കൊച്ചിയിലെ ലൈംഗിക അതിക്രമ പരാതി: ഒളിവിൽ പോയ ഡോക്ടർ ജോൺസൺ കെ വർഗീസിനെ കണ്ടെത്താനാകാതെ പോലീസ്
Dr Johnson K Varghese Case: ഏകദേശം 12 സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളാണ് ഡോക്ടറുടെ ഫോണിൽ നിന്നും പിടികൂടിയത്.യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഡോക്ടർ മൊബൈൽഫോണിൽ പകർത്തി സൂക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഉൾപ്പെട്ട യുവതികളുടെ പരാതി ലഭിച്ചാൽ ഡോക്ടർക്കെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി...........

Johnson K Varghese
കൊച്ചി: കൊച്ചിയിൽ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ഒളിവിൽ പോയ ഡോക്ടർ ജോൺസൺ കെ വർഗീസിനെ ഇനിയും കണ്ടെത്താനാകാതെ പോലീസ്. ഇയാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കിയതാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ജോൺസൺ ജെ വർഗീസിനെതിരെ പോലീസ് കഴിഞ്ഞദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്താക്കിയിരുന്നു.
വിദേശത്തേക്ക് കടന്നിരിക്കാൻ സാധ്യത…
ഡോക്ടർ വിദേശത്തേക്ക് കടന്നിരിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ അനുമാനം. നിരവധി സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങളാണ് ജോൺസൺ കെ വർഗീസിന്റെ ഫോണിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. ഈ സാഹചര്യത്തിൽ ഇയാൾക്കെതിരെ കൂടുതൽ പരാതികളും ഉയർന്നു വരാൻ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ALSO READ:അച്ഛനൊപ്പം യാത്രചെയ്ത 10-ാം ക്ലാസ് വിദ്യാർഥിനി കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു; ഡ്രൈവർ ഇറങ്ങി ഓടി
12 സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങൾ
ഏകദേശം 12 സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളാണ് ഡോക്ടറുടെ ഫോണിൽ നിന്നും പിടികൂടിയത്.യുവതികൾക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഡോക്ടർ മൊബൈൽഫോണിൽ പകർത്തി സൂക്ഷിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇതിൽ ഉൾപ്പെട്ട യുവതികളുടെ പരാതി ലഭിച്ചാൽ ഡോക്ടർക്കെതിരേ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം ഡോക്ടർ ജോൺസൺ കെ വർഗീസിനെതിരെ മർദ്ദിച്ച നടിയുടെ ബന്ധു നൽകിയ പരാതിയിലാണ് ഇയാൾ ഒളിവിൽ പോയത്. നടിയും സംഘവും ഇയാളെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ച സംഭവം വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു. മദ്യം നൽകി കാക്കനാട് പരിസരത്തെ ഹോട്ടലിൽ എത്തിച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് നടിയുടെ ബന്ധു ജോൺസൺ കെ വർഗീസിനെതിരെ നൽകിയിരിക്കുന്ന പരാതി.
ENGLISH SUMMARY
The police have yet to locate Dr. Johnson K. Varghese, who went into hiding following a complaint of sexual assault in Kochi. Reports indicate that the police have intensified their search for him; as part of this effort, a ‘look-out notice’ was issued against him recently. The police suspect that he may have fled abroad. Furthermore, the police recovered private footage of several women from Dr. Johnson K. Varghese’s phone.