Child Rights Commission: അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമോ? വ്യക്തത വരുത്തി ബാലാവകാശ കമ്മീഷൻ

Child Rights Commission: പരാതി ലഭിച്ചത് കൊണ്ടാണ് അത് വിലക്കുന്ന ഉത്തരവുണ്ടായത്. കുട്ടികളുടെ അഭിമാനത്തിന് ക്ഷതമുണ്ടാവാതെ അധ്യാപകർക്ക് ബാഗ് പരിശോധിക്കാം.

Child Rights Commission: അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാമോ? വ്യക്തത വരുത്തി ബാലാവകാശ കമ്മീഷൻ

പ്രതീകാത്മക ചിത്രം

Published: 

16 Aug 2025 | 03:38 PM

കൽപ്പറ്റ: സ്കൂളുകളിൽ അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് എതിരല്ലെന്ന് ബാലാവകാശ കമ്മീഷൻ. എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ബി മോഹൻ കുമാര്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ കമ്മിഷൻ വയനാട് ജില്ലയിലെ സ്കൂൾ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അധ്യാപകര്‍ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് എതിരല്ല, എന്നാൽ മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് ബാഗിലുള്ള സാധനങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നത് പലതരത്തിൽ കുട്ടികൾക്ക് അഭിമാനക്ഷതമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ പരാതി ലഭിച്ചത് കൊണ്ടുമാണ് അത് വിലക്കുന്ന ഉത്തരവുണ്ടായത്. കുട്ടികളുടെ അഭിമാനത്തിന് ക്ഷതമുണ്ടാവാതെ അധ്യാപകർക്ക് ബാഗ് പരിശോധിക്കാം.

ALSO READ: സ്വാതന്ത്ര്യദിന പരിപാടിക്കിടെ ഭഷ്യ വിഷബാധ, മലപ്പുറത്ത് 35 പേർ ആശുപത്രിയിൽ

അധ്യാപകരും ബാലാവകാശ കമ്മീഷനും തമ്മിൽ പ്രശ്നങ്ങളില്ല. കുട്ടികൾക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുമ്പോൾ അധ്യാപകര്‍ക്ക് എതിരാണെന്ന് തോന്നേണ്ടതില്ല. കുട്ടികളുടെ ഉത്തരവാദിത്തം അധ്യാപകര്‍ക്കാണ്. വീടുകളിൽ ഉൾപ്പെടെ കുട്ടികളുടെ വ്യക്തിത്വം അംഗീകരിച്ച് തീരുമാനങ്ങളിൽ അവരെക്കൂടി പങ്കാളികളാക്കിയാൽ പല പ്രശ്നങ്ങളും ഇല്ലാതെയാകുമെന്നും’ അദ്ദേഹം അഭിപ്രായപ്പെട്ടു.

കുട്ടികൾ അധ്യാപകരേക്കാൾ മുന്നിൽ നടക്കുന്ന കാലമാണ്. പോക്സോ ഉൾപ്പെടെ കുട്ടികളെ സംബന്ധിക്കുന്ന നിയമങ്ങളെക്കുറിച്ച് എല്ലാ അധ്യാപകര്‍ക്കും അവബോധവുണ്ടാകേണ്ടത് അത്യാവശ്യമാണ് എന്ന് പരിപാടിയിൽ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്ര വ്യാസ് പറഞ്ഞു.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ