Kerala UBER OLA Issue : ഇതുവരെ രജിസ്ട്രേഷൻ ചെയ്തിട്ടില്ല; ഓലയ്ക്കും ഊബറിനുമെതിരെ നടപടിയെടുക്കാൻ ഒരുങ്ങി മോട്ടോർവാഹന വകുപ്പ്
Kerala Online Taxi Issue : 2024 ഓൺലൈൻ അഗ്രിഗേറ്റ നയം പ്രകാരം ഇതുവരെ ഒരു ബൈക്ക് ടാക്സി കമ്പനി മാത്രമാണ് രജിസ്ട്രേഷനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. നേരത്തെ ഓലയ്ക്കും ഊബറിനുമെതിരെ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ തന്നെ രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം : ഓൺലൈൻ ടാക്സി വമ്പന്മാരായ ഓലയ്ക്കും ഊബറിനുമെതിരെ നടപടിയെടുക്കാൻ ഒരുങ്ങിയ സംസ്ഥാന മോട്ടോർവാഹന വകുപ്പ്. സംസ്ഥാനത്തെ രജസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് ഓൺലൈൻ ടാക്സി വമ്പന്മാർ പ്രവർത്തിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ് നിയമോപദേശം തേടിയെന്ന് ട്രാൻസ്പോർട്ട് കമ്മീഷ്ണർ നാഗരാജു ചകിലം അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ട് ഓലയ്ക്കും ഊബറിനും കാരണംകാണിക്കൽ നോട്ടീസ് അയക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷ്ണർ അറിയിച്ചു.
സംസ്ഥാന സർക്കാൻ്റെ 2024 ഓൺലൈൻ അഗ്രിഗേറ്റർ നയം പ്രകാരം ഇതുവരെ ഒരു ഓൺലൈൻ ടാക്സി കമ്പനി മാത്രമാണ് രജിസ്ട്രേഷനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. അവർ ബൈക്ക് ടാക്സി സർവീസിന് വേണ്ടിയാണ് അപേക്ഷ സമർപ്പിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രജിസ്ട്രേഷൻ നടപടികൾക്കായി ആവശ്യമായി മറ്റ് വിവരങ്ങളും കമ്പനി ഇതുവരെ നൽകിട്ടില്ലയെന്നും റിപ്പോർട്ടിൽ പറയുന്നു.
ALSO READ : Kerala Sawari Online Ambulance: ആംബുലൻസും ഇനി ഓൺലൈൻ; സർക്കാർ അംഗീകൃത നിരക്ക് മാത്രം ഈടാക്കും
2020 കേന്ദ്രനയം പ്രകാരമാണ് ഓൺലൈൻ ടാക്സി സേവനങ്ങൾക്ക് സംസ്ഥാന രജിസ്ട്രേഷൻ ചെയ്യാൻ നയം രൂപീകരിച്ചത്. ഈ നയം പ്രകാരം ഓൺലൈൻ അഗ്രിഗേറ്റർ കമ്പനികൾ സംസ്ഥാനത്ത് കോൾ സെൻ്റർ, ലൈസെൻസിനായി അഞ്ച് ലക്ഷം രൂപ, സെക്യൂരിറ്റി ഡെപ്പോസിറ്റിനായി അഞ്ച് ലക്ഷം രൂപ സർക്കാരിന് അടയ്ക്കണം. ടാക്സി ഓടിക്കാനുള്ള ഡ്രൈവർമാർക്കുള്ള പ്രത്യേക മർഗനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഒപ്പം ആപ്പുകളിൽ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾക്കൊപ്പം പ്രാദേശിക ഭാഷയും ഉൾപ്പെടത്തണമെന്നും നിബന്ധനയിൽ പറയുന്നു. എന്നാൽ നിലവിൽ ഓലയ്ക്കും ഊബറിനും താൽക്കാലിക ജീവനക്കാർ മാത്രമാണ് കേരളത്തിലുള്ളത്.
നേരത്തെ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ഓലയും ഊബറും കേരളത്തിൽ പ്രവർത്തിക്കുന്ന നിയമവിരുദ്ധമായിട്ടാണ് പറഞ്ഞിരുന്നു. റാപ്പിഡോ മാത്രമാണ് ഇതുവരെ രജിസ്ട്രേഷന് വേണ്ടി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. അതിനുള്ള നടപടികൾ സ്വീകരികച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മന്ത്രി പറഞ്ഞതിന് പിന്നാലെ സംസ്ഥാന വിവിധ ഇടങ്ങളിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർക്കെതിരെ ആക്രമണവും ഉണ്ടായി.