SI Insurance Fraud: വ്യാജ വാഹനാപകട കേസുണ്ടാക്കി ഇൻഷുറൻസ് തുക തട്ടാൻ ശ്രമം; പത്തനംതിട്ട ഗ്രേഡ് എസ്ഐക്കെതിരെ കേസ്

Vattappara SI Fake Accident Case: ഇതുമായി ബന്ധപ്പെട്ട് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്.

SI Insurance Fraud: വ്യാജ വാഹനാപകട കേസുണ്ടാക്കി ഇൻഷുറൻസ് തുക തട്ടാൻ ശ്രമം; പത്തനംതിട്ട ഗ്രേഡ് എസ്ഐക്കെതിരെ കേസ്

എസ്ഐ ഷാ, എഫ്ഐആർ

Updated On: 

14 Mar 2025 15:49 PM

തിരുവനന്തപുരം: വ്യാജരേഖ നിർമിച്ച് ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച കേസിൽ എസ്ഐക്കെതിരെ കേസെടുത്തു. പോത്തൻകോട് സ്വദേശി ഷായ്‌ക്കെതിരെ ആണ് പോലീസ് കേസെടുത്തത്. 2019ലാണ് സംഭവം. അന്ന് വട്ടപ്പാറ സ്റ്റേഷൻ എഎസ്ഐ ആയിരുന്നു ഷാ. നിലവിൽ പത്തനംതിട്ട ഗ്രേഡ് എസ്ഐ ആണ്. വട്ടപ്പാറ പോലീസാണ് ഷായ്‌ക്കെതിരെ കേസെടുത്തത്.

2019ൽ അപകടം നടന്നതായി കാണിച്ച് 161/19 എന്ന നമ്പറിൽ ഷാ വ്യാജമായി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) വ്യാജ ഒപ്പിട്ട് കോടതിയിൽ രേഖകൾ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്.

ഇതോടെ ഇൻഷുറൻസ് കമ്പനി റൂറൽ എസ്പിക്ക് പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് വട്ടപ്പാറ പോലീസ് ഷായ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജില്ലാ ഭാരവാഹി കൂടിയാണ് ഷാ.

ALSO READ: കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട; പിടിച്ചത് 10 കിലോ, 2 വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

കളമശേരി സർക്കാർ പോളിടെക്നിക്ക് കോളേജ്  ഹോസ്റ്റലിൽ കഞ്ചാവ് വേട്ട

കൊച്ചി കളമശേരി സർക്കാർ പോളിടെക്നിക്ക് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 10 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പരിശോധനയ്ക്ക് പിന്നാലെ പോലീസ് രണ്ടു വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപള്ളി സ്വദേശി അഭിരാജ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന് മറ്റ് ചിലർ പോലീസിനെ കണ്ടയുടൻ ഓടി രക്ഷപ്പെട്ടു.

വിദ്യാർഥികളിൽ നിന്ന് രണ്ട് മൊബൈൽഫോണും തിരിച്ചറിയൽ രേഖകളും കൂടി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് കോളേജ് ഹോസ്റ്റലിൽ നിന്ന് ഇതാദ്യമായാണ് ഇത്രയുമധികം കഞ്ചാവ് പിടികൂടുന്നത്. ഇന്നലെ രാത്രിയാണ് മിന്നൽ പരിശോധനയ്ക്കായി പോലീസ് ഹോസ്റ്റലിൽ എത്തിയത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടുനിന്നു. കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. പരിശോധനയ്ക്കായി ഡാൻസാഫ് സംഘം ഹോസ്റ്റലിൽ എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. തൂക്കി വിൽക്കാൻ ഉപയോ​ഗിക്കുന്ന ത്രാസ് ഉൾപ്പടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും