കൊലപാതകശ്രമം ഉൾപ്പെടെ കേസുകൾ; സംസ്ഥാനത്തെ കൊടും കുറ്റവാളി ലിസ്റ്റിൽപ്പെട്ട അഞ്ചുപേർ അറസ്റ്റിൽ
പിടികൂടിയവരിൽ മിഥുൻ, അമൽ എന്നിവർ കാപ്പ ചുമത്തപ്പെട്ട പ്രതികളാണ്. കാപ്പ തടങ്കലിൽ കഴിഞ്ഞിരുന്ന ഇവരെ താമരക്കുളം സ്വദേശിയായ ശരത് എന്നയാളോടൊപ്പം ഒളിവു താമസത്തിനായി എത്തിയതായിരുന്നു . അതേസമയം കഴിഞ്ഞ ഓണത്തിനിടയിലെ ഒരു ആക്രമണത്തിൽ ശരത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. ഇതിന്റെ ചികിത്സയിൽ കഴിയുകയായിരുന്നു. തന്നെ ആക്രമിച്ച വരെ തിരിച്ചു ആക്രമിക്കാൻ വേണ്ടിയാണോ.........

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ചാരുമൂട് വിവിധ സ്റ്റേഷനുകളിലായി കൊലപാതകശ്രമം, ഭവനഭേദനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. കൊടും കുറ്റവാളി ലിസ്റ്റിൽപ്പെട്ട ഇവരെ നൂറനാട് പോലീസ് അതിസാഹസികമായാണ് പിടികൂടി അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് താമരക്കുളത്തു നിന്നും സംഘത്തെ പിടികൂടിയത്.
തിരുവനന്തപുരം മലയിൻകീഴ് പൂജപ്പുര പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു സംഘം. പിടിയിലായ ഇവർ ഓരോരുത്തരുടെയും പേരിൽ ഇരുപതിലധികം കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി ഫയൽ ചെയ്തിട്ടുള്ളത്. നരുവാംമൂട് പാലറക്കുഴി വിഷ്ണു ഭവനത്തിൽ മിഥുൻ (29), പേയാട് ചീലപ്പാറ ഐശ്വര്യ ഭവനിൽ അമൽ (28), തിരുമല അണ്ണൂർ ദേവീകൃപ വീട്ടിൽ നന്ദു (23), വെളിയന്നൂർ കമ്പനിമുക്ക് ദിവ്യ ഭവനിൽ ഫെബിൻ, നരുവാംമൂട് തളയറകോണം പറങ്കിമാംവിള വീട്ടിൽ അനന്ദു എന്നിവരെയാണ് പോലീസ് അതിവിദഗ്ധമായി പിടികൂടിയത്.
ALSO READ:വീട്ടിൽ അനധികൃത വിദേശമദ്യ ശേഖരം: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
പിടികൂടിയവരിൽ മിഥുൻ, അമൽ എന്നിവർ കാപ്പ ചുമത്തപ്പെട്ട പ്രതികളാണ്. കാപ്പ തടങ്കലിൽ കഴിഞ്ഞിരുന്ന ഇവരെ താമരക്കുളം സ്വദേശിയായ ശരത് എന്നയാളോടൊപ്പം ഒളിവു താമസത്തിനായി എത്തിയതായിരുന്നു . അതേസമയം കഴിഞ്ഞ ഓണത്തിനിടയിലെ ഒരു ആക്രമണത്തിൽ ശരത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. ഇതിന്റെ ചികിത്സയിൽ കഴിയുകയായിരുന്നു. തന്നെ ആക്രമിച്ച വരെ തിരിച്ചു ആക്രമിക്കാൻ വേണ്ടിയാണോ ഇവർ ഇവിടെ തമ്പടിച്ചത് എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
പെപ്പർ സ്പ്രേ മുഖത്തടിച്ച് മൂന്നംഗ സംഘം രണ്ട് പവന്റെ മാല പൊട്ടിച്ചു കടന്നു
തിരുവനന്തപുരത്ത് മൂന്നംഗസംഘം പമ്പ് ഓപ്പറേറ്ററെ ആക്രമിച്ചു രണ്ട് പവന്റെ മാലയുമായി കടന്നു കളഞ്ഞു. പെപ്പർ സ്പ്രേ കൊണ്ടാണ് ആക്രമണം നടത്തിയത്. പാറശ്ശാല പുത്തൻകട നെടുവാൻവിള സ്വദേശിയായ ഹരിഹരസുതന്റെ മാലയാണ് ബൈക്കിൽ എത്തിയ മൂന്നുപേർ കവർന്നത്. ചൊവ്വാഴ്ച പുലർച്ചെ 1:10നായിരുന്നു സംഭവം നടന്നത്. പമ്പ് ഹൗസിലേക്ക് ഓടിക്കയറിയ ഇവർ ഹരിഹരസുധനെ ബല പ്രയോഗത്തിലൂടെ കസേരയിൽ ഇരുത്തി മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ ഇയാൾ അത് തടയാൻ ശ്രമിച്ചപ്പോൾ പ്രകോപിതരായ മൂവർ സംഘം ഹരിഹരസുധന്റെ മുഖത്തും ദേഹത്തും പെപ്പർ സ്പ്രേ അടിച്ചു. തുടർന്ന് മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. അതേസമയം ആക്രമികൾ ഹെൽമറ്റ് ധരിച്ച് മുഖം മറച്ചിരുന്നു. മുഖത്ത് പേപ്പർ സ്പ്രേ അടിച്ച ശേഷം മർദ്ദിച്ചാണ് സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നു കളഞ്ഞതെന്നും ഹരിഹരസുതൻ മൊഴി നൽകി.
ENGLISH SUMMARY
Five individuals, accused in multiple cases—including attempted murder and housebreaking—across various police station limits in Charumoodu, have been arrested. The Nooranad police apprehended the group, who are listed as notorious criminals, in a daring operation. They were captured in Thamarakkulam following a tip-off received as part of ‘Operation Grip’.