Kerala Weather Update: ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത, അക്‌വാൻ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?
Kerala Weather Update November 17 After Noon: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, ജില്ലകളിൽ ഗ്രീൻ അലർട്ടാണുള്ളത്. ഒറ്റപ്പെട്ട നേരിയതോ, മിതമായതോ ആയ മഴ്ക്കാണ് സാധ്യത കാണുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിലും ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, ജില്ലകളിൽ ഗ്രീൻ അലർട്ടാണുള്ളത്. ഒറ്റപ്പെട്ട നേരിയതോ, മിതമായതോ ആയ മഴ്ക്കാണ് സാധ്യത കാണുന്നത്.
അക്‌വാൻ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു
കേരളത്തിൽ മഴ പൊതുവെ കുറയുന്ന സാഹചര്യമാണെങ്കിലും ആന്ധ്രാപ്രദേശ് തീരങ്ങളിലും സമീപ തെക്കൻ ഒഡീഷ തീരങ്ങളിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ തുടരുന്ന അക്‌വാൻ ചുഴലിക്കാറ്റ് ഇന്ന് (നവംബർ 17) രാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm – SCS) മാറാൻ സാധ്യതയാണ് പ്രവചരിക്കപ്പെട്ടിരിക്കുന്നത്. നവംബർ 19-ന് അതിശക്‌തമായ ചുഴലിക്കാറ്റായി അക് വാൻ മാറി നവംബർ 20-ന് ഉച്ചയോടെ നെല്ലൂരിനും ടുണിക്കും ഇടയിൽ ആന്ധ്രാപ്രദേശ്–യാനം തീരങ്ങളിൽ മണിക്കൂറിൽ 120–130 കിലോമീറ്റർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയാണുള്ളത്. നവംബർ 17-21 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ/ഇടത്തരം ശക്തമായ മഴയ്ക്ക് സാധ്യത കാണുന്നു.
Also Read: നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ അഭിഭാഷകയ്ക്ക് തിരിച്ചടി, വിചാരണ ജഡ്ജിക്കെതിരായ ഹർജി തള്ളി
ശബരിമലയിലെ കാലവസ്ഥ
കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമയിൽ മണ്ഡല മകരവിളക്ക് സീസൺ ആരംഭിച്ചിരിക്കികുകയാണ്. പ്രധാന കേന്ദ്രങ്ങളായ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്നും നാളെയും മുന്നറിയിപ്പുകളൊന്നുമില്ല. നേരിയ തോതിലുള്ള മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്.
English Summary
The India Meteorological Department has forecast light rain in various districts across the state over the coming days. A ‘Green Alert’ has been issued for the districts of Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, and Palakkad. Isolated light to moderate rainfall is expected.