AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

PM Modi at Kerala: മോദി വീണ്ടും കേരളത്തിൽ, ഏപ്രിൽ നാലിന് കോട്ടയം വഴി പോകുന്നവർ ശ്രദ്ധിക്കുക, ​ഗതാ​ഗത നിയന്ത്രണം ഇങ്ങനെ

PM Modi's Visit Traffic Regulations in Kottayam: കോട്ടയത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ടവർ കഞ്ഞിക്കുഴി, പുതുപ്പള്ളി, കറുകച്ചാൽ, മല്ലപ്പള്ളി വഴി പോകേണ്ടതാണ്. ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടവർ കുമരകം-ചേർത്തല വഴി പോകണം. തിരുവനന്തപുരം ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകേണ്ടവർ മുളക്കുഴ, പുല്ലാട്, മല്ലപ്പള്ളി, മണർകാട് ബൈപ്പാസ് വഴി പട്ടിത്താനം ജംഗ്ഷനിലെത്തി പോകണം.

PM Modi at Kerala: മോദി വീണ്ടും കേരളത്തിൽ, ഏപ്രിൽ നാലിന് കോട്ടയം വഴി പോകുന്നവർ ശ്രദ്ധിക്കുക, ​ഗതാ​ഗത നിയന്ത്രണം ഇങ്ങനെ
Pm Modi (2)Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Edited By: Arun Nair | Updated On: 27 Apr 2026 | 08:57 AM

തിരുവല്ല: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും എത്തുന്ന സാഹചര്യത്തിൽ മേഖലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈകിട്ട് 3 മണിക്ക് തിരുവല്ല നഗരസഭാ മൈതാനത്ത് നടക്കുന്ന എൻഡിഎയുടെ പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

നാലാം തിയതി ഉച്ചകഴിഞ്ഞ് ചങ്ങനാശ്ശേരി പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ് മൈതാനത്താണ് പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വന്നിറങ്ങുന്നത്. തുടർന്ന് അവിടെനിന്ന് കാർ മാർഗം എംസി റോഡ് വഴി തിരുവല്ലയിലെ സമ്മേളന നഗരിയിലേക്ക് പോകും.

പ്രധാന ഗതാഗത നിയന്ത്രണങ്ങൾ

ചങ്ങനാശ്ശേരി മുതൽ തിരുവല്ല വരെയുള്ള ഭാഗത്ത് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 6 വരെ ഗതാഗത നിയന്ത്രണമുണ്ടാകും. 12 മണിയോടെ എൻഎസ്എസ് കോളജ് പരിസരം പോലീസിന്റെ പൂർണ്ണ നിയന്ത്രണത്തിലാകും.

Also Read: Kerala Assembly Election 2026: കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 1,000, പെന്‍ഷന്‍ 3,000; യുഡിഎഫ് പ്രകടന പത്രിക പുറത്ത്

ആലപ്പുഴ ഭാഗത്തുനിന്നുള്ള എസി റോഡ് വഴി കോട്ടയത്തേക്ക് പോകുന്ന വാഹനങ്ങൾ കിടങ്ങറയിൽ നിന്ന് വാലടി, മുളയ്ക്കാംതുരുത്തി വഴി എംസി റോഡിൽ പൂവന്തുരുത്ത് ഭാഗത്തെത്തി തിരിഞ്ഞുപോകണം. തിരുവല്ല ഭാഗത്തേക്ക് പോകേണ്ടവർ മുട്ടാർ വഴി തിരിഞ്ഞുപോകണം.

കോട്ടയത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ടവർ കഞ്ഞിക്കുഴി, പുതുപ്പള്ളി, കറുകച്ചാൽ, മല്ലപ്പള്ളി വഴി പോകേണ്ടതാണ്. ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ടവർ കുമരകം-ചേർത്തല വഴി പോകണം. തിരുവനന്തപുരം ഭാഗത്തുനിന്നും എറണാകുളത്തേക്ക് പോകേണ്ടവർ മുളക്കുഴ, പുല്ലാട്, മല്ലപ്പള്ളി, മണർകാട് ബൈപ്പാസ് വഴി പട്ടിത്താനം ജംഗ്ഷനിലെത്തി പോകണം.

ഉച്ചയ്ക്ക് ഒരു മണിയോടെ ചങ്ങനാശ്ശേരി ടൗണിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. രണ്ട് മണിയോടെ ടൗണും പരിസരവും പൂർണ്ണമായും പോലീസിന്റെ നിയന്ത്രണത്തിലാകും. യാത്രക്കാർ തിരക്ക് ഒഴിവാക്കാൻ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Follow Us