Bevco Holidays: ഇനിയും ബെവ്കോ അടക്കാൻ സാധ്യതയുണ്ട്, ക്രിസ്മസ് അവധി ബാധകമോ?
ബെവ്കോ ഷോപ്പുകൾ തുറക്കാത്ത 8 അവധികളാണ് വർഷത്തിലുള്ളത്. ഇതിന് പുറമെ 12 മാസവും ഡ്രൈഡോകളും അടക്കം ഒരു വർഷം ഉറപ്പായും 20 ദിവസങ്ങൾ ബെവ്കോ ഷോപ്പുകൾ അടഞ്ഞു കിടക്കും
തിരുവനന്തപുരം: നീണ്ട അവധികൾ അല്ലെങ്കിലും ക്രിസ്മസും, ന്യൂഇയറിൻ്റെ തുടക്കവുമെല്ലാം ബെവ്കോ അവധികൾ സംബന്ധിച്ച് വലിയ സംശയം പലർക്കുമുണ്ട്. നവംബറിലെ ഡ്രൈഡേ കഴിഞ്ഞതോടെ അവധി സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ പിന്നെയും ബാക്കിയുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. ഇനി പൊതു അവധികൾ സർക്കാർ തലത്തിൽ വരാനുള്ളത് ക്രിസ്മസാണ് അതായത് ഡിസംബർ 25-ന്. ഇതിന് മുൻപ് തന്നെ തദ്ദേശഭരണ തിരഞ്ഞെടുപ്പും എത്തുന്നുണ്ട്. സ്വഭാവികമായും ബെവ്കോ ഷോപ്പുകളും ഇക്കാലയളവിൽ അടഞ്ഞു കിടക്കാൻ സാധ്യതയുണ്ട്. സാധാരണഗതിയിൽ ഇതുണ്ടാവുമോ അവധിയുടെ ക്രമം എങ്ങനെ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.
ഡിസംബർ അവധികൾ
തദ്ദേശഭരണ തിരഞ്ഞെടുപ്പുകൾക്ക് സംസ്ഥാനത്തെ ബെവ്കോ ഷോപ്പുകൾ എല്ലാം അവധിയായിരിക്കില്ല. മറിച്ച് പ്രദേശികമായി നിശ്ചിത ചുറ്റളവിലുള്ള സ്ഥാപനങ്ങൾക്ക് അവധി നൽകാറുണ്ട്. ഇതാണ് സാധാരണ രീതി. ഇതല്ലാതെ ഡിസംബർ 1-ന് ഡ്രൈ ഡേ ആയതിനാൽ ഷോപ്പുകൾ തുറക്കില്ല. ഇനിയുള്ള പൊതു അവധി ക്രിസ്മസാണ്. സാധാരണഗതിയിൽ ക്രിസ്മസ്ദിനത്തിൽ ബെവ്കോ അവധി നൽകാറില്ല. അതുകൊണ്ട് തന്നെ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കും.
ALSO READ: റിപ്പബ്ലിക്ക് ദിനം മാത്രമല്ല, ജനുവരിയിൽ ഇനിയും ബെവ്കോ അവധി
ആകെ അവധികൾ ഒറ്റനോട്ടത്തിൽ
ബെവ്കോ ഷോപ്പുകൾ തുറക്കാത്ത 8 അവധികളാണ് വർഷത്തിലുള്ളത്. ഇതിന് പുറമെ 12 മാസവും ഡ്രൈഡോകളും അടക്കം ഒരു വർഷം ഉറപ്പായും 20 ദിവസങ്ങൾ ബെവ്കോ ഷോപ്പുകൾ അടഞ്ഞു കിടക്കും. മുൻപ് തിരുവോണത്തിന് ബെവ്കോ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തിരുവോണവും അവധിയാണ്. എന്നാൽ എല്സാ സർക്കാർ അവധികളും ബെവ്കോ അവധിയായിരിക്കില്ല. ബെവ്കോ തുറക്കാത്ത ദിവസങ്ങൾ പലതും സർക്കാർ അവധിയും ആയിരിക്കില്ല.