VD Satheesan: ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി, പ്രതിഷേധിച്ചത് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ
Black Flag Protest Against CM VD Satheesan: ഇടുക്കിയിൽ മുഖ്യമന്ത്രി വി ഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ ആണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ആത്താരകളിലെ അനധികൃത ഫെൻസിങ്ങും കെട്ടിടങ്ങളും പൊളിക്കണമെന്ന ഉത്തരവിനെതിരെയാണ് ഇവർ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചത്. ഇടുക്കി സന്ദർശനത്തിന് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നേരെ വാഴവര എന്ന സ്ഥലത്ത് വച്ചാണ് പത്തോളം പ്രവർത്തകർ ചേർന്ന് കരിങ്കൊടി കാണിച്ചത്.

CM VD Satheesan
തൊടുപുഴ: ഇടുക്കിയിൽ മുഖ്യമന്ത്രി വി ഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ ആണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ആത്താരകളിലെ അനധികൃത ഫെൻസിങ്ങും കെട്ടിടങ്ങളും പൊളിക്കണമെന്ന ഉത്തരവിനെതിരെയാണ് ഇവർ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചത്. ഇടുക്കി സന്ദർശനത്തിന് എത്തിയ മുഖ്യമന്ത്രി വി ഡി സതീശന് നേരെ വാഴവര എന്ന സ്ഥലത്ത് വച്ചാണ് പത്തോളം പ്രവർത്തകർ ചേർന്ന് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടിയുമായി പ്രവർത്തകർ മുന്നിലേക്ക് വരികയായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാഹനം തടസ്സം ഒന്നും കൂടാതെ കടന്നുപോയി. ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മുഖ്യമന്ത്രിക്ക് പരിപാടികൾ ഉണ്ടായിരുന്നു.
വി. ഡി സതീശൻ മുഖ്യമന്ത്രി ആയി എത്തിയതിന് ശേഷം വളരെ കുറച്ച് സുരക്ഷ ക്രമീകരണങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഒരു പൈലറ്റ് വാഹനം മാത്രം മതി തനിക്ക് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ആംബുലൻസ് ഉൾപ്പെടെയുള്ള ഒരു അധിക ക്രമീകരണങ്ങളും തനിക്ക് വേണ്ട എന്ന് വി. ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഇന്നും മുഖ്യമന്ത്രിയുടെ വാഹനത്തിനു മുന്നിൽ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
Also Read: മാറിനിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമങ്ങളോട് തട്ടിക്കയറി മുഖ്യമന്ത്രി
നേരത്തെ യുഡിഎഫ് പ്രതിപക്ഷത്തായിരുന്ന സമയത്ത് നിരവധി തവണ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിട്ടുണ്ട്. നവകേരളയാത്രയ്ക്കിടെ അന്ന് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടിയുമായി പാഞ്ഞെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും സിപിഎം പ്രവർത്തകരും ചേർന്ന് കായികമായി നേരിട്ടത് ഏറെ വിവാദമായ സംഭവമായിരുന്നു. അത്തരത്തിൽ പോലീസിന്റെ മർദ്ദനമേറ്റ ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് നേതാവ് എ ഡി തോമസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്ന് തന്നെ വിജയിച്ചു എംഎൽഎ ആയി എത്തുന്ന സംഭവവും കണ്ടു.
അതേസമയം ഇന്ന് മുഖ്യമന്ത്രിയുടെ മലപ്പുറം സന്ദർശനത്തിന് ചാർട്ടേഡ് വിമാനം ഉപയോഗിച്ച വിഷയത്തിൽ സ്പോൺസറുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. ഇടുക്കിയിൽ പൊതുപരിപാടിക്ക് ഇടെ പ്രതികരണം തേടിയപ്പോൾ നിങ്ങൾ മാറി നിൽക്ക്, താനിപ്പോൾ പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞില്ലേ എന്നാണ് അദ്ദേഹം മറുപടി നൽകിയത്.
English Summary
A black-flag protest was staged against the Chief Minister in Idukki. Activists from the Youth Front (M) carried out the protest. They were demonstrating against the order to demolish illegal fencing and structures in the area.