Kozhikode Deepak Death: ‘ ഇങ്ങനെ വിഡിയോ എടുക്കുന്നവളുമാരെ ബലാല്‍സംഗം ചെയ്യണം’; പീഡനത്തിന് ആഹ്വാനം ചെയ്ത് ബിജെപി സ്ഥാനാര്‍ഥി
Kozhikode Deepak Death case Latest: നാണംകെടുത്താൻ അനാവശ്യമായ ഒരു ശ്രമം നടന്നാൽ ആ നാണക്കേട് ഉണ്ടാക്കുന്നവരെ നേരിട്ട് ചെന്ന് ബലാത്സംഗം ചെയ്തിട്ട് അങ്ങ് പോയി....

Ajay Unni
ലൈംഗിക ആരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് ജീവനൊടുക്കിയ പശ്ചാത്തലത്തിൽ ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും സോഷ്യൽ മീഡിയ ഇൻഫ്ളിവൻസറുമായ അജയ് ഉണ്ണി. സമൂഹമാധ്യമങ്ങളിലൂടെയാണ് തൊടുപുഴ സ്വദേശിയായ അജയ് ഉണ്ണി ബലാത്സംഗത്തിന് ആഹ്വാനം ചെയ്തത്.
ഇത്തരം ദുരനുഭവങ്ങൾ ഇനിയും ആണുങ്ങൾ പലതും നേരിടേണ്ടി വരുമെന്നും ഇപ്പോൾ ചെയ്യേണ്ട കാര്യം എന്ന് പറഞ്ഞാൽ നാണംകെടുത്താൻ അനാവശ്യമായ ഒരു ശ്രമം നടന്നാൽ ആ നാണക്കേട് ഉണ്ടാക്കുന്നവരെ നേരിട്ട് ചെന്ന് ബലാത്സംഗം ചെയ്തിട്ട് അങ്ങ് പോയി മരിക്കുക എന്നുള്ളതാണ്. അപ്പോൾ നമ്മൾ കുറ്റം ചെയ്തുവെന്ന മനസ്സിന്റെ ആ പശ്ചാത്തപത്തോടെ മാന്യമായി മരിക്കാമെന്നാണ് അജയ് ഉണ്ണി പറയുന്നത്. അല്ലാത്തപക്ഷം ഒരു കുറ്റവും ചെയ്യാതെ ഭീരുവിനെ പോലെ മരിക്കേണ്ടി വരും എന്നും പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
ALSO READ:ദീപകിൻ്റെ മരണം: വീഡിയോ പ്രചരിപ്പിച്ച യുവതി ഒളിവിൽ?, കേസെടുത്ത് പോലീസ്
തൊടുപുഴ നഗരസഭയിൽ അഞ്ചാം വാർഡിൽ നിന്നാണ് അജയ് ഉണ്ണി മത്സരിച്ചത്. ഇത്തരത്തിൽ വീഡിയോ ചെയ്യുന്ന സ്ത്രീകളെ ബലാൽസംഗം ചെയ്ത് ജയിലിൽ പോകാമെന്നും ജയിലിൽ പോയാൽ അവിടെ പണി ചെയ്ത് പണം സമ്പാദിക്കാം എന്നും അയാൾ പറയുന്നുണ്ട്.. അതേസമയം ഇത്തരത്തിലുള്ള പരാമർശങ്ങൾ അജയ് ഉണ്ണി നിരന്തരം സോഷ്യൽ മീഡിയയിലൂടെ നടത്തുന്നുണ്ടെന്ന് ആരോപണമായിരുന്നു.
അതേസമയം കോഴിക്കോട് സ്വദേശി ആയ ദീപക്കിന്റെ മരണത്തിൽ വീഡിയോ ചിത്രീകരിച്ച സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച യുവതിയായ ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്യാൻ ഇനിയും പോലീസിന് ആയിട്ടില്ല.