Actress Assault Case: അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രതി മാർട്ടിൻ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരേ കേസെടുക്കും

Actress Assault Case: കോടതി തള്ളിയ വാദങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഇതിനുപുറമേ അതിജീവിതയുടെ പേരടക്കം വീഡിയോയിൽ പരാമർശിക്കുന്നുമുണ്ട്. പല പ്രമുഖരും ആണ് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്...

Actress Assault Case: അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രതി മാർട്ടിൻ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരേ കേസെടുക്കും

Actress Assault Case (3)

Updated On: 

18 Dec 2025 | 09:11 AM

നടിയെ ആക്രമിച്ച കേസിൽ  മാർട്ടിൻ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ പോലീസ് കേസെടുക്കും. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തിക്കൊണ്ടുള്ള മാർട്ടിൻ ആന്റണിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിനെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് പോലീസ് നീക്കം. മാർട്ടിൻ ആന്റണി ജാമ്യത്തിൽ ഇറങ്ങിയപ്പോൾ പുറത്തിറക്കിയ വീഡിയോ ആണ് ഇപ്പോൾ കേസിലെ വിധി വന്നതിനു ശേഷം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

കോടതി തള്ളിയ വാദങ്ങളാണ് വീഡിയോയിൽ ഉള്ളത്. ഇതിനുപുറമേ അതിജീവിതയുടെ പേരടക്കം വീഡിയോയിൽ പരാമർശിക്കുന്നുമുണ്ട്. പല പ്രമുഖരും ആണ് ഈ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മാർട്ടിനെ സുപ്രീംകോടതി ജാമ്യം നൽകിയിരുന്നു. ഇതിന് പിന്നാലെ കേസിന്റെ വിചാരണ സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ വീണ്ടും പ്രചരിക്കുന്നത്.

അതിജീവിതയുടെ പേരടക്കം പരാമർശിച്ചത് മറ്റൊരു ഗൂഢാലോചന വാദമാണ് മാർട്ടിൻ വീഡിയോയിലൂടെ മുന്നോട്ട് വയ്ക്കുന്നത്. മാർട്ടിനെ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി 20 വർഷം കഠിനതടവിന് വിളിച്ചിരുന്നു. പിന്നെയാണ് പഴയ വീഡിയോ വീണ്ടും ഇപ്പോൾ പ്രചരിക്കുന്നത്. സംഭവത്തിൽ ബുധനാഴ്ച ഉച്ചയോടെ കേസ് രജിസ്റ്റർ ചെയ്തേക്കും. അറസ്റ്റ് അടക്കമുള്ള നടപടിയിലേക്കും കടക്കാൻ സാധ്യത.

അതേസമയം നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ആന്റണി അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുക്കും. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തിക്കൊണ്ടുള്ള മാർട്ടിൻ ആന്റണിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. നിരവധി പ്രമുഖരും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. കൂടാതെ ചില മാധ്യമങ്ങളും ഈ വീഡിയോ വ്യപകമായി പോസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി