഥ

Kerala Rain Alert Today: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ വരെയാണ് സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നത്. അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ റിപ്പോർട്ട് പരിശോധിച്ചാൽ, ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല.

Kerala Weather Update: മഴ മാറി… വീണ്ടും ചൂടോ?; വരും മണിക്കൂറിൽ ഈ ജില്ലകാർക്ക് മുന്നറിയിപ്പ്, കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 15 Jun 2026 | 06:06 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പില്ല. എന്നാൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ വരെയാണ് സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നത്. അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ റിപ്പോർട്ട് പരിശോധിച്ചാൽ, ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇന്ന് എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്.

ശക്തമായ കാറ്റിന് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: ഇടവപ്പാതി തീരുന്നു, ഇനി നേരിയ മഴ മാത്രം; കാലാവസ്ഥ ഇങ്ങനെ….

അതുപോലെ തന്നെ വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ KSEB – യുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഈപ്പറഞ്ഞ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

‘എൽ നിനോ’ പ്രതിഭാസം

ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ നിലവിൽ ‘എൽ നിനോ’ സാഹചര്യങ്ങൾ സജീവമായി തുടരുകയാണ്. ഇതിൻ്റെ ഭാ​ഗമായാണ് നിലവിൽ കേരളത്തിലടക്കം മഴയുടെ ശക്തി കുറഞ്ഞ് നിൽക്കുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) സമയത്ത് എൽ നിനോ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നത്. പസഫിക് സമുദ്രോപരിതലത്തിലെ അസാധാരണമായ താപവർധനവിനോട് അന്തരീക്ഷ വ്യവസ്ഥകൾ ഇതിനകം തന്നെ പ്രതികരിച്ചു കഴിഞ്ഞു. ഇത് വരും മാസങ്ങളിൽ മഴയുടെ ലഭ്യതയെ നേരിട്ട് ബാധിക്കും. എൽ നിനോ ശക്തമാകുന്നത് സാധാരണയായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലവർഷം ദുർബലമാകാൻ കാരണമാകാറുണ്ട്. എൽ നിനോ സ്വാധീനം വരും മാസങ്ങളിൽ അന്തരീക്ഷ താപനില സാധാരണയേക്കാൾ വർദ്ധിക്കുന്നതിനും ഇടയാക്കിയേക്കാം.

English Summary:

Kerala Weather Update Today, June 15, IMD has issued an Slight rainfall and thunderstorm warning for the next three hours in Several districts. Check the complete list of affected areas, alerts, and monsoon updates here.

Follow Us