AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Arya rajendran: നിയമസഭയിലേക്ക് മത്സരിക്കുമോ… പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

Arya Rajendran About Contesting the Assembly Elections : ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണ്. പിൻസീറ്റ് ഡ്രൈവിംഗ് ആരോപണം സ്ത്രീകളെ അംഗീകരിക്കാത്തവരുടേതാണ് എന്നായിരുന്നു പ്രതികരണം.

Arya rajendran: നിയമസഭയിലേക്ക് മത്സരിക്കുമോ… പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ
Arya RajendranImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 13 Nov 2025 16:46 PM

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നിഷേധിച്ചത് വിവാദങ്ങൾ ഭയന്നല്ലെന്ന് നിലവിലെ മേയർ ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു. മത്സരിക്കേണ്ട എന്ന് തീരുമാനിക്കാൻ പാർട്ടിക്ക് പൂർണ്ണമായ അവസരമുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെ അവർ വ്യക്തമാക്കി.

 

മേയറുടെ പ്രധാന പ്രതികരണങ്ങൾ

 

“ഒരാൾക്ക് മാത്രം എപ്പോഴും അവസരം കിട്ടിയാൽ പോരല്ലോ. പാർട്ടി തന്ന പദവിയിൽ ഉയർന്നുപ്രവർത്തിച്ചു എന്നാണ് എൻ്റെ വിശ്വാസം. വാർഡിൽ സ്ഥാനാർത്ഥിയായാൽ അവിടെ മാത്രമായി ചുരുങ്ങിപ്പോകും. നിയമസഭയിലേക്ക് മത്സരിക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല എന്ന് ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു. വിമർശനങ്ങളെക്കുറിച്ചും പ്രതികരിച്ചിട്ടുണ്ട്. ധിക്കാരി എന്ന് വിളിക്കുന്നത് സ്ത്രീ ആയതുകൊണ്ടാണ്. പിൻസീറ്റ് ഡ്രൈവിംഗ് ആരോപണം സ്ത്രീകളെ അംഗീകരിക്കാത്തവരുടേതാണ് എന്നായിരുന്നു പ്രതികരണം.

ALSO READ : Kerala Sawari Online Ambulance: ആംബുലൻസും ഇനി ഓൺലൈൻ; സർക്കാർ അംഗീകൃത നിരക്ക് മാത്രം ഈടാക്കും

തിരുവനന്തപുരം നഗരസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടികയിൽ 101 സീറ്റുകളിൽ 93 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
നിലവിലെ മേയറായ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു എന്നിവർ ഇത്തവണ സ്ഥാനാർഥി പട്ടികയിൽ ഇടം നേടിയില്ല. സി.പി.എമ്മിന്റെ മൂന്ന് ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള പ്രമുഖർ ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

 

വൈകാരിക കുറിപ്പുമായി ആര്യാ രാജേന്ദ്രൻ

 

മത്സരരംഗത്തില്ലെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ, കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ ഓർത്തെടുത്ത് മേയർ ആര്യാ രാജേന്ദ്രൻ ഫേസ്ബുക്കിൽ ഒരു വൈകാരിക കുറിപ്പ് പങ്കുവെച്ചു. ബാലസംഘം പ്രവർത്തനം മുതൽ മേയർ സ്ഥാനം വരെയുള്ള തന്റെ യാത്രയെക്കുറിച്ച് അവർ വിശദീകരിച്ചു.