Kollam BLO Attack: കൊല്ലത്ത് എസ്ഐആർ ഫോം ചോദിച്ചെത്തിയ ബിഎൽഒയുടെ നെഞ്ചിൽ ചവിട്ടി; തരില്ലെന്ന് ഭീഷണി
Kollam BLO Attack Case: ഫോം ചോദിച്ച് അൻപത് തവണ വന്നാലും തിരികെ തരില്ലെന്ന് പറഞ്ഞുകൊണ്ടാണ് അജയൻ തട്ടിക്കയറിയതെന്നാണ് ബിഎൽഒയുടെ പരാതി. അജയൻ ആദർശിൻ്റെ നെഞ്ചിൽ പിടിച്ച് തള്ളുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. നാട്ടിലെ ഒരു പൊതുശല്യമാണ് അജയനെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നുമാണ് വിവരം.
കൊല്ലം: എസ്‌ഐആർ എന്യൂമറേഷൻ ഫോം തിരികേ ചോദിച്ച ബിഎൽഒയ്ക്ക് നേരെ അതിക്രമം (Kollam BLO Attack). കൊല്ലം അമ്പലംകുന്ന് നെട്ടയത്താണ് സംഭവം. 23-ാം നമ്പർ ബൂത്തിൽ ബിഎൽഒ ആയി പ്രവർത്തിച്ച ആദർശിനാണ് മർദനമേറ്റത്. ജോലിയുടെ ഭാഗമായി അജയൻ എന്ന വ്യക്തിയുടെ വീട്ടിലെത്തി എസ്‌ഐആർ ഫോം തിരികെ ചോദിച്ചപ്പോഴായിരുന്നു അക്രമം. ആദർശിനോട് തട്ടിക്കയറുകയും കൈയേറ്റം നടത്തുകയും ചെയ്‌തെന്നാണ് പറയുന്നത്.
ഫോം ചോദിച്ച് അൻപത് തവണ വന്നാലും തിരികെ തരില്ലെന്ന് പറഞ്ഞുകൊണ്ടാണ് അജയൻ തട്ടിക്കയറിയതെന്നാണ് ബിഎൽഒയുടെ പരാതി. അജയൻ ആദർശിൻ്റെ നെഞ്ചിൽ പിടിച്ച് തള്ളുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. നാട്ടിലെ ഒരു പൊതുശല്യമാണ് അജയനെന്നും നിരവധി കേസുകളിലെ പ്രതിയാണെന്നുമാണ് വിവരം. ഇതിന് മുൻപും ഫോം തിരികെ ചോദിച്ച് ആറുതവണയാണ് ആദർശ് വിജയന്റെ വീട്ടിലെത്തിയത്.
ALSO READ: സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം, പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പ്രതിപക്ഷനേതാവ്
ബുധനാഴ്ച ഏഴാം തവണയും ഇതേ ആവശ്യവുമായി എത്തിയപ്പോഴാണ് അജയൻ ആദർശിന് നേരെ ആക്രോശിക്കുകയും മർദിക്കുകയും ചെയ്തത്. പ്രദേശവാസികൾ നോക്കിനിൽക്കേയാണ് ഉദ്യോഗസ്ഥനുനേരെ അക്രമണമുണ്ടായത്. പൊല്ലൂരിലെ പിഡബ്ല്യുഡി ഓഫീസിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്യുകയാണ് ആദർശ്. സംഭവത്തിൽ പൂയപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.