Medical Negligence: കുഞ്ഞിന് കടുത്ത ന്യുമോണിയ! കുത്തിവെപ്പിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Two and a Half Year Old Girl Died: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കഴിഞ്ഞദിവസം കാട്ടാക്കടയിലെ മമ്മൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു....

Medical Negligence: കുഞ്ഞിന് കടുത്ത ന്യുമോണിയ! കുത്തിവെപ്പിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Aisha Fathima

Published: 

24 Feb 2026 | 07:23 AM

തിരുവനന്തപുരം: കാട്ടാക്കടയിൽ കുത്തി വച്ചതിന് പിന്നാലെ രണ്ടു വയസ്സുകാരി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കുട്ടിക്ക് കടുത്ത ന്യൂമോണിയ ബാധിച്ചതായി ആയാണ് റിപ്പോർട്ടിൽ ഉള്ളത്. ആര്യനാട് സ്വദേശിയായ സിദ്ദിഖിന്റെ മകൾ ഐഷ ഫാത്തിമയാണ് കഴിഞ്ഞദിവസം മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കഴിഞ്ഞദിവസം കാട്ടാക്കടയിലെ മമ്മൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലെത്തി കുത്തിവച്ചതിന് പിന്നാലെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു എന്നും തുടർന്ന് മരണപ്പെടുകയായിരുന്നു എന്നാണ് കുടുംബം പറയുന്നത്. പിന്നാലെ തന്നെ നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ ഐഷയെ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൂടാതെ, കുഞ്ഞിന്റെ ബന്ധുക്കളെ ആംബുലന്‍സില്‍ കയറാന്‍ ആശുപത്രി ജീവനക്കാര്‍ സമ്മതിച്ചില്ലെന്നും ആരോപണവും ഉയർന്നു വന്നിരുന്നു.

ALSO READ:ഇഞ്ചക്ഷന്‍ എടുത്തതോടെ രണ്ടരവയസുകാരി മരിച്ചു; മമല്‍ ആശുപത്രിയില്‍ ചികിത്സാപിഴവ്?

കുത്തിവെപ്പ് നടത്തിയതിൽ പിഴവാണ് കുട്ടി മരിക്കാൻ കാരണമായത് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മൃതദേഹം നിലവില്‍ നെയ്യാര്‍ മെഡിസിറ്റിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തും. അതേസമയം ഐഷയുടെ മരണകാരണം വിശദമായ പരിശോധനയ്ക്ക് ശേഷമേ പറയാൻ സാധിച്ചു എന്നാണ് ഡോക്ടർമാർ നൽകുന്ന വിശദീകരണം

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ