Onam Special Train: ഓണത്തിന് വീട്ടില്‍ പോകേണ്ടേ? കണ്ണൂരിലേക്ക്‌ ബെംഗളൂരു-മൈസൂരുവില്‍ നിന്ന് ട്രെയിനുകള്‍

Indian Railways Announces Onam Special Trains From Bengaluru and Mysuru to Kannur: നേരത്തെ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ ട്രെയിനിന്റെ വരവ്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ റെയില്‍വേ ഇനിയും പ്രഖ്യാപിച്ചേക്കും.

Onam Special Train: ഓണത്തിന് വീട്ടില്‍ പോകേണ്ടേ? കണ്ണൂരിലേക്ക്‌ ബെംഗളൂരു-മൈസൂരുവില്‍ നിന്ന് ട്രെയിനുകള്‍

ഓണത്തിന് പ്രത്യേക ട്രെയിന്‍

Published: 

18 Jul 2026 | 11:01 AM

ഓണത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ബെംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നുമാണ് കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ ജില്ലക്കാര്‍ക്ക് ഗുണം ചെയ്യുന്ന സര്‍വീസുകളായിരിക്കും ഇവ. ബെംഗളൂരുവില്‍ നിന്നും മൈസൂരുവില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്ന ഈ ട്രെയിനുകള്‍ കണ്ണൂര്‍ വരെ പോകും. മലബാറിലെ യാത്രക്കാര്‍ക്ക് ഈ സര്‍വീസുകള്‍ ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.

നേരത്തെ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ ട്രെയിനിന്റെ വരവ്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ ട്രെയിനുകള്‍ റെയില്‍വേ ഇനിയും പ്രഖ്യാപിച്ചേക്കും.

മൈസൂരു-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍ (06227)

ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് ഈ ട്രെയിന്‍ മൈസൂരുവില്‍ നിന്ന് പുറപ്പെടുക. മൈസൂരുവില്‍ നിന്നും യാത്ര തിരിക്കുന്ന ട്രെയിന്‍ ബെംഗളൂരു വഴി കേരളത്തിലേക്ക് എത്തും. രാത്രി 10.30് മൈസൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ മാണ്ഡ്യ, കെഎസ്ആര്‍ ബെംഗളൂരു, ബെംഗളൂരു കന്റോണ്‍മെന്റ്, കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡന്നൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി എന്നിവിടങ്ങളിലെല്ലാം നിര്‍ത്തി പിറ്റേദിവസം ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂരില്‍ എത്തിച്ചേരും.

കണ്ണൂര്‍-ബെംഗളൂരു കന്റോണ്‍മെന്റ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ (06228)

ഓഗസ്റ്റ് 26ന് ബുധനാഴ്ചയാണ് ഈ ട്രെയിന്‍ പുറപ്പെടുക. വൈകിട്ട് 6.25ന് കണ്ണൂരില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിന്‍ തലശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട്, പോഡന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബംഗാരപേട്ട്, കൃഷ്ണരാജപുരം എന്നീ സ്റ്റേഷനുകള്‍ക്ക് ശേഷം വ്യാഴാഴ്ച രാവിലെ 8.35ന് ബെംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ എത്തിച്ചേരും.

Also Read: ഓണത്തിന് വീട്ടിലെത്താം കേട്ടോ! മൂന്ന് ഓണം സ്പെഷൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ; റൂട്ടുകളും സമയവും

മൈസൂരു-ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ (96229)

ഓഗസ്റ്റ് 29ന് സര്‍വീസ് ആരംഭിക്കുന്ന ഈ ട്രെയിന്‍ പിറ്റേദിവസം വൈകീട്ടോടെയാണ് കണ്ണൂരില്‍ എത്തിച്ചേരുന്നത്. രാത്രി 11.55ന് ട്രെയിന്‍ യാത്ര തിരിക്കും. മാണ്ഡ്യ, കെഎസ്ആര്‍ ബെംഗളൂരു, ബെംഗളൂരു കന്റോണ്‍മെന്റ്, കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡന്നൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി എന്നിവിടങ്ങളിലെല്ലാം നിര്‍ത്തുന്ന ട്രെയിന്‍ പിറ്റേദിവസം വൈകീട്ട് 5.50ന് കണ്ണൂരിലെത്തും.

കണ്ണൂര്‍-ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ (06230)

ഓഗസ്റ്റ് 30ന് രാത്രി 7.45നാണ് ഈ ട്രെയിന്‍ കണ്ണൂരില്‍ നിന്ന് പുറപ്പെടുന്നത്. പിറ്റേദിവസം രാവിലെ 10 മണിക്ക് ബെംഗളൂരു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ നിങ്ങള്‍ക്ക് എത്തിച്ചേരാനാകുന്നതാണ്.

മലബാറുകാര്‍ക്ക് നേട്ടം

പുതുതായി പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, തലശേരി, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ സ്‌റ്റോപ്പുകള്‍ ഉള്ളതിനാല്‍ മലബാറിലേക്കുള്ള യാത്രക്കാര്‍ക്ക് വലിയ തിരിക്കില്ലാതെ നാട്ടിലേക്ക് എത്താന്‍ സാധിക്കും. ഈ ട്രെയിനുകള്‍ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും യാത്രക്കാര്‍ ഉന്നയിക്കുന്നുണ്ട്.

English Summary

Indian Railways will operate two special trains from Bengaluru and Mysuru to Kannur to manage the Onam travel rush. Passengers can check the travel dates, route, stoppages, and ticket fare before planning their journey. The additional services are expected to ease congestion during the festive season.

Follow Us
പ്രോട്ടീന്‍ പൗഡറെടുക്കാതെ പ്രോട്ടീന്‍ കിട്ടും; കഴിക്കേണ്ടത് ഇത്രയും
മൈ​ഗ്രേനിൻ്റെ വേദന അതിവേ​ഗം കുറയ്ക്കാം, ഇതാ വഴി
ചെടികളിലെ മുഞ്ഞ, വെള്ളീച്ച കീടങ്ങളെ എങ്ങനെ ഒഴിവാക്കാം
ജേതാക്കള്‍ക്ക് ഫിഫ നല്‍കുന്നത് കിരീടവും പണവും മാത്രമല്ല
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല