Chandy Oommen : പ്രതിഷേധവുമായി വന്ന ബിജെപി പ്രവർത്തകർക്ക് കൈകൊടുത്ത് കുശലം പറഞ്ഞ് ചാണ്ടി ഉമ്മൻ

Chandy Oommen MLA greets BJP workers : പ്രതിഷേധത്തിന്റെ അവസാന ഘട്ടത്തിൽ ഓഫീസിന് പുറത്തേക്ക് വന്ന ചാണ്ടി ഉമ്മൻ സമരക്കാർക്കിടയിലേക്ക് എത്തുകയായിരുന്നു.

Chandy Oommen : പ്രതിഷേധവുമായി വന്ന ബിജെപി പ്രവർത്തകർക്ക് കൈകൊടുത്ത് കുശലം പറഞ്ഞ് ചാണ്ടി ഉമ്മൻ

Chandi Oommen

Published: 

27 Feb 2026 | 05:38 PM

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പ് ആരോപിച്ച് ബിജെപി നടത്തിയ മാർച്ചിനിടെ അപ്രതീക്ഷിത നീക്കവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. എംഎൽഎ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് തടഞ്ഞ പോലീസ് നടപടികൾക്ക് ശേഷം, പിരിഞ്ഞുപോകാൻ തുടങ്ങിയ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിലേക്ക് ഇറങ്ങിച്ചെന്ന് കൈകൊടുത്താണ് എംഎൽഎ ശ്രദ്ധനേടിയത്.

രാവിലെ പത്ത് മണിയോടെ ആരംഭിച്ച മാർച്ച് ഓഫീസ് കവാടത്തിന് 100 മീറ്റർ മുൻപായി പോലീസ് തടഞ്ഞു. പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ. ഹരി എംഎൽഎക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. എംഎൽഎ കൂടുതൽ സമയവും വിദേശത്താണെന്നും, വികസനത്തിന് പകരം സോഷ്യൽ മീഡിയയിൽ റീൽസുകൾ ഇടുന്നതാണോ എംഎൽഎയുടെ പണിയെന്നും അദ്ദേഹം ചോദിച്ചു. പോലീസുമായുള്ള ഉന്തിനും തള്ളിനും ഇടയിൽ ഒരു പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തു.

ALSO READ:മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മോഹൻലാൽ കഥാപാത്രം അതാണ്! മനസ്സ് തുറന്ന് മുഖ്യമന്ത്രി

പ്രതിഷേധത്തിന്റെ അവസാന ഘട്ടത്തിൽ ഓഫീസിന് പുറത്തേക്ക് വന്ന ചാണ്ടി ഉമ്മൻ സമരക്കാർക്കിടയിലേക്ക് എത്തുകയായിരുന്നു. ചില ബിജെപി പ്രവർത്തകർ ചിരിച്ചുകൊണ്ട് ഇതിനോട് പ്രതികരിച്ചപ്പോൾ, ഒരു വിഭാഗം പ്രവർത്തകർ എംഎൽഎയെ ‘ഗോ ബാക്ക്’ വിളിച്ചു. വീണ ജോർജിന് സമാനമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചാണ്ടി ഉമ്മൻ മനപ്പൂർവം ശ്രമിക്കുകയാണെന്നും ഇതിനെതിരെ കേസെടുക്കണമെന്നും എൻ. ഹരി പിന്നീട് ആരോപിച്ചു.

 

ഇത് ‘നാടകമെന്ന്’ സിപിഎം

 

സംഭവത്തെ പരിഹസിച്ച് സിപിഎം രംഗത്തെത്തി. ബിജെപിയും കോൺഗ്രസും തമ്മിലുള്ള രഹസ്യമായ ‘അന്തർധാര’ തെളിയിക്കുന്നതാണ് ഈ രംഗങ്ങളെന്ന് സിപിഎം ഏരിയ കമ്മിറ്റി നേതൃത്വം പ്രതികരിച്ചു. എംഎൽഎയുടെ നീക്കം വെറും നാടകമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.

Follow Us
Related Stories
Trawling Ban in Kerala: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി മുതൽ; കപ്പലടുക്കാൻ ബോട്ടുകൾക്ക് നിർദേശം
Kerala Weather Update: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ അതീവ ജാഗ്രത, ഓറഞ്ച് അലർട്ട്
Kerala High Speed Rail: കേരളത്തിൽ അതിവേഗ റെയിൽപ്പാത: ഇ. ശ്രീധരന്റെ ബദൽ പദ്ധതി പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
Kasaragod Wall Collapse: കാസര്‍കോട് വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
IAS Officers Suspension Revoked: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു; പുതിയ ചുമതലകൾ ഉടൻ
Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ട് പിൻവലിച്ചു, ഇന്ന് 5 ജില്ലകളിൽ അതിതീവ്രമഴ
കുട്ടികൾ വെറുതെയിരിക്കുന്നത് മോശം കാര്യമാണോ?
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
മഴക്കാലത്ത് ഇനി പനി വരില്ല, പരിഹാരം അടുക്കളയിൽ
മണിപ്ലാന്റ് അടുക്കളയിൽ വയ്ക്കാമോ?
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ