AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bhaskara Karanavar Case Sherin: വീണ്ടും പരോള്‍, ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിന്‍ പുറത്തേക്ക്‌

Bhaskara Karanavar Case Sherin parole: ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനം ഏറെ വിവാദമായിരുന്നു. സഹതടവുകാരിയെ ആക്രമിച്ച കേസാണ് ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനം മരവിപ്പിക്കുന്നതിലേക്ക് നയിച്ചത്. ഷെറിന് പ്രത്യേക പരിഗണന ലഭിക്കുന്നതില്‍ പിന്നില്‍ ഒരു മന്ത്രിയാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു

Bhaskara Karanavar Case Sherin: വീണ്ടും പരോള്‍, ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിന്‍ പുറത്തേക്ക്‌
SherinImage Credit source: സോഷ്യല്‍ മീഡിയ
Jayadevan AM
Jayadevan AM | Published: 08 Apr 2025 | 07:08 AM

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിന് പരോളനുവദിച്ചതായി റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെയാണ് പരോള്‍. മൂന്നു ദിവസം യാത്ര ചെയ്യാന്‍ അനുമതിയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 14 വര്‍ഷത്തിനിടെ 500 ദിവസത്തോളം ഇവര്‍ക്ക് പരോള്‍ ലഭിച്ചിട്ടുണ്ട്. 2016ല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്ന സമയത്ത് പോലും ഇവര്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. മറ്റ് തടവുകാര്‍ക്ക് പരോള്‍ ലഭിക്കാത്ത സമയത്തായിരുന്നു ഷെറിന് ഈ ആനുകൂല്യം. ആദ്യം 30 ദിവസത്തേക്ക് പരോള്‍ ലഭിച്ചു. പിന്നീട് 30 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കി.

നേരത്തെ ഷെറിനെ ശിക്ഷായിളവ് നല്‍കി മോചിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കി മോചിപ്പിക്കാനായിരുന്നു തീരുമാനം. 20 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്നവരെ പോലും മറികടന്നായിരുന്നു ഷെറിന് സര്‍ക്കാരിന്റെ പ്രത്യേക പരിഗണന ലഭിച്ചത്. എന്നാല്‍ ഈ തീരുമാനം പിന്നീട് മരവിപ്പിച്ചു.

Read Also : Vellapally Natesan: മലപ്പുറം ജില്ലക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാനാകില്ല; പോലീസിന് നിയമോപദേശം

ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനം ഏറെ വിവാദമായിരുന്നു. സഹതടവുകാരിയെ ആക്രമിച്ച കേസാണ് ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനം മരവിപ്പിക്കുന്നതിലേക്ക് നയിച്ചത്. ഷെറിന് പ്രത്യേക പരിഗണന ലഭിക്കുന്നതില്‍ പിന്നില്‍ ഒരു മന്ത്രിയാണെന്നും ആക്ഷേപമുയര്‍ന്നിരുന്നു.

ജയിലില്‍ ഷെറിന് പുറത്തുനിന്ന് ഭക്ഷണം എത്തിച്ച് നല്‍കുമായിരുന്നുവെന്നും, ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടായിരുന്നുവെന്നും സഹതടവുകാരി സുനിത ആരോപിച്ചിരുന്നു. 2009 നവംബര്‍ ഏഴിനാണ് ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. ഭാസ്‌കര കാരണവറുടെ മരുമകളായ ഷെറിന്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു കേസിലെ പ്രതികള്‍. 2023 നവംബറില്‍ ഷെറിന്‍ 14 വര്‍ഷം ശിക്ഷ തികച്ചിരുന്നു.