AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Rain Alert: ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴ; കേരളത്തില്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Kerala Weather Update (Sept 17): കേരളത്തില്‍ രണ്ട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സെപ്തംബര്‍ 19 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Rain Alert: ഇന്ന് മുതല്‍ ഇടിമിന്നലോട് കൂടിയ മഴ; കേരളത്തില്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Kerala Rain Alert Today September 17Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 17 Sep 2026 | 06:35 AM

കേരളത്തില്‍ ഇന്ന് (സെപ്തംബര്‍ 17) രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മറ്റെല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. ഈ ജില്ലകളിലും മിതമായ തോതില്‍ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വെള്ളിയാഴ്ച ഇടുക്കി ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും, ഞായറാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.

സംസ്ഥാനത്ത് സെപ്തംബര്‍ 19 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും, മറ്റന്നാളും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Also Read: Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴ വരുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രതാ മുന്നറിയിപ്പ്‌

അതേസമയം, ഈ ശനിയാഴ്ചയോടെ പടിഞ്ഞാറന്‍ രാജസ്ഥാനിലെ ചില ഭാഗങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങുന്നതിനുള്ള അനുകൂല സാഹചര്യം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. സൗരാഷ്ട്രയ്ക്കും സമീപ വടക്കുകിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം തുടരുന്നുണ്ട്.

ജാഗ്രത പാലിക്കണം

ഇടിമിന്നല്‍ അപകടകാരികളാണന്നും, ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാര്‍മേഘം കണ്ട് തുടങ്ങുമ്പോള്‍ മുതല്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ല. എന്നാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത

വടക്കന്‍ തായ്‌ലന്‍ഡിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ വൈകുന്നേരത്തോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ശനിയാഴ്ച വൈകുന്നേരത്തോടെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. തുടര്‍ന്ന് ന്യൂനമര്‍ദ്ദം ക്രമേണ ശക്തിപ്രാപിക്കാനും, അടുത്ത നാല് ദിവസങ്ങള്‍ക്കുള്ളില്‍ തെക്കന്‍ ഒഡീഷ-വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ട്.

തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനും സമീപ റയലസീമയ്ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിശദീകരിച്ചു. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ വടക്കന്‍ ഒഡീഷ-പശ്ചിമ ബംഗാള്‍ തീരപ്രദേശങ്ങളിലേക്കും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കേരളത്തില്‍ സെപ്തംബര്‍ 20 വരെ നേരിയതോ, മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

English Summary

The India Meteorological Department (IMD) has issued a yellow alert for Pathanamthitta and Idukki today. Isolated heavy rainfall between 64.5 mm and 115.5 mm is expected in these districts. Thunderstorms with strong winds up to 50 km/h are also likely across Kerala. Weather warnings will remain active across various districts through September 20.

Follow Us