AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

V D Satheesan: മാറിനിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമങ്ങളോട് തട്ടിക്കയറി മുഖ്യമന്ത്രി

V D Satheesan: കൈ ഉയർത്തി പറ്റില്ല എന്ന് പറയുകയും ദയവുചെയ്ത് മാറിനിൽക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പണം വാങ്ങിയെന്ന ഷോണ്‍ ജോര്‍ജിന്റെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. താനാളുകളിൽ നിന്നും പരാതി സ്വീകരിക്കുകയാണെന്നും മാറിനിൽക്കാനുമാണ് മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞത്...............

V D Satheesan: മാറിനിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമങ്ങളോട് തട്ടിക്കയറി മുഖ്യമന്ത്രി
Vd Satheesan Image Credit source: PTI Photos
Ashli C
Ashli C | Published: 25 Sep 2026 | 04:14 PM

ഇടുക്കി: മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി വി ഡി സതീശൻ. ഇടുക്കിയിലെ അവലോകന യോഗത്തിനുശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രിയോട് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ ആയിരുന്നു ക്ഷുഭിതനായ മുഖ്യമന്ത്രി മാറിനിൽക്കുവാനും ഞാൻ നിങ്ങളെ കാണാൻ അല്ല വന്നത് എന്നും പ്രതികരിച്ചത്. യോഗത്തിലെ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുന്നില്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ആണ് പറ്റില്ല എന്ന് കൈ ഉയർത്തി കാണിച്ചുകൊണ്ട് മുഖ്യമന്ത്രി ദേഷ്യപ്പെട്ടത്.

താനാളുകളിൽ നിന്നും പരാതി സ്വീകരിക്കുകയാ…

കൈ ഉയർത്തി പറ്റില്ല എന്ന് പറയുകയും ദയവുചെയ്ത് മാറിനിൽക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പണം വാങ്ങിയെന്ന ഷോണ്‍ ജോര്‍ജിന്റെ ആരോപണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. താനാളുകളിൽ നിന്നും പരാതി സ്വീകരിക്കുകയാണെന്നും മാറിനിൽക്കാനുമാണ് മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞത്. മാസപ്പടി വിവാദം ഉൾപ്പെടെ ഒരു കാര്യങ്ങളെക്കുറിച്ചും പ്രതികരിക്കാനുള്ള വേദിയല്ല ഇത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ:കെഎം ഷാജിക്കെതിരെ ഗതാഗത കമ്മീഷണർക്ക് പരാതി; സ്വകാര്യ വാഹനത്തിലെ ഔദ്യോഗിക യാത്രയ്ക്കെതിരെയാണ്

അതേസമയം കഴിഞ്ഞ ദിവസവും മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. സിഎംആർഎൽ മുൻ എം ഡി ശശിധരൻ കർത്തയുടെ ഡയറി ആസ്പദമാക്കിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടെ ആയിരുന്നു മുഖ്യമന്ത്രി മൗനം പാലിച്ചത്. ശശിധരൻ കർത്തയോട് പണം വാങ്ങിയോ പണം നൽകിയിരുന്നോ എന്ന ചോദ്യങ്ങൾക്ക് ഒന്നും മുഖ്യമന്ത്രി മാധ്യമങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞു പോയി. വി ഡി സതീശൻ, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ എന്നിവരുടെ അടക്കം പേരുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നത്.

നടന്നത് ഒന്നിച്ചുള്ള കച്ചവടമാണ് എന്നും ഒരു കള്ളനാണയത്തിന്റെ രണ്ട് വശങ്ങളാണ് ഇടതുപക്ഷവും വലതുപക്ഷവും എന്നായിരുന്നു ഷോൺ ജോർജ് ആരോപിച്ചത്. മാത്രമല്ല ഭയമില്ലെങ്കിൽ കേസ് സർക്കാർ സിബിഐക്ക് കൈമാറണമെന്നും ഷോൺ ജോർജ് വെല്ലുവിളിച്ചു.തന്റെ കയ്യിൽ കിട്ടിയ രേഖയിൽ ബിജെപി നേതാക്കളുടെ പേരുകൾ ഇല്ലെന്നും തങ്ങൾക്ക് മൂന്ന് എംഎൽഎമാരും ഒരു എംപിയും ആണുള്ളത് അവർ മൂന്നു പേരും ഒരു വർഷത്തിനുള്ളിൽ ആണ് ചുമതലയേറ്റത്. വി മുരളീധരന്റെ പേര് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.താൻ പുറത്തുവിട്ട രേഖകൾ എസ്എഫ്ഐഒ കോടതിയിൽ കൊടുത്ത രേഖയാണെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

ENGLISH SUMMARY

Opposition Leader V.D. Satheesan snapped at journalists. When the media sought a reaction from him after a review meeting in Idukki, an irate Satheesan told them to step aside, stating that he had not come there to meet them.

Follow Us