AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Aswasakiranam Scheme: ആരോഗ്യത്തിന് കാവലായി ആശ്വാസകിരണം പദ്ധതി; ഇതുവരെ അപേക്ഷിച്ചില്ലേ?

Aswasakiranam Scheme Kerala How to Apply Eligibility and Benefits Explained: കിടപ്പിലായ രോഗികള്‍, മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ പരിചരിക്കുന്നവര്‍ക്കാണ് ആശ്വാസകിരണം പദ്ധതി തണലേകുന്നത്. പ്രതിമാസം 1,000 രൂപയാണ് പദ്ധതി വഴി ലഭിക്കുക. അങ്കണവാടി അല്ലെങ്കില്‍ ഐസിഡിഎസ് ഓഫീസോ വഴി വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

Aswasakiranam Scheme: ആരോഗ്യത്തിന് കാവലായി ആശ്വാസകിരണം പദ്ധതി; ഇതുവരെ അപേക്ഷിച്ചില്ലേ?
പ്രതീകാത്മക ചിത്രംImage Credit source: David Talukdar/Moment/Getty Images
Shiji M K
Shiji M K | Edited By: Jenish Thomas | Updated On: 23 Apr 2026 | 03:00 PM

ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. വിവിധ വിഭാഗത്തില്‍പെടുന്ന ആളുകളുടെ ക്ഷേമം ഉറപ്പാക്കാനായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. കിടപ്പിലായി രോഗികള്‍ക്ക് കൂട്ടാകാന്‍ വിഭാവനം ചെയ്ത പദ്ധതിയാണ് ആശ്വാസകിരണം (Aswasakiranam Scheme). എന്നാല്‍ ഇത് പൂര്‍ണമായും കിടപ്പുരോഗികള്‍ക്കായുള്ള പദ്ധതിയല്ല, അവരെ പരിചരിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ്.

ആശ്വാസകിരണം പദ്ധതി

കിടപ്പിലായ രോഗികള്‍, മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, 100 ശതമാനവും കാഴ്ചയില്ലാത്തവർ, ക്യാൻസറിനെ തുടർന്നുള്ള കിടപ്പ് രോഗികൾ,  മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ പരിചരിക്കുന്നവര്‍ക്കാണ് ആശ്വാസകിരണം പദ്ധതി തണലേകുന്നത്. പ്രതിമാസം 1,000 രൂപയാണ് ഈ പദ്ധതി വഴി ലഭിക്കുക.

ആര്‍ക്കെല്ലാം ലഭിക്കും?

  • മുഴുവന്‍ സമയം പരിചരണം ആവശ്യമായ കിടപ്പുരോഗികളായിരിക്കണം
  • ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മാനസിക രോഗം തുടങ്ങിയ രോഗങ്ങളുള്ളവര്‍
  • പൂര്‍ണമായും അന്ധരും, കിടപ്പിലായ ക്യാന്‍സര്‍ രോഗികളും, കിടപ്പിലായ വൃദ്ധരുമായിരിക്കണം
  • ബ്രിട്ടില്‍ ബോണ്‍ ഡിസീസ് ഉള്ളവര്‍

എങ്ങനെ അപേക്ഷിക്കാം?

അങ്കണവാടി അല്ലെങ്കില്‍ ഐസിഡിഎസ് ഓഫീസോ വഴി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കണം.

Also Read: Life Mission Scheme: വീടായില്ലേ ഇതുവരെ? ലൈഫ് മിഷനിലേക്ക് ഇന്നുതന്നെ അപേക്ഷിക്കൂ; രേഖകള്‍ ഇവമതി

ആവശ്യമായ രേഖകള്‍

  1. രോഗിയുടെയും പരിചാരകന്റെയും ആധാര്‍ കോപ്പി
  2. വരുമാനം തെളിയിക്കുന്ന രേഖ. അതിനായി രോഗിയുടെ പേര് ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ്, ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്
  3. പരിചരിക്കുന്ന ആളുടെ ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും വ്യക്തമാകുന്ന രീതിയില്‍ ബാങ്ക് അക്കൗണ്ടിന്റെ പകര്‍പ്പ്
  4. രോഗിയുടെ രോഗവിവരം തെളിയിക്കും രേഖകള്‍
  5. ശിശു വികസന പദ്ധതി ഓഫീസര്‍ അല്ലെങ്കില്‍ ഗസറ്റഡ് റാങ്കില്‍ ഉള്‍പ്പെടുന്ന ഓഫീസറോ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ്
  6. സര്‍ക്കാര്‍ അല്ലെങ്കില്‍ വയോമിത്രം, എന്‍ആര്‍എച്ച്എം ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്‌

Follow Us