മുറ്റമടിക്കുമ്പോൾ സ്വർണമാല ചൂലിൽ കുടുങ്ങി, കോണിപ്പടിയിൽ മാറ്റിവെച്ച മാല കാക്ക കട്ടോണ്ടു പോയി
ഭക്ഷണപൊതിക്ക് സമീപം വെച്ച സ്വർണമാലയാണ് കാക്ക എടുത്തോണ്ട് പോയത്. അംഗണവാടി ജീവനക്കാരിയും തൃശൂർ മതിലകം സ്വദേശിനിയായ ഷേർലിയുടെ മാലയാണ് കാക്ക എടുത്തോണ്ട് പോയത്.
തൃശൂർ : നെയ്യപ്പം കട്ടോണ്ടു പോയ കാക്കയുടെ കഥ എല്ലാവർക്കും അറിയാം. കഥയിലെ പോലെ നെയ്യപ്പത്തിന് പകരം സ്വർണമാല കട്ടോണ്ട് തൃശൂരിൽ ഒരു കാക്ക പറന്നുപ്പോയി. തൃശൂർ മതിലകം സ്വദേശിനിയും അംഗണവാടി ജീവനക്കാരിയുമായ ഷേർലിയുടെ മൂന്നര പവൻ്റെ സ്വർണമാലയാണ് കാക്ക കൊത്തിയെടുത്തോണ്ടു പോയത്.
കഴിഞ്ഞ ദിവസം രാവിലെ അംഗണവാടി വൃത്തിയാക്കുമ്പോഴാണ് സംഭവം നടക്കുന്നത്. അംഗണവാടിയുടെ പരിസരം വൃത്തിയാക്കുമ്പോൾ ഷേർലിയുടെ മാല ചുലിൽ ഉടുക്കി. തുടർന്ന് മാല ഊരി സമീപത്തുള്ള കോണിപടിയിൽ വെക്കുകയും ചെയ്തു. മാല വെച്ചതിൻ്റെ സമീപം ഷേർലി തൻ്റെ ഭക്ഷണപ്പൊതിയും വെച്ചിട്ടുണ്ടായിരുന്നു. ഷേർലി തൻ്റെ ജോലി തുടർന്ന തക്കത്തിൽ കാക്ക വന്ന സ്വർണമാല കൊത്തിയെടുത്തോണ്ട് പറന്നു.
സ്വർണമാല കാക്ക കൊണ്ടുപോകുന്ന കണ്ട് ഷേർലി ബഹളം വെച്ച് പിന്നാലെ ഓടുകയും ചെയ്തു. ഷേർലി ശൂബ്ദം കേട്ട് വന്ന നാട്ടുകാരും കാക്കയുടെ പിറകെ ഓടി. കാടും തോടും നിറഞ്ഞ പ്രദേശത്തേക്ക് കാക്ക പറന്നെങ്കിലും ഭാഗ്യം തുണച്ചത് കാക്ക സമീപത്തുള്ള ഒരു മരത്തിൽ ഇരുന്നതോടെയാണ്. ശേഷം നാട്ടുകാരിൽ ഒരാൾ കല്ലെടുത്ത എറിഞ്ഞതോടെ കൈയ്യിലുണ്ടായിരുന്നു സ്വർണമാല താഴേ ഉപേക്ഷിച്ച് പറന്നുകളഞ്ഞു. മൂന്നര പവൻ്റെ മാല തിരികെ കിട്ടയതിൻ്റെ ആശ്വാസം ഷേർലിക്കും ലഭിച്ചു.