AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Attappadi Murder Case : അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവം, ഭർത്താവിനായി തിരച്ചിൽ

Attappadi Mother Child Murder Case Latest : അട്ടപ്പാടിയിലെ അമ്മയുടെയും കുഞ്ഞിനെയും ഇരട്ട കൊലപാത കേസിൽ അന്വേഷണം ഭർത്താവിലേക്ക്. യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തി കഴുത്തറുത്ത് ചാക്കിൽ കെട്ടി പുഴയിൽ എറിഞ്ഞത് പശ്ചിമബംഗാൾ സ്വദേശിയായ ഭർത്താവ് ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഈ നടുക്കുന്ന കുറ്റകൃത്യം ഇയാൾ ചെയ്തത് എന്നാണ് വിവരം.

Attappadi Murder Case : അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവം, ഭർത്താവിനായി തിരച്ചിൽ
പ്രതീകാത്മക ചിത്രം Image Credit source: Getty Images Creatives
Amal KV
Amal KV | Published: 08 Sep 2026 | 07:29 AM

പാലക്കാട് : അട്ടപ്പാടിയിലെ അമ്മയുടെയും കുഞ്ഞിനെയും ഇരട്ട കൊലപാത കേസിൽ അന്വേഷണം ഭർത്താവിലേക്ക്. യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തി കഴുത്തറുത്ത് ചാക്കിൽ കെട്ടി പുഴയിൽ എറിഞ്ഞത് പശ്ചിമബംഗാൾ സ്വദേശിയായ ഭർത്താവ് ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഈ നടുക്കുന്ന കുറ്റകൃത്യം ഇയാൾ ചെയ്തത് എന്നാണ് വിവരം. കൃത്യത്തെ തുടർന്ന് ഒളിവിൽ പോയ ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. ഒളിവിൽ പോയ പ്രതിയെ ഏകദേശം പോലീസിന് ട്രാക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ 30 വയസ്സുള്ള യുവതിയുടെയും നാലു വയസ്സുള്ള കുട്ടിയുടെയും കഴുത്തറുത്ത് മാറ്റപ്പെട്ട നിലയിൽ ചാക്കുകളിലായി കണ്ടെത്തിയത്. രണ്ടു പേരുടെയും തല അറുത്ത് ഒരു ചാക്കിലും ഉടൽ ഭാഗങ്ങൾ മറ്റ് ഓരോരോ ചാക്കുകളിലുമാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് പുതൂർ പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തതും തുടർനടപടികൾ സ്വീകരിച്ചതും. ചാക്കിൽ നിന്ന് ദുർഗന്ധം പുറത്ത് വന്നപ്പോൾ കോഴി വേസ്റ്റ് ആണെന്ന് കരുതി. ഇതേ തുടർന്ന് പ്രദേശവാസികൾ ഒരു ചാക്കിന്റെ കെട്ട് പതിയെ അഴിച്ചു നോക്കി. അപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കാണുന്നത്. അറുത്തു മാറ്റിയ രണ്ട് തലകൾ ആയിരുന്നു ചാക്കിൽ.

Also Read : മുഖത്ത് പരിക്കേറ്റ പാടുകള്‍! കളമശേരിയില്‍ ബെവ്‌കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി

മൃതദേഹങ്ങൾ കണ്ടെത്തിയ ചാക്കുകൾ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതി ആരണെന്ന ഏകദേശ നിഗമനത്തിൽ പോലീസ് എത്തിയിരിക്കുന്നത്. അട്ടപ്പാടിയിൽ ഒരു കടയിൽ നിന്നാണ് ചാക്ക് വാങ്ങിയത് എന്ന് മനസ്സിലാക്കിയ പോലീസ്, കട ഉടമയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്ന് പശ്ചിമബംഗാൾ സ്വദേശിയായ തോട്ടം തൊഴിലാളിയാണ് ചാക്ക് വാങ്ങിയത് എന്ന് മനസ്സിലാക്കുക ആയിരുന്നു. 20 ദിവസം മുമ്പാണ് ഇയാളും കുടുംബവും അട്ടപ്പാടിയിൽ എത്തിയത് എന്നാണ് വിവരം. പ്രതി കേരളം വിട്ടതായും സൂചനയുണ്ട്.

അതേസമയം രണ്ടു മൃതദേഹങ്ങളുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. 30 കാരിയായ യുവതിയെ തലക്കടിച്ചും. നാലു വയസ്സുകാരിയായ കുട്ടിയെ കഴുത്തു ഞെരിച്ചുമാണ് കൊലപ്പെടുത്തിയത് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് ശേഷമാണ് തല അറുത്തു മാറ്റിയത്. ഏറെ ഞെട്ടലോടെയാണ് ഈ കൊലപാതക വാർത്ത കേരളം കേട്ടത്. വൈകാതെ തന്നെ പ്രതിയെ പിടികൂടാൻ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

English Summary

The investigation into the double murder of a mother and her child in Attappadi has turned towards the husband. Police have preliminarily concluded that the husband, a native of West Bengal, killed the woman and the child, slit their throats, stuffed the bodies into a sack, and threw them into the river.

Follow Us