സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്കുകൾ വർദ്ധിക്കും! സർക്കാർ ആവശ്യം അംഗീകരിച്ചതോടെ പണിമുടക്ക് പിൻവലിച്ചു
നിലവിൽ സംസ്ഥാനത്ത് ഓട്ടോ, ടാക്സി എന്നിവയുടെ മിനിമം ചാർജ് 30 രൂപയാണ്. ഇത് 50 രൂപ ആക്കി ഉയർത്തണമെന്നാണ് തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവെച്ച ആവശ്യം. ഈ സാഹചര്യത്തിൽ നിരക്ക് വർധന പഠിക്കാനായി സർക്കാർ കമ്മീഷനെ നിയോഗിക്കും. കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ജനുവരി 1 മുതൽ എത്ര രൂപയാണ് നിരക്ക് വർധിപ്പിക്കേണ്ടത് എന്ന കാര്യത്തിൽ അന്തിമ തീരുമാനം...........
തിരുവനന്തപുരം: കേരളത്തിൽ ഓട്ടോറിക്ഷ ടാക്സി നിരക്കുകൾ വർദ്ധിക്കും. അടുത്തവർഷം ജനുവരി ഒന്നുമുതലാകും പുതിയ നിരക്കുകൾ പ്രാബല്യത്തിൽ എത്തുക. ഈ വിഷയവുമായി ബന്ധപ്പെട്ട് ഗതാഗത മന്തി സിപി ജോണുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് വ്യാഴാഴ്ച നടത്താനിരുന്ന 24 മണിക്കൂർ ഓട്ടോ ടാക്സി പണിമുടക്ക് പിൻവലിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
നിരക്ക് വർധന പഠിക്കാനായി സർക്കാർ കമ്മീഷനെ നിയോഗിക്കും…
നിലവിൽ സംസ്ഥാനത്ത് ഓട്ടോ, ടാക്സി എന്നിവയുടെ മിനിമം ചാർജ് 30 രൂപയാണ്. ഇത് 50 രൂപ ആക്കി ഉയർത്തണമെന്നാണ് തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവെച്ച ആവശ്യം. ഈ സാഹചര്യത്തിൽ നിരക്ക് വർധന പഠിക്കാനായി സർക്കാർ കമ്മീഷനെ നിയോഗിക്കും. കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ജനുവരി 1 മുതൽ എത്ര രൂപയാണ് നിരക്ക് വർധിപ്പിക്കേണ്ടത് എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
അവസാനമായി നിരക്ക് വർധിപ്പിച്ചത് 2022 ഏപ്രിൽ 22നാണ് എന്നാണ് മന്ത്രി സിപി ജോൺ മാധ്യമങ്ങളോട് പറഞ്ഞത്. അത് പരിഷ്കരിക്കാൻ യൂണിയനുകളുടെ ആവശ്യം തത്വത്തിൽ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഇതിനുവേണ്ടി ഉടൻ തന്നെ കമ്മീഷനെ രൂപവൽക്കരിക്കാനും തീരുമാനമെടുത്തു. 2027ൽ പുതിയ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളും ആയി സർക്കാർ മുന്നോട്ടു പോവുകയാണെന്നും സിപി ജോൺ വ്യക്തമാക്കി.
നിരക്ക് വർധന കൂടാതെ തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവെച്ച മറ്റ് ചില ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ടാക്സി ഡ്രൈവർമാർക്ക് ഇ എസ് ഐ അനുവദിക്കുക, മഞ്ഞ ബോർഡ് വയ്ക്കാതെ ഓടുന്ന ടൂവീലർ ടാക്സികളെ നിയന്ത്രിക്കുക, ഹോട്ടലുകളിലും മറ്റും ഡ്രൈവർമാർക്ക് വിശ്രമം ഒരുക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളത്.
ENGLISH SUMMARY
Auto-rickshaw and taxi fares in Kerala are set to increase. The new rates will come into effect from January 1st of next year. This agreement was reached during discussions between representatives of workers’ unions and Transport Minister C.P. John. Following the government’s acceptance of their demands, the 24-hour auto-taxi strike—which had been scheduled for Thursday—has been called off, according to those involved.