AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Independence Day 2025: സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനാഘോഷം; മുഖ്യമന്ത്രി പതാക ഉയർത്തും, പരിപാടികൾ ഇങ്ങനെ

Independence Day Celebrations in Thiruvananthapuram: ഭാരതീയ വായുസേനയുടെ ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടിയും ഉണ്ടാകും. ചടങ്ങുകളുടെ അവസാനം നഗരത്തിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കും.

Independence Day 2025: സെൻട്രൽ സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനാഘോഷം; മുഖ്യമന്ത്രി പതാക ഉയർത്തും, പരിപാടികൾ ഇങ്ങനെ
Independence Day CelebrationsImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 14 Aug 2025 20:59 PM

തിരുവനന്തപുരം: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തലസ്ഥാന നഗരി ഒരുങ്ങി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. രാവിലെ 9 മണിക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

സംസ്ഥാനത്തെ വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. പരേഡ് കമാൻഡർ അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ മലബാർ സ്‌പെഷ്യൽ പോലീസ്, കെ.എ.പി, കേരള ആംഡ് വുമൺ പോലീസ് ബറ്റാലിയൻ, സ്‌പെഷ്യൽ ആംഡ് പോലീസ്, റാപിഡ് റെസ്പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്‌സ്, എക്‌സൈസ്, ജയിൽ, വനം വകുപ്പുകൾ, തിരുവനന്തപുരം സിറ്റി പോലീസ്, തമിഴ്നാട് പോലീസ്, ഫയർ ആൻഡ് റെസ്‌ക്യു സർവീസസ്, മോട്ടോർ വാഹന വകുപ്പ്, അശ്വാരൂഢ സേന, എൻ.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, സൈനിക് സ്‌കൂൾ, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് തുടങ്ങിയ സേനാവിഭാഗങ്ങൾ പരേഡിൽ അണിനിരക്കും.

പരേഡിനുശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്ന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷണൽ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാ പതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. ഭാരതീയ വായുസേനയുടെ ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടിയും ഉണ്ടാകും. ചടങ്ങുകളുടെ അവസാനം നഗരത്തിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കും.