Bird Flu: 26000 വളർത്തു പക്ഷികളെ കൊന്നൊടുക്കും; ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
സാധാരണഗതിയിൽ ദേശാടന പക്ഷികളുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് പക്ഷിപ്പനി ബാധിക്കുന്നത് എന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന മുന്നറിയിപ്പുകൾ. ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ നിന്നുള്ള ഏകദേശം 26000 വളർത്തു പക്ഷികളെ കൊന്നൊടുക്കും എന്നാണ് റിപ്പോർട്ട്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നീക്കം. ഇതിനു വേണ്ടിയുള്ള കള്ളിങ് നടപടികൾ നാളെ മുതൽ തന്നെ ആരംഭിക്കും എന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്....
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, ചെന്നിത്തല എന്നിവിടങ്ങളിൽ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ ഈ പ്രദേശങ്ങളിൽ നിന്നുള്ള ഏകദേശം 26000 വളർത്തു പക്ഷികളെ കൊന്നൊടുക്കും എന്നാണ് റിപ്പോർട്ട്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നീക്കം. ഇതിനു വേണ്ടിയുള്ള കള്ളിങ് നടപടികൾ നാളെ മുതൽ തന്നെ ആരംഭിക്കും എന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്.
അമ്പലപ്പുഴയിൽ ഉള്ള ഒരു കാടഫാമിലും കോഴികൾ വളർത്തുന്ന മറ്റൊരു ഇടത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ചെന്നിത്തലയിൽ താറാവുകൾക്കാണ് പക്ഷിപനി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം സാധാരണഗതിയിൽ ദേശാടന പക്ഷികളുമായി സമ്പർക്കത്തിൽ വരുമ്പോഴാണ് പക്ഷിപ്പനി ബാധിക്കുന്നത് എന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന മുന്നറിയിപ്പുകൾ.
ALSO READ:”പൊട്ടന്മാർക്ക് E20 പെട്രോളിന്റെ സയൻസ് അറിയില്ല”; വിമർശകർക്കെതിരെ സുരേഷ് ഗോപി
എന്നാൽ ഈ പുതിയ സാഹചര്യത്തിൽ മുട്ട വിരിഞ്ഞു മൂന്ന് ദിവസം പ്രായമുള്ള കുട്ടികൾക്ക് പോലും പക്ഷിപ്പനി സ്ഥിരീകരിക്കുന്നുണ്ട്.അതേസമയം ക്രിസ്തുമസ് അടുത്തിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത് കർഷകരെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് വളർത്തു പക്ഷികളെ നഷ്ടപ്പെട്ട കർഷകർക്ക് ഇനിയും അതിന്റെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
എന്നാൽ അതുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും രോഗം സ്ഥിരീകരിക്കുന്നതും വളർത്തിക്കൊണ്ടുവന്ന ഇത്രയും പക്ഷികളെ കൊന്നൊടുക്കുവാൻ ജില്ലാ ഭരണകൂടം നീക്കം നടത്തുകയും ചെയ്യുന്നത്.നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാര തുക വിപണിയിലെ വിലയേക്കാൾ കുറവാണെന്നും ആക്ഷേപം.അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഈ പ്രതിസന്ധി കാരണം ഇപ്പോൾ കോഴി വളർത്തലും താറാവ് വളർത്തലിൽ നിന്നും പല കർഷകരും പിന്നോട്ട് മാറുകയാണ്.
ENGLISH SUMMARY
Bird flu has been confirmed once again in the district, specifically in Ambalappuzha North and Chennithala. Reports indicate that approximately 26,000 domestic birds from these areas will be culled. This measure is being taken by the district administration to prevent the spread of the disease. Relevant authorities have stated that the culling operations will commence tomorrow.