Kerala Weather Update: കുടയെടുക്കാൻ മറക്കല്ലേ.. നേരിയ മഴ ഈ ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert Today: ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴ തുടരും
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ മഴ തുടരുന്നതാണ്. കന്യാകുമാരി തീരത്ത് രൂപപ്പെടുന്ന ന്യൂനമർദ്ദം തെക്കൻ ജില്ലകളിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് കാരണമാകും. ബുധനാഴ്ചയോടെ തെക്കുകിഴക്ക് ബംഗാൾ ഉൾകടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെടുമെന്നും കാലാവസ്ഥ വിദഗ്ധർ പറയുന്നു.
ALSO READ: മഴ കുറയും, ഇടിമിന്നൽ തകർക്കും; വരുംദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ നവംബർ 10 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, നവംബർ 11 മുതൽ നവംബർ 12 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇടിമിന്നൽ അപകടകാരികളാണ്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറേണ്ടതാണ്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, തുടങ്ങിയ മുൻകരുതൽ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ജില്ലകളിലെ താപനില
കേരളത്തിലെ 14 ജില്ലകളിലെയും ഇന്നത്തെ ശരാശരി താപനില ഏകദേശം 23°C മുതൽ 32°C വരെയാണ്. സംസ്ഥാനത്ത് തുലാവർഷത്തിന്റെ ഭാഗമായി പലയിടങ്ങളിലും മേഘാവൃതമായ അന്തരീക്ഷവും ഒറ്റപ്പെട്ട മഴയും നിലനിൽക്കുന്നതിനാൽ ചൂടിന് ചെറിയ ശമനമുണ്ട്. അതേസമയം, പ്രാദേശികമായ ഭൂപ്രകൃതിക്കും മഴയുടെ ലഭ്യതയ്ക്കും അനുസരിച്ച് താപനിലയിൽ മാറ്റങ്ങൾ വരാം.
| ജില്ല | താപനില (ഏകദേശം) |
| തിരുവനന്തപുരം | 24°C – 31°C |
| കൊല്ലം | 24°C – 34°C |
| പത്തനംതിട്ട | 23°C – 32°C |
| ആലപ്പുഴ | 25°C – 31°C |
| കോട്ടയം | 24°C – 33°C |
| ഇടുക്കി | 18°C – 28°C |
| എറണാകുളം | 25°C – 32° |
| തൃശ്ശൂർ | 23°C – 33°C |
| പാലക്കാട് | 23°C – 33°C |
| മലപ്പുറം | 23°C – 32°C |
| കോഴിക്കോട് | 25°C – 36°C |
| വയനാട് | 19°C – 29°C |
| കണ്ണൂർ | 25°C – 34°C |
| കാസർഗോഡ് | 25°C – 33°C |
English Summary:
Thunderstorm with light rainfall and maximum surface wind speed reaching 40 kmph is very likely to occur at one or two places in the Thiruvananthapuram district. Light rainfall is very likely to occur at one or two places in the Kollam, Pathanamthitta, Malappuram, Kozhikode districts of Keralam.