Vamanapuram Child Death: കുഞ്ഞിന്റെ ചുണ്ടില്‍ പൊട്ടല്‍, കഴുത്തില്‍ പാട്; വാമനപുരത്ത് പിഞ്ചുകുഞ്ഞിന്റെ മരണം, അമ്മ കസ്റ്റഡിയില്‍

One Year Old Girl Found Dead in Vamanapuram: സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമം. വെഞ്ഞാറമൂട് പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Vamanapuram Child Death: കുഞ്ഞിന്റെ ചുണ്ടില്‍ പൊട്ടല്‍, കഴുത്തില്‍ പാട്; വാമനപുരത്ത് പിഞ്ചുകുഞ്ഞിന്റെ മരണം, അമ്മ കസ്റ്റഡിയില്‍

പ്രതീകാത്മക ചിത്രം

Updated On: 

12 Mar 2026 | 08:35 PM

തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. തിരുവനന്തപുരം വാമനപുരം കണിച്ചോട് അശ്വതി-സുഭാഷ് ദമ്പതികളുടെ ഒരു വയസും ഒരു മാസവും പ്രായമായ മകള്‍ പവിത്രയാണ് മരിച്ചത്. അമ്മയെ ആറ്റിങ്ങല്‍ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

കുഞ്ഞിന്റെ അമ്മൂമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മരണവിവരം പുറംലോകം അറിയുന്നത്. കുഞ്ഞ് അനക്കമില്ലാതെ പായയില്‍ കിടക്കുകയായിരുന്നു. കുഞ്ഞ് ഉറങ്ങുകയായിരിക്കും എന്നാണ് അവര്‍ ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് തട്ടിവിളിച്ചിട്ടും എഴുന്നേല്‍ക്കാതായതോടെ ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

എന്നാല്‍ കുഞ്ഞ് മണിക്കൂറുകള്‍ക്ക് മുമ്പേ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. പരിശോധനയില്‍ കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി. ചുണ്ടില്‍ മുറിവുമുണ്ട്. കുഞ്ഞിന്റെ അമ്മ നല്‍കിയ മൊഴിയിലെ പൊരുത്തക്കേടുകളാണ്‌ കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്. ഇവരെ വിശദമായി ചോദ്യം ചെയ്യും.

Also Read: ആലപ്പുഴയിൽ ഭാര്യയ്ക്ക് മെസ്സേജ് അയച്ചതിന് അയൽവാസിയെ ഭർത്താവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു

സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമം. വെഞ്ഞാറമൂട് പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Loading...
Unable to load recommendations.
Follow Us
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്