AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

കാടും മലയുമില്ലാത്ത ആലപ്പുഴയിൽ കാട്ടുപോത്ത്! മാവേലിക്കര നൂറനാട് പരിഭ്രാന്തിയിൽ

Nooranad Bison : ഇന്ന് പുലർച്ചെ നൂറനാടുള്ള ലെപ്രെസി സാനിറ്റോറിയത്തിന് സമീപമാണ് കാട്ടുപോത്തിന് നാട്ടുകാർ കണ്ടത്. ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.

കാടും മലയുമില്ലാത്ത ആലപ്പുഴയിൽ കാട്ടുപോത്ത്! മാവേലിക്കര നൂറനാട് പരിഭ്രാന്തിയിൽ
Nooranad BisonImage Credit source: Social Media
Jenish Thomas
Jenish Thomas | Published: 24 Feb 2026 | 08:11 PM

ആലപ്പുഴ : മാവേലിക്കര നൂറനാട് കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ. നൂറനാട് ലെപ്രെസി സാനിറ്റോയത്തിന് സമീപം കെപി റോഡിലാണ് കാട്ടുപോത്തിന് കണ്ടത്. ലെപ്രെസി കേന്ദ്രത്തിന് പുറത്ത് പിൻഭാഗത്ത് നിന്നും കാട്ടുപോത്ത് റോഡിലേക്ക് വരുന്ന ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. പുലർച്ചെ 3.50 ഓടെ നൂറനാട് പറയംകുളത്ത് ലെപ്രസി സാനിറ്റോറിയത്തിൻ്റെ മതിൽ അവസാനിക്കുന്നയിടത്താണ് വന്യജീവിയെ കണ്ടതെന്നാണ് നാട്ടുകാർ അവകാശ്യപ്പെടുന്നത്. ശേഷം മതിലിന് പിൻവശത്തൂടെ കാട്ടുപോത്ത് പോയിയെന്നാണ് നാട്ടുകാർ പറയുന്നത്.

കൂടാതെ നൂറനാടുള്ള ഐടിബിപി ക്യാംപിന് സമീപവും കാട്ടുപോത്തിനെ കണ്ടതായിട്ടും നാട്ടുകാർ പറയുന്നു. നാട്ടുകാർ വിവരം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും തുടർന്ന് മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ ഇടപ്പെട്ട് വനം വകുപ്പിൻ്റെ റാപ്പിട് റെസ്പോൺസ് സംഘം പ്രദേശത്തെത്തി പരിശോധന നടത്തി.

ALSO READ : പത്തനംതിട്ടയിൽ 11 വയസ്സുകാരിയെ നിരന്തരം പീഡിപ്പിച്ചു;71കാരന് കനത്ത ശിക്ഷ നൽകി കോടതി

നൂറനാട് ഉൾപ്പെടെയുള്ള മാവേലിക്കരയുടെ കിഴക്കൻ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇതിന് പിന്നാലെയാണ് കാട്ടുപോത്തിനെ പ്രദേശത്ത് കാണാനിടയായത്. കാടും മലയുമില്ലാത്ത ആലപ്പുഴ ജില്ലയിൽ കാട്ടുപോത്ത് എങ്ങനെ വന്നുയെന്നാണ് നാട്ടുകാരിൽ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നത്.

Follow Us