രണ്ടാം ഭാര്യയെ പിറ്റ്ബുൾ നായയെ കൊണ്ട് കടിപ്പിച്ചു; വരാപ്പുഴയിൽ ഭർത്താവ് അറസ്റ്റിൽ
ഇയാൾക്ക് 58 വയസ്സാണ്. സുനിലിനെതിരെ 55 കാരിയായ ഭാര്യ ഷൈനിയാണ് പരാതി നൽകിയത്. വരാപ്പുഴ പോലീസ് ആണ് നടപടി സ്വീകരിച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാൾ മദ്യപിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും തന്നെ പതിവായി മർദ്ദിക്കാറുണ്ട് എന്നാണ് ഷൈനിയുടെ പരാതിയിൽ ആരോപിക്കുന്നത്. രണ്ടുദിവസം മുമ്പ് ഭർത്താവ് തന്നെ മുഖത്തടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പിന്നാലെ വീട്ടിൽ വളർത്തുന്ന ഇനത്തിൽപ്പെട്ട നായയെ....
എറണാകുളം: വരാപ്പുഴയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച ശേഷം വീട്ടിൽ വളർത്തുന്ന നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഭാര്യ നൽകിയ പരാതിയിൽ പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ആലങ്ങാട് കരിങ്ങാംതുരുത്തിൽ മാളോത്ത് പള്ളിക്ക് സമീപത്ത് അറയ്ക്കപ്പാട്ട് വീട്ടിൽ സുനിൽ ആണ് അറസ്റ്റിലായത്. ഇയാൾക്ക് 58 വയസ്സാണ്. സുനിലിനെതിരെ 55 കാരിയായ ഭാര്യ ഷൈനിയാണ് പരാതി നൽകിയത്. വരാപ്പുഴ പോലീസ് ആണ് നടപടി സ്വീകരിച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ മദ്യപിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും തന്നെ പതിവായി മർദ്ദിക്കാറുണ്ട് എന്നാണ് ഷൈനിയുടെ പരാതിയിൽ ആരോപിക്കുന്നത്. രണ്ടുദിവസം മുമ്പ് ഭർത്താവ് തന്നെ മുഖത്തടിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പിന്നാലെ വീട്ടിൽ വളർത്തുന്ന ഇനത്തിൽപ്പെട്ട നായയെ കൊണ്ട് കടിപ്പിച്ചെന്നും ഷൈനി പോലീസിനോട് പറയുന്നു.
ALSO READ:നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ അഭിഭാഷകയ്ക്ക് തിരിച്ചടി, വിചാരണ ജഡ്ജിക്കെതിരായ ഹർജി തള്ളി
ഷൈനിയുടെ മൊബൈൽ ഫോൺ സുനിൽ എറിഞ്ഞു തകർത്തു….
നായയുടെ കടിയേറ്റതിനെ തുടർന്ന് പറവൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ നേടിയ ഷൈനി പിന്നീട് പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടുണ്ട്. ഇതിന് പുറമെ മുഖത്ത് വെച്ച് അടിയിൽ മൂക്കിന്റെ എല്ലിന് പൊട്ടൽ ഉണ്ടായതായും പരാതിയിൽ പറയുന്നു. ഷൈനിയുടെ മൊബൈൽ ഫോൺ സുനിൽ എറിഞ്ഞു തകർത്തിരുന്നു.
ഇക്കാര്യം സുനിലിന്റെ സുഹൃത്തുക്കളോട് പറഞ്ഞതാണ് വൈരാഗ്യത്തിനിടയാക്കിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ചെങ്ങന്നൂർ സ്വദേശിനിയുടെ രണ്ടാം വിവാഹവുമാണ് സുനിലുമായി നടന്നിട്ടുള്ളത് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത വാരാപ്പുഴ പോലീസ് സുനിലിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
ENGLISH SUMMARY
A husband has been arrested in Varapuzha for brutally assaulting his wife and subsequently setting their pet dog on her. The police took him into custody following a complaint filed by the wife. The arrested man is Sunil, 58, residing at Arayakkappattu House, near Maloth Palli in Karingamthuruth, Alangad. His 55-year-old wife, Shaini, filed the complaint against him. The Varapuzha police carried out the arrest.